പലരെയും അലട്ടുന്ന ഒന്നാണ് മറവി. ഇത് കൂടി വരുന്നതോടെ മറവി രോഗത്തിലേക്ക് നമ്മെ നയിക്കുന്നു. ഈ രോഗം പ്രധാനമായും മൂന്നുഘട്ടങ്ങളിലൂടെയാണ് കടന്നുപോകുന്നത്, പ്രാരംഭഘട്ടം, മധ്യഘട്ടം, അവസാനഘട്ടം. അല്‍ഷിമേഴ്‌സ് രോഗത്തിന്റെ ലക്ഷണങ്ങള്‍ എന്തൊക്കെ എന്ന് നോക്കാം.
1. ഏതെങ്കിലും വാക്കുകളോ സ്ഥലങ്ങളോ സാധാനങ്ങളോ ഓര്‍മ്മിക്കാന്‍ സാധിക്കാതെ വരിക. രോഗം മൂര്‍ച്ഛിക്കുന്ന അവസ്ഥയില്‍ പ്രിയപ്പെട്ടവരെ പോലും രോഗികള്‍ മറക്കും.
2. കുറച്ച് നാള്‍ മുന്നേ നിങ്ങള്‍ പ്രാഗല്‍ഭ്യം തെളിയിച്ച കാര്യങ്ങള്‍ പലതും ചെയ്യാന്‍ സാധിക്കാതെ വരിക. രോഗം മൂര്‍ച്ഛിക്കുമ്ബോള്‍ നിങ്ങളുടെ പ്രാഥമിക കാര്യങ്ങള്‍ ചെയ്യാന്‍ തന്നെ നിങ്ങള്‍ മറക്കും.
3. സമയമോ സ്ഥലമോ ഒന്നും ഓര്‍മ്മയില്‍ വരാതിരിക്കുക. സ്വന്തം അഡ്രസ് പോലും മറന്നു പോവുക.
4. സ്വഭാവത്തിലും വ്യക്തിത്വത്തിലും മാറ്റങ്ങള്‍ ഉണ്ടാകുക.
5. അക്കങ്ങളും അക്ഷരങ്ങളും മറന്നുപോവുക.
6. കണക്കുകൂട്ടലുകള്‍ നടത്താന്‍ സാധിക്കാതെ വരിക.
7. തീരുമാനങ്ങള്‍ പലതും എടുക്കാന്‍ സാധിക്കാതെ വരും.
8. സംസാരിച്ചുകൊണ്ടിരുന്ന ഭാഷയും വാക്കുകളും വരെ മറക്കുന്ന അല്‍ഷിമേഴ്‌സ് രോഗികള്‍ ഉണ്ട്.
9. ഇല്ലാത്തത് പലതും കണ്ടെന്നും കേട്ടെന്നും വരാം. മരിച്ചുപോയവരെ കണ്ടെന്നും അവരോട് സംസാരിച്ചുവെന്നും ചില രോഗികള്‍ പറയാറുണ്ട്.
10. ചുറ്റുമുള്ളവരെ സംശയ ദൃഷ്ടിയോട് കൂടിയായിരിക്കും നോക്കുക.