താന്‍ ജീവിതത്തില്‍ കണ്ട ആദ്യ പ്രണയം തന്റെ അച്ഛന്റേയും അമ്മയുടേയുമാണെന്ന് തുറന്ന് പറഞ്ഞ് നടി രജിഷ വിജയന്‍. ആര്‍മി ഉദ്യോഗസ്ഥനായിരുന്നു രജിഷയുടെ അച്ഛന്‍. അതുകൊണ്ട് തന്നെ അച്ഛനും അമ്മയും അകലങ്ങളിലായിരുന്നു. അച്ഛന്‍ ലീവിന് വരുന്നത് കാത്തിരുന്നതിനെക്കുറിച്ചും രജിഷ പറയുന്നു. ഒരു തമിഴ് യൂട്യൂബ് ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് ഹൃദയസ്പര്‍ശിയായ ഓര്‍മ്മകള്‍ പങ്കുവെച്ചത്.
രജിഷയുടെ അച്ഛന്‍ സൈന്യത്തില്‍ ആയിരുന്നതിനാല്‍ വര്‍ഷത്തില്‍ രണ്ടു മാസത്തെ ലീവിനാണ് വീട്ടില്‍ വന്നിരുന്നത്. 'ജീവിതത്തില്‍ ഞാന്‍ ആദ്യം കണ്ട പ്രണയകഥ എന്റെ അച്ഛന്റേയും അമ്മയുടേയുമായിരുന്നു. അച്ഛന്‍ പട്ടാളത്തിലായിരുന്നതിനാല്‍ വര്‍ഷത്തില്‍ കുറച്ച് ദിവസങ്ങളേ വരുള്ളൂ. അമ്മ ആ ദിവസം കലണ്ടറില്‍ വട്ടമിട്ട് കാത്തിരിക്കും,' രജിഷ പറഞ്ഞു.
അകന്നു കഴിയുന്നവരുടെ പ്രണയബന്ധം അങ്ങനെയുള്ളതായിരിക്കുമെന്നും തന്നെക്കാള്‍ അച്ഛനെ കാത്തിരുന്നത് അമ്മയായിരിക്കുമെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. കൂടുതല്‍ കണ്ടെത്തുക എന്ന് റിജു ആറാ ആറാം അലയമണ്‍ മാതാപിതാക്കള്‍ അടുത്ത് ഉണ്ടായിരിക്കുന്നത് കുട്ടികളുടെ കാര്യത്തില്‍ നല്ലതാണെങ്കിലും എല്ലാവര്‍ക്കും ആ ഭാഗ്യം ലഭിക്കില്ലെന്നും രജിഷ ചൂണ്ടിക്കാട്ടി.
അച്ഛന്‍ ഫീല്‍ഡില്‍ ആയിരുന്നതിനാല്‍, അദ്ദേഹത്തിന്റെ യൂണിഫോമും വാച്ചും കെട്ടിപ്പിടിച്ച് താന്‍ കരഞ്ഞിട്ടുണ്ട്. അക്കാലത്ത് ഫോണുകളില്ലാതിരുന്നതിനാല്‍ കത്തുകളായിരുന്നു പ്രധാന ആശ്രയം. കത്തുകളിലെ എഴുത്ത് വായിക്കാന്‍ അറിയില്ലായിരുന്നെങ്കിലും താന്‍ അത് വായിച്ചുകൊണ്ടിരിക്കുമായിരുന്നു എന്നും നടി ഓര്‍മ്മിച്ചു.
അമ്മയോടൊപ്പം കൂടുതല്‍ സമയം ചെലവഴിച്ചിട്ടും അച്ഛനോടായിരുന്നു തനിക്ക് കൂടുതല്‍ ആത്മബന്ധം തോന്നിയിരുന്നതെന്നും, തന്റെ ഉള്ളിലെ കരുതലും സംരക്ഷണ സ്വഭാവവും അങ്ങനെ വന്നതാണെന്നും രജിഷ വെളിപ്പെടുത്തി. അച്ഛന്‍ സൈന്യത്തില്‍ നിന്ന് വിരമിച്ച് പിന്നീട് സിബിഐയില്‍ ചേര്‍ന്നു. അവിടെനിന്നും വിരമിച്ച് ഇപ്പോള്‍ വീട്ടില്‍ സുരക്ഷിതനായി കഴിയുകയാണ്. എന്നിരുന്നാലും, താന്‍ ഏത് സെറ്റില്‍ പോയാലും മറ്റുള്ളവരുടെ കാര്യത്തില്‍ അതീവ ശ്രദ്ധാലുവായിരിക്കും എന്നും രജിഷ പറഞ്ഞു.
അച്ഛന്‍ ആര്‍മി ഉദ്യോഗസ്ഥനും, അമ്മ ടീച്ചറും ആയിരുന്നതിനാല്‍ തന്നെ ചെറുപ്പം മുതലേ പഠിക്കാന്‍ മിടുക്കിയായിരുന്നു. പഠിച്ച് ആര്‍മിയില്‍ ഡോക്ടര്‍ ആവണം എന്നതായിരുന്നു രജിഷയുടെ ആഗ്രഹം. എന്നാല്‍ പാതിയില്‍ എവിടെയോ വച്ച് ആ കണക്ഷന്‍ കട്ടായി. അതിന് ശേഷം മാസ് കമ്യൂണിക്കേഷന്‍ പഠിക്കാന്‍ പോയി. കോളേജില്‍ ടോപ് സ്റ്റുഡന്റ് ആയിരുന്ന രജിഷ, ഫസ്റ്റ് റാങ്കോടെ ജേര്‍ണലിസം പാസായി എങ്കിലും, പഠിച്ചതല്ല യഥാര്‍ത്ഥത്തില്‍ പത്രമാധ്യമപ്രവര്‍ത്ത രംഗത്ത് നടക്കുന്നത് എന്ന് തിരിച്ചറിഞ്ഞ് അതും വിട്ടും. പിന്നീട് വിജെ ആയി, അതു വഴി സിനിമയിലേക്കും. ഇവിടെ എല്ലാം അച്ഛന്റെയും അമ്മയുടെയും പിന്തണ ലഭിച്ചിരുന്നു, അതാണ് തന്റെ ഏറ്റവും വലിയ വിജയം എന്ന് രജിഷ പറയുന്നു.
അഭിനയത്തിലേക്ക് വന്നതിന് ശേഷം എനിക്കിത് ഒരു ടൈം പാസോ, സൈഡ് ബിസിനസ്സോ അല്ല എന്നാണ് രജിഷ പറയുന്നത്. അത്രയധികം ആത്മാര്‍ത്ഥതയോടെയാണ് ഞാന്‍ സിനിമയെ കാണുന്നത്. ഇടത് കൈയ്യില്‍ ഹാന്റില്‍ ചെയ്യാന്‍ പറ്റുന്ന ഒന്നല്ല. മരിക്കുന്നത് വരെ, അത് എത്ര വയസ്സില്‍ ആണെങ്കിലും അതുവരെ സിനിമയില്‍ നില്‍ക്കണം എന്നതാണ് എന്റെ ആഗ്രഹം. ദൈവം സഹായിച്ച് അത്തരം നല്ല കഥാപാത്രങ്ങള്‍ എനിക്ക് വരുന്നുണ്ട്. തമിഴില്‍ ആണെങ്കിലും മലയാളത്തില്‍ ആണെങ്കിലും എനിക്ക് കിട്ടിയ ആദ്യത്തെ വേഷം നല്ല പവര്‍ഫുള്‍ ആയിരുന്നു. അതുകൊണ്ടു തന്നെ പിന്നീട് വന്ന റോളുകളും അത്തരത്തിലുള്ളതായി.
തമിഴ് സിനിമയില്‍ ഒരു കാലത്തുണ്ടായിരുന്ന ഗ്ലാമര്‍ നായിക സങ്കല്‍പത്തിലാണ് ഇപ്പോഴും നായികമാരെ ട്രീറ്റ് ചെയ്യുന്നത് എങ്കില്‍ ഞാനിവിടെ ഉണ്ടാവുമായിരുന്നില്ല, നല്ല ഡെപ്തുള്ള കഥാപാത്രങ്ങളാണ് ഞാന്‍ ആഗ്രഹിക്കുന്നത്. കഥാപാത്രങ്ങള്‍ക്ക് വേണ്ടി എന്ത് ചെയ്യാനും ഞാന്‍ തയ്യാറാണ്. ജൂണിന് വേണ്ടി മുടി മുറിച്ചു, ബൈസണിന് വേണ്ടി തടി വച്ചു. അങ്ങനെ സിനിമയ്ക്ക് വേണ്ടിയാണ് എന്ന് പറഞ്ഞാല്‍ എന്തും ഞാന്‍ പൂര്‍ണ ഡെഡിക്കേഷനോടെ ചെയ്യും. പക്ഷേ അത് എനിക്ക് വേണ്ടിയാണ്, എന്റെ വ്യക്തി ജീവിതത്തിന് വേണ്ടിയാണ് എന്ന് പറഞ്ഞാല്‍ അത്ര ആവേശം കാണില്ല.
ബൈസണിന്റെ സംവിധായകന്‍ മാരി സെല്‍വരാജ് സാറും, ജൂണിന്റെ സംവിധായകന്‍ അഹമ്മദ് ഖബീറും പറയും, മരിക്കാന്‍ കിടക്കുകയാണെങ്കിലും ആക്ഷന്‍ പറഞ്ഞാല്‍ രജിഷ എഴുന്നേറ്റിരുന്ന് അഭിനയിക്കും, കട്ട് പറഞ്ഞാല്‍ മരിച്ചു വീഴും എന്ന്. അത് സത്യമാണ്. എനിക്ക് ആസ്മ എന്ന രോഗാവസ്ഥയുണ്ട്. ജൂണില്‍ ഒരു രംഗം ചെയ്യുന്ന സമയത്ത് ഒട്ടും വയ്യായിരുന്നു, ശ്വാസം എടുക്കാന്‍ ഒരുപാട് ബുദ്ധിമുട്ടി. പക്ഷേ ഞാന്‍ എനിക്കൊന്നുമില്ലാത്തത് പോലെ അഭിനയിച്ചു നിന്നു. കട്ട് പറഞ്ഞതും ഞാന്‍ തറയില്‍ വീണു. പിന്നെ എടുത്ത് ആശുപത്രിയിലേക്ക് കൊണ്ടുപോകുകയായിരുന്നു- രജിഷ വിജയന്‍ പറഞ്ഞു