സാധാരണയായി നിങ്ങള്‍ എത്രദിവസം കൂടുമ്ബോഴാണ് കിടപ്പറയില്‍ ഉപയോഗിക്കുന്ന ബെഡ് ഷീറ്റുകള്‍ മാറ്റാറുള്ളത്. ഒരേ ബെഡ് ഷീറ്റ് രണ്ടോ മൂന്നോ ആഴ്ച വരെ ഉപയോഗിക്കുന്നവരുണ്ട്. എന്നാല്‍ ഹെല്‍ത്ത് ലൈനില്‍ പ്രസിദ്ധീകരിച്ച ലേഖനത്തില്‍ സമയാസമയങ്ങളില്‍ ബെഡ്ഷീറ്റ് വൃത്തിയാക്കാത്തത് ദോഷം ചെയ്യുമെന്നാണ് വ്യക്തമാക്കുന്നത്.
പ്രതിരോധശേഷി കുറയ്ക്കുകയും കാലാവസ്ഥജന്യ രോഗങ്ങളോ അണുബാധകളോ ഉണ്ടാകാനുള്ള സാദ്ധ്യത ഷീറ്റുകളുടെ ദീര്‍ഘകാല ഉപയോഗം വര്‍ദ്ധിപ്പിക്കുകയും ചെയ്യും. ബെഡ്ഷീറ്റില്‍ പൊടി, എണ്ണ കണികകള്‍, മൃതകോശങ്ങള്‍, അണുക്കള്‍, ബാക്ടീരിയകള്‍ എന്നിവയെല്ലാം കാണപ്പെടാം. നിങ്ങള്‍ക്ക് അസുഖം ഇവയില്‍ നിന്നെല്ലാം വരാമെന്ന് ഗവേഷണങ്ങള്‍ സൂചിപ്പിക്കുന്നു.
ജലദോഷം, പനി, മുഖക്കുരു, അലര്‍ജി, ആസ്തമ തുടങ്ങിയ പ്രശ്നങ്ങള്‍ക്കും ഉറക്കവുമായി ബന്ധപ്പെട്ട പ്രശ്നങ്ങള്‍ക്കും രണ്ടോ മൂന്നോ ആഴ്ചകള്‍ക്ക് ശേഷം .മാത്രം ബെഡ് ഷീറ്റ് കഴുകുന്നത് ഇടയാക്കുന്നു. ന്യൂമോണിയ, ഗൊണോറിയ തുടങ്ങിയ രോഹങ്ങള്‍ക്ക് അഴുക്ക് പിടിച്ച ഷീറ്റുകളില്‍ കാരണമാകുന്ന ബാക്ടിരിയോയിഡുകള്‍ അടങ്ങിയിട്ടുണ്ടെന്ന് കണ്ടെത്തിയിരുന്നു. ബാക്ടീരിയോയിഡുകളും ഫ്യൂസോബാക്ടീരിയയും ഗുരുതരമായ പല രോഗങ്ങള്‍ക്ക് കാരണമാകും.
ബെഡ് ഷീറ്റ് ഓരോ ആഴ്ചയിലും കഴുകുന്നതാണ് നല്ലത്. പ്രതിദിനം 40000 മൃതകോശങ്ങള്‍ നമ്മുടെ ശരീരം പുറത്തുവിടുന്നുണ്ട്. അതില്‍ ധാരാളം ചീത്ത ബാക്ടീരിയകളും അടങ്ങിയിരിക്കാം. ഇത് നമ്മുടെ ആരോഗ്യത്തെയും ഉറക്കത്തെയും ദോഷകരമായി ബാധിക്കുന്നു.