കുട്ടികൾക്കും മുതിർന്നവർക്കും ഏറെ പേടിയുള്ള ഒന്നാണ് ചിലന്തി. വീട്ടില്‍ ഏതെങ്കിലും ഭാഗത്ത് ചിലന്തിയെ കണ്ടാൽ പിന്നെ ആ പരിസരത്തെക്കെ ആരും തന്നെ പോകാറില്ല. സാധാരണ വീടുകളിൽ കാണപ്പെടുന്ന ചിലന്തികൾ കടിച്ചാൽ നീറ്റലും ചൊറിച്ചിലും ഉണ്ടാകും. അത് കൊണ്ട് തന്നെ ചിലന്തിയെ തുരത്താൻ ചില എളുപ്പവഴി നോക്കാം.
പുളിയുള്ള പഴങ്ങൾ
ചിലന്തികളുടെ ശത്രുക്കളിൽ ഒന്നാണ് സിട്രിക് ആസിഡ് ധാരാളം അടങ്ങിയ പഴങ്ങള്‍. അതുകൊണ്ട് തന്നെ ചിലന്തികളെ ധാരാളമായി കാണുന്ന ഭാഗത്ത് ലെമണ്‍ ഓയില്‍, ഓറഞ്ചിന്റെ തൊലി എന്നിവയെല്ലാം വയ്ക്കുക. പിന്നെ ആ ഭാഗത്തേക്ക് ചിലന്തി വരില്ല.
വിനാഗിരി
ചിലന്തിയിരിക്കുന്നു ഭാഗത്തേക്ക് ഒരു കപ്പ് വെള്ള വിനാഗിരി രണ്ടു കപ്പ് വെള്ളവുമായി യോജിപ്പിച്ചു സ്പ്രേ ബോട്ടിലിൽ അടിക്കുക. പിന്നാലെ വീടിനു ചുറ്റും ഓരോ മൂലയിലും വാതിലിലും ജനാലയിലും എല്ലാം സ്പ്രേ ചെയ്യുന്നതൊളുടെ ചിലന്തി ശല്യം ഉണ്ടാകില്ല. ആപ്പിള്‍ സിഡാര്‍ വിനീഗര്‍ സ്‌പ്രേ ചെയ്യുന്നതും ചിലന്തിയെ തുരത്താന്‍ ഗുണകരമാണ്.
ടീ ട്രീ ഓയിൽ
വീടിന്റെ അലമാരയിലും ചിലന്തി ഉള്ളയിടങ്ങളിലും ടീ ട്രീ ഓയിലും വെള്ള വിനാഗിരിയുമായി യോജിപ്പിച്ച ശേഷം സ്പ്രേ ചെയ്യുന്നത് ചിലന്തിയെ തുരത്താൻ സഹായകരമാണ്.
കര്‍പ്പൂര തുളസി
ഒട്ടുമിക്ക പ്രാണികളുടെയും പ്രധാന ശത്രുക്കളിൽ ഒന്നാണ് കര്‍പ്പൂരതുളസി. സ്‌പ്രേ ബോട്ടിലില്‍ കര്‍പ്പൂര തുളസി എണ്ണ ചേര്‍ത്ത് സ്‌പ്രേ ചെയ്യുന്നതിലൂടെ എട്ടുകാലി നിമിഷങ്ങള്‍ക്കുള്ളില്‍ തന്നെ സ്ഥലം കാലിയാക്കും.
വെളുത്തുള്ളി സ്പ്രേ
വെളുത്തുള്ളി ജ്യൂസും വെള്ളയും തമ്മിൽ നന്നയി യോജിപ്പിച്ച ശേഷം സ്പ്രേ ബോട്ടിലിൽ ആക്കി സ്പ്രേ ചെയ്യുക.