വീട്ടില്‍ ഏറ്റവും വൃത്തിയായി സൂക്ഷിക്കേണ്ട ഒരിടമാണ് ബാത്ത്‌റൂം. പലതരം അസുഖങ്ങള്‍ വരാന്‍ ബാത്തറൂമിലെ വൃത്തിയില്ലായ്മ കാരണമാകും. കുളിമുറിയിലെ മുക്കും മൂലയും വൃത്തിയാക്കുന്നത് മിനക്കെട്ട പണി തന്നെയാണ്. ബാത്ത്‌റൂം വൃത്തിയാക്കാന്‍ ചില എളുപ്പവഴികള്‍ അറിയാം.
പല്ലു തേയ്ക്കാന്‍ ഉപയോഗിയ്ക്കുന്ന ഇടമായതു കൊണ്ട് ബാത്റൂമിലെ വാഷ്ബേസിന്‍ വൃത്തികേടാകുവാന്‍ സാധ്യത വളരെ കൂടുതലാണ്. ഇത് നാരങ്ങാനീരും ഉപ്പും ചേര്‍ത്ത് വൃത്തിയാക്കാം.
ബാത്ത്റൂമിലെ ഫോസെറ്റ് വൃത്തിയാക്കേണ്ട മറ്റൊരു വസ്തുവാണ്. വിനെഗറില്‍ അല്‍പം പ്ഞ്ഞി മുക്കി ഇതുപയോഗിച്ച് ഇത് വൃത്തിയാക്കാം.
ബാത്ത്റൂം ടൈലുകളില്‍ കറയുണ്ടാകാനുള്ള സാധ്യതയും കൂടുതലാണ്. ഉരുളക്കിഴങ്ങ് കഷ്ണം കൊണ്ട് ഈ ഭാഗത്ത് ഉരസുക. പിന്നീട് ചൂടുവെള്ളം കൊണ്ട് ഇത് കഴുകിക്കളയാം.
ബാത്തറൂം ജനലുകളില്‍ ചെളി പിടിച്ചിട്ടുണ്ടെങ്കില്‍ സോപ്പുവെള്ളവും ബ്രഷും ഉപയോഗിച്ചു വൃത്തിയാക്കാം.
വിനെഗറില്‍ ചെറുനാരങ്ങാനീര്, ഉപ്പ് എന്നിവ കലര്‍ത്തി ക്ലോസറ്റില്‍ അല്‍പനേരം ഒഴിച്ചു വയ്ക്കുക. ഇതിനു ശേഷം ഇത് കഴുകിക്കളയാം. ക്ലോസറ്റിലെ കറകള്‍ നീക്കുന്നതിനാണ് ഈ വഴി.