Latest News

മഴക്കാലത്ത് വീട് വൃത്തിയാക്കി വക്കാം

Malayalilife
മഴക്കാലത്ത് വീട് വൃത്തിയാക്കി വക്കാം

മഴക്കാലത്ത് വീട് നല്ല വൃത്തിയില്‍ കൊണ്ടുനടക്കുക എന്നത് കുറച്ച് പ്രയാസമേറിയ കാര്യമാണ്. എന്നാല്‍, വീട് വൃത്തിയാക്കി വെക്കാന്‍ എന്തെല്ലാം കാര്യങ്ങള്‍ ശ്രദ്ധിക്കണം എന്ന് നോക്കാം.
 
പലപ്പോഴും മഴക്കാലത്ത് നമ്മള്‍ വസ്ത്രങ്ങള്‍ ഉണങ്ങാന്‍ വീടിന്റെ അകത്ത് തന്നെയായിരിക്കും ഇടുന്നത്. ഇത്തരത്തില്‍ വീടിന്റെ അകത്ത് തന്നെ വസ്ത്രങ്ങള്‍ ഇട്ടാല്‍ വീട്ടില്‍ ഒരു പുഴുക്ക മണം നിലനില്‍ക്കാന്‍ സാധ്യത കൂടുതലാണ്. ഇതെല്ലാം ഒഴിവാക്കുന്നതിന് ഏറ്റവും നല്ലമാര്‍ഗ്ഗം വീട്ടിലെ ജനാലകള്‍ പകല്‍ സമയത്ത് തുറന്നിടുക എന്നതാണ്.

വീട്ടിലേയ്ക്ക് നന്നായി വായുസഞ്ചാരം ഉറപ്പാക്കാന്‍ ആരും തന്നെ മറക്കരുത്. ഇത് വീട്ടില്‍ കെട്ടികിടക്കുന്ന ദുര്‍ഗന്ധം ഒഴിവാക്കാന്‍ സഹായിക്കുന്നതാണ്.

വീട്ടില്‍ ഉപയോഗിക്കുന്ന ചവിട്ടി നല്ല ഉണങ്ങിയതായിരിക്കാന്‍ ശ്രദ്ധിക്കുക. ചവിട്ടി പൊതുവില്‍ കട്ടി ഉള്ളതായതിനാല്‍, അഴുക്ക് പറ്റിയാല്‍ വളരെ വേഗത്തില്‍ അലക്കി ഉണക്കി എടുക്കാന്‍ സാധിച്ചെന്ന് വരികയില്ല. അതിനാല്‍, ചവിട്ടിയുടെ മുകളില്‍ കട്ടി കുറഞ്ഞ നല്ല തുണി വിരിയ്ക്കുന്നത് നല്ലതായിരിക്കും. ഈ തുണി മാത്രം കഴുകിയാല്‍ മതിയാകും. ഇത് ജോലി എളുപ്പമാക്കുകയും അതുപോലെ, വേഗത്തില്‍ ഉണങ്ങാന്‍ സഹായിക്കുകയും ചെയ്യും.

അതുപോലെ, മഴവെള്ളം വീഴുന്ന ഭാഗത്ത് ചവിട്ടി പോലെയുള്ള സാധനങ്ങള്‍ ഇടാതിരിക്കാനും ശ്രദ്ധിക്കേണ്ടത് അനിവാര്യമായിട്ടുള്ള കാര്യമാണ്.

വീട് എന്നും തുടച്ച് വൃത്തിയാക്കാന്‍ സാധിക്കുമെങ്കില്‍ അത്രയ്ക്കും നല്ലതാണ്. അതുപോലെ, തുടയ്ക്കുമ്പോള്‍ അമിതമായി വെള്ളം ഉപയോഗിക്കാതിരിക്കാം. വെള്ളം നന്നായി പിഴിഞ്ഞ് കളഞ്ഞ് തുടച്ചെടുക്കാന്‍ ശ്രദ്ധിക്കുക. ഇത് നിലത്ത് വെള്ളം വറ്റാതെ നില്‍ക്കുന്നത് തടയാന്‍ സഹായിക്കുന്നതാണ്.

അതുപോലെ, തുടക്കുന്നതിന്റെ ഒപ്പം തന്നെ ഫാന്‍ ഇടാനും ശ്രദ്ധിക്കുക. നല്ല ഉണങ്ങിയ തുണി ഉപയോഗിച്ച് രണ്ടാമത് ഒന്നുംകൂടെ തുടയ്ക്കുന്നത് കുറച്ചും കൂടെ നല്ലതായിരിക്കും. ഇത് വേഗത്തില്‍ നിലം ഉണങ്ങി കിട്ടാന്‍ സഹായിക്കുന്നു.

മഴക്കാലത്ത് മുറ്റത്ത് നല്ലപോലെ ചപ്പ്ചവറുകള്‍ വീഴാന്‍ സാധ്യത കൂടുതലാണ്. അതിനാല്‍ പരമാവധി ചെടികള്‍ വെട്ടി നിര്‍ത്തുന്നത് നല്ലതാണ്. അതുപോലെ, മരങ്ങളുടെ ചില്ലകള്‍ കുറച്ച് വെട്ടുന്നത് ഇലകള്‍ അമിതമായി മുറ്റത്ത് വീഴുന്നത് തടയാന്‍ സഹായിക്കുന്നു.

ഇത് വേഗത്തില്‍ തന്നെ മുറ്റം വൃത്തിയാക്കി എടുക്കാന്‍ സഹായിക്കും. അതുപോലെ, ഓരോ മഴകഴിയുമ്പോഴും വീഴുന്ന ചെറിയ ഇലകള്‍ നിങ്ങള്‍ക്ക് പെറുക്കി കളയാവുന്നത്രമാത്രമായിരിക്കും ഉണ്ടായിരിക്കുക.

മഴക്കാലത്ത് വീട്ടില്‍ നിന്നും വേയ്സ്റ്റ് കൃത്യമായ രീതിയില്‍ നീക്കം ചെയ്യാന്‍ പഠിക്കണം. ഇല്ലെങ്കില്‍ ഇത് അമിതമായിട്ടുള്ള ദുര്‍ഗന്ധം ഉണ്ടാക്കുന്നതിലേയ്ക്കും അതുപോലെ, ഈച്ചശല്യം കൂടാനും ഇത് കാരണമാകുന്നുണ്ട്. ഇവ മാത്രമല്ല, വീട്ടില്‍ കെട്ടി നില്‍ക്കുന്ന പോസിറ്റീവ് എനര്‍ജി ഇല്ലാതാക്കുന്നതിലേയ്ക്കും ഇത് നയിക്കുന്നുണ്ട്.

അതിനാല്‍ വേയ്സ്റ്റ് പാത്രം പരമാവധി പുറത്ത് മൂടി വെക്കുക. ഇല്ലെങ്കില്‍ എലി ശല്യവും കൂടാം. ഇതെല്ലാം മഴക്കാലത്ത് പലരും നേരിടുന്ന പ്രശ്നങ്ങളാണ്.

അലക്കിയ വസ്ത്രങ്ങളില്‍ നിന്നും വെള്ളം പൂര്‍ണ്ണമായും പോയി എന്ന് ഉറപ്പാക്കിയതിന് ശേഷം മാത്രം വീടിനകത്ത് വിരിച്ചിടാന്‍ ശ്രദ്ധിക്കുക. ഇല്ലെങ്കില്‍ ഇത് വീടിനകത്ത് വെള്ളം വീഴുന്നതിനും അതുപോലെ, ചിലപ്പോള്‍ ചുമരില്‍ എല്ലാം നിരന്തരം വെള്ളം വീണാല്‍ നിറവ്യത്യാസം ഉണ്ടാകുന്നതിലേയ്ക്കും നയിക്കും. ഈ വെള്ളത്തില്‍ ചവിട്ടി കുട്ടികളും പ്രായമാവരും വീഴാനും സാധ്യത കൂടുതലാണ്. അതിനാല്‍, ഇക്കാര്യത്തില്‍ കുറച്ച് ശ്രദ്ധ നല്ലതാണ്

Read more topics: # മഴ
home clean in rainly season

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES