നാം വസിക്കുന്ന സ്ഥലം എപ്പോഴും വൃത്തിയായി സൂക്ഷിക്കണം എന്ന് പറഞ്ഞ് കേട്ടിട്ടുള്ളവരാണ് നമ്മളില്‍ പലരും. അങ്ങനെ പറയാനുള്ള പ്രധാന കാരണം ജീവിക്കുന്ന ചുറ്റുപാടുകള്‍ നമ്മുടെ മൂഡ് നല്ലതാക്കാനും മറിച്ച് മോശമാക്കാനും കാരണമാകും എന്നുള്ളത് കൊണ്ട് തന്നെയാണ്. നല്ല വൃത്തിയും വെടിപ്പും ശാന്തവുമായ അന്തരീക്ഷമുള്ള വീടും പരിസരവും അവിടെ താമസിക്കുന്നവരുടെ മൂഡ് നല്ല രീതിയിലായിരിക്കാന്‍ സഹായിക്കും. എന്നാല്‍ നേരെ മറിച്ച് വൃത്തിഹീനവും സാധനങ്ങള്‍ പല ഭാഗങ്ങളിലായി വലിച്ചുവാരിയും ഇട്ടിരിക്കുകയാണെങ്കില്‍ അവിടെ താമസിക്കുന്നവരുടെ മാനസികാവസ്ഥയും അങ്ങനെ തന്നെയായിരിക്കും. അതുകൊണ്ട് തന്നെ നമ്മുടെ വീട് എപ്പോഴും വൃത്തിയോടും ഭംഗിയോടും കാത്ത് പരിപാലിക്കേണ്ടത് അത്യാവശ്യമാണ്.
ചെറിയ വീടാണെങ്കിലും വീടിന് യോജിച്ച ലൈറ്റ് കളര്‍ നല്‍കി മനോഹരമാക്കിയ ശേഷം അനുയോജ്യമായ ഫര്‍ണിച്ചര്‍ വര്‍ക്കുകള്‍ നല്‍കുക. ഒരു വീട് നന്നാവുന്നതില്‍ ഇന്റീരിയര്‍ വര്‍ക്കുകള്‍ക്ക് മാത്രമല്ല മറിച്ച് അവിടെ താമസിക്കുന്ന നമുക്കും ചിലതൊക്കെ ചെയ്യാന്‍ കഴിയും. അതായത് ഉപയോഗമില്ലാതെ കളയുന്ന കുപ്പികള്‍ ശേഖരിച്ച് അവയ്ക്ക് ചില മിനുക്ക് പണികള്‍ നടത്തിയാല്‍ കിടിലന്‍ അലങ്കാര വസ്തുവാക്കാം. മറിച്ച് കുപ്പികള്‍ മുറിച്ചെടുത്ത് അതില്‍ ചെറിയ ചെറിയ ചെടികള്‍ നട്ട് പിടിപ്പിച്ച് വീടിന്റെ വശങ്ങളില്‍ തൂക്കിയിടാം.
ഇനി മുത്തുകള്‍ കൊണ്ട് അലങ്കരിച്ച് വീടിന് അലങ്കാരമായി വയ്ക്കുകയും ചെയ്യാം. കൊളുത്ത് നഷ്ടപ്പെട്ടതോ അല്ലെങ്കില്‍ ഉപയോഗിക്കാത്ത മാലകളോ കുപ്പിയുടെ പുറത്തുകൂടി ചുറ്റാം. ഇങ്ങനെയെല്ലാം അലങ്കരിച്ച കുപ്പികള്‍ കൊണ്ട് വീട് അലങ്കരിക്കാം. അതിന് പണം മുടക്കി സാധനങ്ങള്‍ വാങ്ങണമെന്ന് ഇല്ല.
വീട് മുഴുവന്‍ ഓരോന്ന് വച്ച് അലങ്കരിച്ചിട്ട് മാത്രം കാര്യമില്ല. ഇവയും വീടുമെല്ലാം വൃത്തിയായി സൂക്ഷിക്കുക കൂടി വേണം. വാക്വം ക്ലീനര്‍ ഉപയോഗിച്ച് വീടിന്റെ മൂലകളില്‍ നിന്നുള്ള പൊടികളെ വരെ തുരത്താന്‍ സാധിക്കും. അങ്ങനെ വീടിന്റെ ഓരോ ഭാഗവും വൃത്തിയാക്കാം. ഇനി വീട് മൊത്തത്തില്‍ വൃത്തിയാക്കി കഴിയുമ്പോള്‍ എയര്‍ഫ്രെഷ്‌നര്‍ ഉപയോഗിച്ച് നല്ല സുഗന്ധം കൂടി നല്‍കാം എന്നാണ് ചിന്തിക്കുന്നതെങ്കില്‍ അത് തെറ്റാണ് കാരണം മുറിക്കുള്ളില്‍ സുഗന്ധം പരത്താന്‍ നമ്മള്‍ ഉപയോഗിക്കുന്ന വസ്തുക്കളില്‍ അടങ്ങിയിരിക്കുന്ന രാസവസ്തുക്കള്‍ മുറിക്കുളളിലെ ഓകിസിജന്റെ അളവ് കുറയ്ക്കുമെന്നാണ് പറനങ്ങള്‍ പറഞ്ഞിരിക്കുന്നത്. ഇനിയിപ്പോള്‍ എയര്‍ഫ്രഷ്‌നര്‍ കൂടിയെതീരുവെങ്കില്‍ 0.1 മൈക്രോണ്‍ അള്‍ട്രാഫൈന്‍ പാര്‍ട്ടിക്കിള്‍സ് ഉള്ള സ്‌പ്രേകല്‍ ഉപയോഗിക്കാം.
മേല്‍പറഞ്ഞ രീതിയിലൂടെയെല്ലാം വീട് മനോഹരമായും വൃത്തിയായും സൂക്ഷിക്കാം. അതിലൂടെ അവിടെ താമസിക്കുന്നവരുടെ മനസും ശന്തമാക്കാം