വീടുകളുടെ കാര്യത്തിൽ ഇന്ന് ബാത്രൂം എന്ന് പറയുന്നത് ആഡംബരത്തിന്റെ പ്രതീകമാണ്. ബാത്രൂം കൂടുതൽ ഭംഗിയാക്കാനായി ഏറെ ശ്രമകരവുമാണ്. പെട്ടന്ന് തന്നെ അഴുക്കും പൊടിയും പിടിപെടാൻ പറ്റിയ ഒരു ഇടമാണ് ബാത്രൂം. ശ്രമിച്ചാൽ അതിവേഗം തന്നെ ബാത്രൂം നമുക്ക് വൃത്തിയാക്കാനും സാധിക്കും. നിരവധി വസ്തുക്കളാണ് ഇന്ന് ബാത്രൂം ശുചിയാക്കാനായി ഉപയോഗിക്കുന്നത്.
ചെറുനാരങ്ങ വെള്ളത്തില്‍ പിഴിഞ്ഞൊഴിച്ച് ഇതില്‍ അല്‍പം ഉപ്പിട്ടാല്‍ ബാത്ടബ്ബ് കഴുകി വൃത്തിയാക്കാനുള്ള ലായനിയായി നമുക്ക് വീട്ടിൽ ഇങ്ങനെ തന്നെ തയ്യാറാക്കാം. യാതൊരു കൃത്രിമവും ഇല്ലാത്ത പ്രകൃതിദത്തമായ ബ്ലീച് ആണിത്. ഇത് പോരെങ്കില്‍ ബ്ലീച് തന്നെ നമുക്ക് ബാത്രൂം ശുചിയാക്കാൻ ഉപയോഗിക്കാം.
ഇറേസിങ് സ്‌പോഞ്ച് എന്ന് പറയുന്നത് ബാത്ടബ്ബ് വൃത്തിയാക്കാന്‍ പറ്റിയ മറ്റൊരു മാര്‍ഗ്ഗമാണ്. ടബിന് കേടു എന്നാല്‍ ഇത് വച്ച് ഉരച്ചു കഴുകുമ്പോള്‍ പറ്റാതെ ശ്രദ്ധിക്കണം. ചെറൂചൂടുവെള്ളത്തില്‍ അല്‍പം സോപ്പുപൊടിയും നാരങ്ങാനീരും കലര്‍ത്തി ബാത്ടബില്‍ വെള്ളം നിറച്ചിട്ട ശേഷം കഴുകി കളയുന്നതും നല്ലതാണ്. ഇങ്ങനെ ആഴ്‌ചയിൽ മൂന്ന് ദിവസം വച്ച് ചെയ്യുന്നതിലൂടെ ബാത്രൂം എന്നും വൃത്തിയായി സൂക്ഷിക്കാൻ സാധിക്കുകയും ചെയ്യുന്നു.