വീടൊരുക്കുമ്പോള്‍ ഡൈനിംഗ് റൂമിന്റെ ഡിസൈനിങും പ്രധാനമാണ്; വീട്ടിലെ പ്രധാന ഭാഗമായ ഡൈിംഗ് റൂം മനോഹരമായി ഒരുക്കാനുള്ള എളുപ്പവഴികള്‍ ഇതൊക്കെയാണ്..

Malayalilife
വീടൊരുക്കുമ്പോള്‍ ഡൈനിംഗ് റൂമിന്റെ ഡിസൈനിങും പ്രധാനമാണ്;  വീട്ടിലെ പ്രധാന ഭാഗമായ ഡൈിംഗ് റൂം മനോഹരമായി ഒരുക്കാനുള്ള എളുപ്പവഴികള്‍ ഇതൊക്കെയാണ്..

രു വീട് പണിയുമ്പോള്‍ മുറികളുടെ എണ്ണം മുതല്‍ വീട്ടില്‍ വയ്‌ക്കേണ്ട ഫര്‍ണ്ണിച്ചറുകളെക്കുറിച്ച് വരെ ചിന്തിക്കും. ഓരോ മുറിക്കും എന്തിന് അടുക്കളയ്ക്ക് വരെ എങ്ങനെ ഇന്റീരിയര്‍ സെറ്റ് ചെയ്യാമെന്ന് ചിന്തിക്കുന്നവരാണ് പലരും. എന്നാല്‍ ഈ കൂട്ടത്തിലൊന്നും പെടാതിരുന്ന ഒരു ഭാഗമായിരുന്നു ഡൈനിംഗ് റൂം അഥവാ ഊണ്‍ മുറി. പക്ഷെ ഇന്ന് ഒരു വീട്ടിലെ ഏറ്റവും വലിയ ഭാഗമായാണ് പലരും ഡൈനിംഗ് റൂമിനെ കാണുന്നത്. അതുകൊണ്ട് തന്നെ വളരെ ആകര്‍ഷകമായാണ് ഇന്ന് പലരും ഡൈനിംഗ് റൂം ഒരുക്കുന്നത്. 

ഇന്ന് ഒട്ടുമിക്ക വീടുകളുടെയും കിടപ്പുമുറികളിലേയ്ക്കും അടുക്കളയിലേക്കുമുള്ള എന്‍ട്രിയെല്ലാം ഡൈനിംഗ് റൂമില്‍ നിന്നുമായിരിക്കും. അതുകൊണ്ട് തന്നെ ഡൈനിംഗ് റൂമിന് പ്രത്യേക പരിഗണനയാണ് പലരും നല്‍കുന്നത്. ഡൈനിംഗ് റൂമിലെ പ്രധാനഘടകങ്ങളായ വാഷ്‌ബേസിന്‍, ക്രോക്കറി ഷെല്‍ഫ് എന്നിവയെല്ലാം അതുകൊണ്ട് തന്നെ വളരെ മനോഹരമായാണ് ഡിസൈനര്‍മാര്‍ ഒരുക്കുന്നത്. 

ഡൈനിംഗ് റൂമിലെ പ്രധാനി ഊണ്‍മേശയാണ്. അതുകൊണ്ട് തന്നെ ഊണ്‍മേശ തെരഞ്ഞെടുക്കുമ്പോള്‍ വളരെയേറെ ശ്രദ്ധിക്കണം. അതായത് കുടുംബാംഗങ്ങളുെട എണ്ണത്തിന് അനുസരിച്ച് വേണം ഊണ്‍മേശ തെരഞ്ഞെടുക്കാന്‍. പൊതുവേ ഡൈനിംഗ് ടേബിളിന് ആറ് സീറ്റുകളാണ് ഉണ്ടാവുക. എന്നാല്‍ വലിയ കുടുംബമാണെങ്കില്‍ എട്ടും പത്തും സീറ്റുള്ള ടേബിള്‍ വരെ ഒരുക്കേണ്ടിവരും. അതുകെണ്ട് തന്നെ വലിയ കുടുംബമാണോ ചെറിയ കുടുംബമാണോയെന്ന് നോക്കി അതിന് അനുസരിച്ച് ഡൈനിംഗ് റൂം ഒരുക്കാന്‍ നേരത്തെ ശ്രദ്ധിക്കണം. 

ഡൈനിംഗ് റൂമിലേക്ക് ഊണ്‍മേശ തെരഞ്ഞെടുക്കുമ്പോള്‍ ശ്രദ്ധിക്കേണ്ട മറ്റൊരു കാര്യം അത് സെറ്റ് ചെയ്യുന്നതിലാണ്. അതായത് ഊണ്‍മേശയ്ക്ക് ചുറ്റും പ്രയാസമില്ലാതെ നടക്കാനുള്ള സ്ഥലം വേണം. മാത്രമല്ല ഡൈനിങ് സ്‌പേസിലേക്ക് കാണുന്ന രീതിയില്‍ വാഷ്‌ബേസിന്‍ കൊടുക്കുന്നതിന് പകരം അല്‍പം മാറ്റിവെക്കുന്നതാണ് നല്ലത്. ഇതിനായുള്ള സ്ഥലം വീടിന്റെ നിര്‍മ്മാണം തുടങ്ങുമ്പോള്‍ തന്നെ നിശ്ചയിക്കുന്നതാണ് ഉത്തമം. അതേസമയം വാഷര്‍ കൗണ്ടര്‍ ഡിസൈന്‍ ചെയ്യുമ്പോള്‍ അടിവശത്ത് സ്‌റ്റോറേജ് നല്‍കുന്നത് നല്ലതാണ്. ഡൈനിംഗ് റൂമില്‍ തന്നെ ക്രോക്കറി ഷെല്‍ഫ് നല്‍കുന്നത് റൂമിനെ കുറച്ചുകൂടെ മനോഹരമാക്കുന്നു. 
Image result for dining room

dining room designing ideas

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES