പ്രകൃതിയുമായി ഇണങ്ങി നിൽക്കുന്ന വീടുകൾക്കാണ് ഇന്ന് കൂടുതൽ ഡിമാന്റ്. വീട്ടിലേക്ക് കാറ്റും വെളിച്ചവും ആവോളം വരണം. വീടിനുള്ളിലും പുറത്തും പച്ചപ്പ് നിറയണം. മതിലിലും പോർച്ചിലും പർഗോളയിലുമൊക്കെ പച്ചപ്പ് പടർത്തിയാൽ അത് കണ്ണിന് കുളിർമ്മയും എക്സ്റ്റീരിയറിന് സൗന്ദര്യവും ലഭിക്കും.
വീടിന്റെ എക്സ്റ്റീരിയർ ഭാഗങ്ങളോട് ചേർന്നാണ് പടർന്നു കയറുന്ന ചെടികൾ നടുന്നത്. മണിപ്ലാന്റ് പോലുള്ള ചെടികൾ ഇന്റീരിയറിന്റെ ഭാഗമാക്കാറുണ്ട്. ക്രീപ്പറുകൾ വീടിന്റെ എക്സ്റ്റീരിയറിൽ നടുമ്പോൾ എവിടെ ഏതൊക്കെ ചെടികൾ വേണം എന്നുള്ളത് മുൻകൂട്ടി പ്ലാൻ ചെയ്യണം. അല്ലെങ്കിൽ ഇവയെല്ലാം കൂടി വീടിനെന ഒരു കാടിനുള്ളിലാക്കും
മറയായി
മുള്ളുവേലി മതിലിനു മറയായി ക്രീപ്പർ പ്ലാന്റുകൾ വളർത്താം. മുള്ളുവേലിയിൽ ചെടികൾ പടർത്തി നല്ലൊരു മതിൽ സൃഷ്ടിക്കാം. ചെലവും കുറഞ്ഞിരിക്കും. കല്ലുകൊണ്ടുള്ള മതിലിലും ഇത്തരം ചെടികൾ വളർത്താവുന്നതാണ്. ഐപ്പോമിയ, പെറോസ്റ്റിജിയ തുടങ്ങിയ പുഷ്പിക്കുന്ന സസ്യങ്ങളാണ് മതിലിൽ വളർത്താൻ ഉത്തമം. പൂക്കാലമാകുമ്പോൾ ഇവ വീടിനു മുന്നിലെ ഒരു പുഷ്പമതിൽ സൃഷ്ടിക്കും.
തണലായി
വീടിന്റെ വരാന്തയോട് ചേർന്നും ഗാർഡനിലുമായി ഒരുക്കുന്ന പർഗോളയുടെ മുകളിൽ ഷെയ്ഡ് പ്ലാന്റായി ക്രീപ്പോഴ്‌സിനെന പടർത്താം. ഇല അധികം പൊഴിയാത്തതും വലിയ ഇലകളോട് കൂടിയതുമായ സസ്യങ്ങളാണ് പർഗോളയിൽ പടർത്തുന്നത്. ക്വാസ്‌കാലിസ്, വെസ്‌ടേരിയ റൊമ്ന്റിക് ലുക്ക് സമ്മാനിക്കും.
വീടിന്റെ കാർപോർച്ചിലും ഗേറ്റിനു മുകളിൽ ആർച്ചായി കോളാമ്പിപ്പൂവ്, കടലാസ് പൂക്കൾ ഇവ വളർത്താം. കളർഫുൾ നിറങ്ങളുള്ള പൂക്കൾ വീടിന്റെ എലിവേഷൻ സൗന്ദര്യത്തിന്റെ മാറ്റു കൂട്ടും.
വീടിന്റെ ചുമരിലേക്ക് പടർത്താൻ അനുയോജ്യകരമായത് ഐവി പ്ലാന്റാണ്. ചുമരിലൂടെ പടർന്നുകയറുന്ന ഇവ വീടിനെനാരു പച്ച പുതപ്പണിയിക്കും. വേണ്ടവണ്ണം പരിപാലിച്ചില്ലെങ്കിൽ ഇവ വീടിന്റെ ഉള്ളിലേയ്ക്ക് പടരും. ടെറസിലും ബാൽക്കണിയിലും ഇത്തരം ക്രീപ്പറുകൾ കൊണ്ട് പന്തലിടാം. വീടിനുള്ളിലെ ചൂടുകുറയ്ക്കാൻ ഉപകരിക്കും.
ക്രീപ്പർ കെയർ
കട്ടിങ്ങുകളും തൈകളുമാണ് ക്രീപ്പറുകൾ നടുവാനായി ഉപയോഗിക്കുന്നത്. നിലത്തും ചെടിച്ചട്ടിയിലും ഇവ നടാം. വേപ്പിൻപ്പിണ്ണാക്ക്, കമ്പോസ്റ്റ് എന്നിവ മിക്‌സ് ചെയ്ത മണ്ണാണ് നടുവാനായി ഉപയോഗിക്കുക. ഓരോ ചെടികൾക്കും വ്യത്യസ്തമായ അളവിലാണ് വെള്ളം നൽകേണ്ടത്. ബോഗൈയിൻവില്ല പോലുള്ള ചെടികൾക്ക് തീരെ കുറഞ്ഞ അളവിൽ വെള്ളം നൽകിയാൽ മതിയാവും. പൊതുവേ ക്രീപ്പറുകളെല്ലാം വെയിൽ ഇഷ്ടപ്പെടുന്നവയാണ്.
ക്രീപ്പറുകളുടെ വളർച്ചയുടെ തുടക്കത്തിൽ അതിന്റെ ദിശ ക്രമപ്പെടുത്താം. കയറുകളും ചെറിയ തടികഷണങ്ങളും ഇതിനായി ഉപയോഗപ്പെടുത്താം. സമയാസമയങ്ങളിൽ പ്രൂണിങ്ങ് നടത്തി ഭംഗിയായി നിർത്താനും ശ്രദ്ധിക്കണം. വേപ്പെണ്ണ - സോപ്പ് മിശ്രിതം കീടനാശിനിയായി ഉപയോഗിക്കുന്നതാണ് നല്ലത്. വീടിനേനാട് ചേർന്നു നിൽക്കുന്ന സസ്യങ്ങളായതിനാൽ രാസകീടനാശിനികൾ ഉപയോഗിച്ചാൽ വീട്ടുകാർക്കും ദോഷകരമാകും. ഇഴജന്തുക്കളെ സസ്യങ്ങളിൽ നിന്നകറ്റാൻ വെളുത്തുള്ളി ലായനി തളിക്കാവുന്നതാണ്.