ബാത്ത്‌റൂമില്‍ സൂക്ഷിക്കാന്‍ പാടില്ലാത്ത സാധനങ്ങള്‍..!
റേസറുകള്‍
റേസറുകള്‍ ഏറെകാലം കേടുകൂടാതെ നിലനില്‍ക്കുന്നതിന് ബാത്തറൂമില്‍ സൂക്ഷിക്കാതെയിരിക്കുന്നതാണ് നല്ലത്. കാരണം ബാത്‌റൂമിനുള്ളിലെ ഈര്‍പ്പം റേസര്‍ ബ്ലേഡിനെ പെട്ടെന്നു തുരുമ്പു പിടിപ്പിക്കും. ഓരോ ഉപയോഗത്തിനു ശേഷവും റേസറിലെ നനവ് നീക്കിയതിനു ശേഷം മാറ്റിവയ്ക്കണം. ബാത്തറൂമില്‍ സൂക്ഷിക്കണമെന്നു നിര്‍ബന്ധം ഉളളവര്‍ പ്ലാസ്റ്റിക് ബാ പ്ലാസ്റ്റിക് ബാഗിലോ മറ്റോ സൂക്ഷിച്ച് വെക്കുന്നതാണ് നല്ലത്.
ടൂത് ബ്രഷുകള്‍
മിക്കയാളുകളും പല്ലുതേപ്പു കഴിഞ്ഞ് ടൂത്ബ്രഷ് ബാത്‌റൂമിനുള്ളില്‍ തന്നെ വെക്കുന്നവരാണ്. ഓരോ തവണ ടോയ്‌ലറ്റ് ഫ്‌ളഷ് ചെയ്യുമ്പോഴും ധാരാളം അണുക്കള്‍ പുറത്തേക്കു വരും.ബ്രഷ് ചെയ്തുകഴിഞ്ഞ് നനവോടെ ബാത്‌റൂമില്‍ വെക്കുമ്പോള്‍ ബാക്ടീരിയയ്ക്ക് വളരാനുള്ള ഇടംകൂടി ഒരുക്കുകയാണ് ചെയ്യുന്നത്.
മേക്അപ് സാധനങ്ങള്‍
ഉപയോഗശേഷം മേക്കപ്പ് സാധനങ്ങള്‍ ബാത്‌റൂമില്‍ തന്നെ വച്ചാല്‍ സ്ഥായിയായുള്ള താപനിലയും ഈര്‍പ്പവുമൊക്കെ ലിക്വിഡ്, ജെല്‍ രൂപത്തിലുള്ള മേയ്ക്കപ്പ് സാധനങ്ങള്‍ പെട്ടെന്ന് കേടാകാന്‍ ഇടയാക്കും. മേയ്ക്കപ്പ് ബ്രഷുകളും നനവുള്ള ഇടങ്ങളില്‍ വച്ചാല്‍ ബാക്ടീരിയയും ഫംഗസും വളരാനിടയാക്കും.
ആഭരണങ്ങള്‍
കുളിക്കുന്നതിനു മുമ്പ് ചിലര്‍ ആഭരണങ്ങള്‍ ബാത്‌റൂമില്‍ ഊരിവെക്കാറുണ്ട്. എന്നാല്‍ സ്വര്‍ണ്ണം, വെളളി, തുടങ്ങി കൂടിയ മെറ്റലുകള്‍ കൊണ്ടുണ്ടാക്കിയ ആഭരണങ്ങള്‍ ഈര്‍പ്പമേറിയ ഇടങ്ങളില്‍ വച്ചു കഴിഞ്ഞാല്‍ ആഭരണങ്ങളുടെ നിറം പെട്ടെന്നു മങ്ങും.
ടവലുകള്‍
കുളിച്ചു കഴിഞ്ഞ് ടവലുകള്‍ ബാത്‌റൂമില്‍ തന്നെ വിരിച്ചിട്ടു പോരുന്നവരാണ് മിക്കയാളുകളും. ഇതും ഒരിക്കലും ചെയ്യരുത്. കാരണം ടവ്വലുകള്‍ ബാത്‌റൂമിലെ ഈര്‍പ്പത്തെ വലിച്ചെടുക്കുകയും ഇതു ദുര്‍ഗന്ധത്തിനു കാരണമാകുകയും ചെയ്യും. അതിനാല്‍ ഉപയോഗശേഷം മറ്റേതെങ്കിലും ഇടങ്ങളില്‍ ഉണങ്ങാനിടുന്നതാണ് നല്ലത്.