വീട് പ്ലാന്‍ ചെയ്യുമ്പോള്‍ തന്നെ വൈദ്യുതി ഉപയോഗിച്ച് വീട്ടില്‍ ആവശ്യമായി വന്നേക്കാവുന്ന സൗകര്യങ്ങളെ കുറിച്ച് ഒരു ധാരണ ഉണ്ടായിരിക്കണം. വീട്ടില്‍ ഉപയോഗികേണ്ട ഉപകരങ്ങളുടെ ലിസ്റ്റ് എടുത്തു കഴിഞ്ഞാല്‍ ആര്‍ക്കിടെക്ക്റ്റുമായി ചര്‍ച്ച ചെയ്ത് അത് ഇലക്ട്രിക് ലെ ഔട്ടില്‍ ഉള്‍പ്പെടുത്തുക. ഇന്റീരിയര്‍ പ്ലാനിലെ ഫര്‍ണിച്ചര്‍ ലെ ഔട്ടുകള്‍ രേഖപ്പെടുത്തുമ്പോള്‍ നീളവും വീതിയും ഉയരവും അടയാളപ്പെടുത്തണം.
വയറിംഗ് പൈപ്പുകള്‍ കഴിവതും സീലിങ്ങിലൂടെ സ്ഥാപിച്ചാല്‍ വയറിന്റെ നീളം കുറക്കുവാനും വൈദ്യുതി ചെലവ് കുറയ്ക്കാനും വൈദ്യുതി ലഭിക്കാനും കഴിയും.ഫാന്‍ ഹുക്കുകളുടെ സ്ഥാനം സൗകര്യത്തിനായി മുന്‍ കൂട്ടി തീരുമാനിച്ചു കോണ്‍ക്രീറ്റ് ചെയ്യുന്ന സമയത്ത് സ്ഥാപിക്കണം. ബെഡ് റൂമില്‍ കട്ടിലിന് മുകളിലായി വേണം ഫാന്‍ സ്ഥാപിക്കാന്‍. പലപ്പോഴും ഇത് ശ്രദ്ധിക്കാതെ മുറിയുടെ നടുവിലായാണ് ഫാന്‍ ഹുക്കുകള്‍ സ്ഥാപിക്കുക. അത് പോലെ തന്നെ ഊണ് മുറിയുടെ നടുക്ക് ഫാന്‍ കൊടുത്ത് വശങ്ങളില്‍ ലൈറ്റുകള്‍ കൊടുത്താല്‍ പ്രാണി ശല്യം ഒഴിവാക്കാം.
cfl ലാമ്പുകള്‍ ഉപയോഗിക്കുന്നത് വൈദ്യുതി ചെലവ് കുറയ്ക്കും. സാധാരണ ബള്‍ബ്കള്‍ക്ക് 40/60 വാട്ട്‌സ് വൈദ്യുതി ചിലവാകുമ്പോള്‍ cfl ലാമ്പുകള്‍ക്ക് 3ണ വൈദ്യുതി മാത്രമേ ചിലവാകുന്നുള്ളൂ.അത് പോലെ അഇ തിരഞ്ഞെടുക്കുന്നത് റൂമിന്റെ വിസ്താരം അനുസരിച്ചാവണം. ഇന്‍വെര്‍ട്ടര്‍ തിരഞ്ഞെടുക്കുമ്പോള്‍ നല്ല ട്യുബുലാര്‍ ബാറ്ററിയും സൈന്‍ വേവ് ഔട്ട്പുട്ടും നല്‍കുന്ന ഇന്‍വെര്‍ട്ടര്‍ നോക്കി വാങ്ങുക. നല്ല സൂര്യപ്രകാശം ഉള്ള സ്ഥലങ്ങളില്‍ സോളാര്‍ വാട്ടര്‍ ഹീറ്ററുകള്‍ ഉപയോഗിക്കാം. എക്‌സ്‌ഹോസ്റ്റ് ഫാന്‍ വാങ്ങുമ്പോള്‍ ലൈറ്റ് ഡ്യൂട്ടി ഫാനുകള്‍ തിരഞ്ഞെടുക്കുക. ഇങ്ങനെയുള്ള കൊച്ചു കൊച്ചു കാര്യങ്ങളെ കുറിച്ച് അറിഞ്ഞിരുന്നാല്‍ പാഴ്ചിലവുകള്‍ ഒഴിവാക്കാം. നിര്‍മാണ പ്രവര്‍ത്തനങ്ങളില്‍ എന്ന പോലെ വീടിന്റെ വൈദ്യുതീകരണത്തിലും നല്ല പ്ലാനിംഗ് ഉണ്ടായിരിക്കണം