മിക്ക വീടുകളിലും ഡൈനിങ്ങ് ഹാളും ലിവിങ്ങും ഒറ്റ 'ഹാള്‍' ആയിട്ടാണ് നല്‍കാറുള്ളത്. ഇതു കാരണം മറ്റു മുറികള്‍ ഇതിന്റെ ഇരുവശത്തുമായിട്ടാണ് ക്രമീകരിക്കാറുളളത് . എന്നാല്‍ ഇത് വീട്ടുകാരുടെ സ്വകാര്യതക്ക് തടസ്സമായി മാറുകയാണ് ചെയ്യാറുളളത് . ലിവിങ്ങും ഡൈനിങ്ങും 1000 ചതുരശ്രയടിയില്‍ കൂടുതല്‍ വരുന്ന വീടുകള്‍ക്ക് പ്രത്യേകം കൊടുക്കുന്നതായിരിക്കും നല്ലത്.
മറ്റു മുറികളിലേക്കുള്ള വാതിലുകള്‍ ഡൈനിങ്ങ് റൂമില്‍ നിന്നും പരമാവധി സ്ഥലം നഷ്ട്ടപ്പെടാത്ത രീതിയില്‍ നല്‍കാന്‍ ശ്രദ്ധിക്കണം.
ഡൈനിങ്ങ് ടേബിള്‍ വീടിന്റെ മധ്യഭാഗത്തിട്ടാല്‍ അതിനു ചുറ്റും നടക്കാനുള്ള സൗകര്യവും നല്‍കേണ്ടതാണ് .
ഡൈനിങ്ങ് റൂമിലേക്ക് നേരിട്ട് റ്റോയ്‌ലറ്റിന്റെ വാതില്‍ വാഷ്ബേസിന്‍ എന്നിവ വരത്തക്ക വിധം ആയിരിക്കരുത്. പകരം ഒരു ചെറിയ പോക്കറ്റ് നല്‍കുക .
ഡൈനിങ്ങ് റൂമില്‍ നല്ലവണ്ണം വെന്റിലേഷന്‍ നല്‍കുന്നതിലൂടെ ഭക്ഷണത്തിന്റെ മണം കെട്ടിനില്‍ക്കുന്നത് ഒഴിവാക്കാം . കൂടാതെ ഒരു വശത്തെങ്കിലും നേരിട്ട് പുറത്തേക്ക് തുറക്കാവുന്ന വിന്റോകളോ അലെങ്കില്‍ കോര്‍ട്ട് യാര്‍ഡോ നല്‍കേണ്ടതാണ് .
ടേബിളുകള്‍ തിരഞ്ഞെടുക്കുമ്പോള്‍ മുറിയുടെ ആകൃതി വലിപ്പം എന്നിവക്ക് അനുസൃതമായി വേണം തിരഞ്ഞെടുക്കേണ്ടത് .
ഇന്റീരിയര്‍ പ്ലന്റുകള്‍ വെക്കുന്നതും ഡൈനിങ്ങ് ഏരിയ കൂടുതല്‍ മനോഹരമാക്കും .