നാം കൂടുതലായും സമയം ചെലവഴിക്കുന്നത് കിടക്കയിലാണ്. അതിനാല്‍ കിടക്കവിരിയും തലയിണകവറും ഇടയ്ക്കിടെ വൃത്തിയാക്കുന്നത് ഏറെ പ്രധാനമാണ്. ദിവസങ്ങളോളം വൃത്തിയാക്കാതെ ഉപയോഗിച്ചാല്‍ ദുര്‍ഗന്ധം ഉണ്ടാകാനുള്ള സാധ്യത വളരെ കൂടുതലാണ്.
ദുര്‍ഗന്ധത്തിന് കാരണമാകുന്ന ഘടകങ്ങള്‍
ശരീരത്തിലെ എണ്ണ: ഉറക്കത്തിനിടെ ശരീരത്തില്‍ നിന്നും പുറപ്പെടുന്ന എണ്ണ കിടക്കയിലും തലയിണയിലും പതിഞ്ഞ് ദുര്‍ഗന്ധത്തിന് കാരണമാകുന്നു.
വിയര്‍പ്പ്: അമിത വിയര്‍പ്പ് തലയിണയില്‍ കുടുങ്ങുമ്പോള്‍ ദുര്‍ഗന്ധം വര്‍ദ്ധിക്കും.
പൂപ്പല്‍: ഈര്‍പ്പം കൂടുമ്പോള്‍ പൂപ്പല്‍ രൂപപ്പെടുകയും അത് ദുര്‍ഗന്ധത്തിന് കാരണമാവുകയും ചെയ്യുന്നു.
ഭക്ഷണ ശീലം: മദ്യം, സ്‌പൈസി ഭക്ഷണം തുടങ്ങിയവ കഴിക്കുമ്പോള്‍ ശരീരത്തില്‍ അതിന്റെ ഗന്ധം നിലനില്‍ക്കുകയും തലയിണയില്‍ പതിയുകയും ചെയ്യും.
വൃത്തിയാക്കാനുള്ള മാര്‍ഗങ്ങള്‍
ചെറിയ അളവില്‍ സോപ്പ് പൊടി ഉപയോഗിച്ച് ഇടയ്ക്കിടെ വിരികളും കവറുകളും കഴുകുക. ആവശ്യമെങ്കില്‍ വിനാഗിരി ചേര്‍ത്താല്‍ ദുര്‍ഗന്ധം നീങ്ങും.
മെഷീന്‍ വാഷ് ചെയ്തതിനേക്കാള്‍ കൈകൊണ്ട് കഴുകുന്നത് നല്ലതാണ്.
ബേക്കിംഗ് സോഡ ചേര്‍ത്ത വെള്ളത്തില്‍ തലയിണ കവര്‍ മുക്കിവെക്കുന്നത് ദുര്‍ഗന്ധം ഇല്ലാതാക്കാന്‍ സഹായിക്കും.
ഇടയ്ക്കിടെ സൂര്യപ്രകാശം കൊടുക്കുന്നത് അണുക്കളെയും ദുര്‍ഗന്ധത്തെയും അകറ്റും. ശരിയായ രീതിയില്‍ വൃത്തിയാക്കുന്ന ശീലം പിന്തുടരുമ്പോഴാണ് ആരോഗ്യകരമായ ഉറക്കം ഉറപ്പാക്കാന്‍ കഴിയുക.