Latest News

വീട്ടുമുറ്റത്തും അടുക്കളയിലുമായി എത്രയെത്ര മരുന്നുകള്‍; ചുമക്കും ശ്വാസതടസ്സത്തിനും ഇതൊന്നു പരീക്ഷിക്കൂ

Malayalilife
വീട്ടുമുറ്റത്തും അടുക്കളയിലുമായി എത്രയെത്ര മരുന്നുകള്‍; ചുമക്കും ശ്വാസതടസ്സത്തിനും ഇതൊന്നു പരീക്ഷിക്കൂ

ല അസുഖങ്ങള്‍ക്കുമുള്ള മരുന്നുകള്‍ നമ്മുടെ വീട്ടില്‍ തന്നെയുണ്ട് എന്നയാണ് സത്യം എന്നാല്‍ നമ്മള്‍ അത് അറിയുന്നില്ല. അത്തരത്തിലുള്ള പല അസുഖങ്ങള്‍ക്കും മരുന്നു വീട്ടില്‍ തന്നെയുണ്ട്.  അത്തരത്തിലുള്ള ചില മരുന്നുകളാണ് നമ്മള്‍ പരിജയപ്പെടുന്നത്.

ചുമയാണെങ്കില് ചുക്ക്

ചുക്കില്ലാത്ത കഷായമില്ല എന്ന ചൊല്ല് പ്രസിദ്ധമാണ്. സന്ധിവാതത്തിനു ചുക്ക് കഷായം വളരെ ഫലം ചെയ്യും. എത്ര ശക്തിയേറിയ ചുമയിലും ചുക്ക്, ഇരട്ടി ശര്ക്കര ഇവ രണ്ടും കൂടിയതിന്റെ ഇരട്ടി എള്ള് വറുത്തത് ഇവ നന്നായി യോജിപ്പിച്ച് 10 ഗ്രാം വീതം മൂന്നുനേരം കഴിച്ചാല് ചുമ പൂര്ണമായും വിട്ടുമാറും. ദഹനക്കുറവ് ശമിക്കുവാനും ഇത് നല്ലതാണ്. നെയ്യ് ചൂടാക്കി ചുക്കുപൊടിയും ശര്ക്കരയും ചേര്ത്ത കുറുക്ക് രാവിലെ വെറും വയറില് കഴിക്കുക തലവേദനയും ചുമയും ജലദോഷവും ശമിക്കും. പ്രസവശേഷം ഉണ്ടാകുന്ന വായുക്ഷോഭത്തിന് ചുക്ക് വിശിഷ്ടമാണ്. തലവേദനയ്ക്ക് ചുക്ക് ആവണക്കിന്വേര്, കരിയാമ്പൂ ഇല ഇവ സമം ചേര്ത്തരച്ച് നെറ്റിയില് പുരട്ടണം.


മാതളമുണ്ടെങ്കില് ക്ഷീണമില്ല

മാതളപ്പഴത്തില് ധാരാളം ജീവകം സി അടങ്ങിയിട്ടണ്ട്. കൂടാതെ ഇരുമ്പു സത്തും ഉള്‌ക്കൊള്ളുന്നു. ഇതിന്റെ പഴച്ചാറ് സിറപ്പുകളുണ്ടാക്കാനും വൈനുണ്ടാക്കാനും ഉപയോഗിക്കുന്നു. ഉണങ്ങിയ വിത്ത് മസാലയായും ഔഷധമായും ഉപയോഗിക്കുന്നു. നാടവിരശല്യത്തിനു പ്രതിവിധിയായി ഇതിന്റെ ഉണക്കിപ്പൊടിച്ചതോട് ഉപയോഗിക്കുന്നു. ഇതിന്റെ തോട്, പൂക്കള്, മരത്തൊലി എന്നിവയില് നിന്നും ചായങ്ങള് ഉണ്ടാക്കുന്നുണ്ട്. വയറിലുണ്ടാക്കുന്ന ഒട്ടു മിക്ക രോഗങ്ങളിലും മാതളയല്ലി നല്ല മരുന്നാണ്. അതിസാരം, ആമാശയ കുടല് രോഗങ്ങള്, ദഹനക്കേട്, കൃമിരോഗങ്ങള് എന്നിവയ്ക്ക് ഏറ്റവും ഫലപ്രദമാണ് മാതളം. മാതളം ശരീരക്ഷീണമകറ്റി ഉന്മേഷം പ്രദാനം ചെയ്യും. മാതളനീരില് തേന് ചേര്ത്തുകഴിച്ചാല് ഛര്ദ്ദി ശമിക്കുന്നതാണ്.


 ഉലുവ പ്രമേഹമരുന്ന്

പ്രമേഹചികിത്സയില് ഉലുവയ്ക്കുള്ള പ്രാധാന്യം പ്രശസ്തമാണ്. പാന്ക്രിയാസില് നേരിട്ട് പ്രവര്ത്തിച്ച് ബീറ്റാകോശങ്ങളെ ഉത്തേജിപ്പിച്ച് ഇന്‌സുലിന് ഉല്പാദനം വര്ദ്ധിപ്പിക്കുന്നു എന്ന പ്രത്യേകത ഉലുവക്കുണ്ട്. ആരംഭഘട്ടത്തില് തന്നെ ഉപയോഗപ്പെടുത്തിയാല് പ്രമേഹം പൂര്ണമായും ശമിപ്പിക്കുവാന് ഉലുവക്ക് കഴിയുമെന്ന് അനുഭവമുണ്ട്. കൊളസ്‌ട്രോള് കുറയ്ക്കുവാനും ഹൃദ്രോഹം പ്രതിരോധിക്കാനും സൈനസ് വീക്കം കുറക്കാനും ഉലുവയ്ക്ക് കഴിയുന്നു. ഇരുമ്പും കാത്സ്യവും ജീവകം എയും, സിയും, മാംസ്യവും ഉലുവയില് ധാരാളമടങ്ങിയിരിക്കുന്നു. ഉലുവയും ചെടിയുടെ മുറ്റാത്ത ഇലകളും തണ്ടുകളും പലതരം ഭക്ഷ്യവിഭവങ്ങളുണ്ടാക്കാന് പുരാതനകാലം മുതല്ക്കുതന്നെ ഇന്ത്യയിലുപയോഗപ്പെടുത്തിവന്നിരുന്നു. ഉലുവ വേവിച്ച് തേന് ചേര്ത്തുപയോഗിച്ചാല് ഉദരരോഗങ്ങള് ശമിപ്പിക്കും.

ശ്വാസതടസത്തിന് കൊത്തമല്ലി


ഒരു സുഗന്ധവ്യഞ്ജനമെന്നതിനുപുറമെ ഷാമ്പൂ, മസാജ് ചെയ്യാനുള്ള എണ്ണ, മുറിവിനു വെച്ചുകെട്ടാനുള്ള കുഴമ്പ്, ദാഹശമനി എന്നീ നിലകളിലുള്ള ഉപയോഗത്തിനും മല്ലി ആവശ്യമാണ്. ശ്വാസകോശത്തെ ഉത്തേജിപ്പിച്ച് കഫത്തെ പുറന്തള്ളാന് സഹായിക്കുന്നു. തലവേദനയ്ക്ക് മല്ലിയിലും ചന്ദനവും കൂട്ടിയരച്ച് നെറ്റിയില് ലേപനം ചെയ്യുക. മല്ലി പൊടിച്ച് കരിക്കിന് വെള്ളത്തില് കഴിച്ചാല് മൂത്രതടസ്സം മാറും.


കറ്റാര് വാഴ മുമ്പന്


വളരെ ഔഷധഗുണമുള്ള കറ്റാര്വാഴ നമ്മുടെ നാട്ടില് വ്യാപകമായി കാണപ്പെടുന്നുണ്ട്. മുറിവും വ്രണങ്ങളും പെട്ടെന്നു തന്നെ ഉണക്കാന് കറ്റാര്വാഴയ്ക്ക് കഴിവുണ്ട്. മുഖക്കുരുവിന് ഇതൊരു നല്ല ഔഷധമാണ്. ഇതിന്റെ ഔഷധയോഗ്യമായ ഭാഗം പോളയാണ്. കറ്റാര്വാഴ പോളനീരു രണ്ടു നേരം നിത്യവും കഴിച്ചാല് ആര്ത്തവത്തോടനുബന്ധിച്ചുള്ള വയറുവേദന ശമിക്കുന്നു. കരര് പ്ലീഹ രോഗങ്ങളിലും ഇതും നല്ലതാണ്. കറ്റാര്വാഴ നീരില് പച്ചമഞ്ഞളരച്ച് കാലില് വെച്ചു കെട്ടിയാല് കുഴിനഖം ശമിക്കും.

what are -the simple- Technic for -control the disease

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES