Latest News

നിലക്കടല അഥവാ കപ്പലണ്ടിയുടെ ഗുണങ്ങള്‍

Malayalilife
 നിലക്കടല അഥവാ കപ്പലണ്ടിയുടെ ഗുണങ്ങള്‍

മാംസത്തിലും മുട്ടയിലുമുള്ളതിനേക്കാള്‍ പ്രോട്ടീന്‍ നിലക്കടലയിലുണ്ട്. പലരുടേയും പ്രിയപ്പെട്ട ഒന്നാണ് നിലക്കടല. ഇത് കൊറിയ്ക്കാന്‍ ഇഷ്ടപ്പെടാത്തവര്‍ വളരെ വിരളമായിരിക്കും. നിലക്കടല കഴിച്ചാലുള്ള ആരോഗ്യ ഗുണങ്ങള്‍ ഏറെയാണ്.

1.ആഴ്ചയില്‍ ഒരൗണ്‍സ് കപ്പലണ്ടിയോ അല്ലെങ്കില്‍ പീനട്ട് ബട്ടറോ കഴിയ്ക്കുന്നത് ഗോള്‍ സ്റ്റോണ്‍ തടയാന്‍ സഹായിക്കും.

2.ആഴ്ചയില്‍ രണ്ടു തവണ രണ്ടു ടീസ്പൂണ്‍ വീതം പീനട്ട് ബട്ടര്‍ കഴിയ്ക്കുന്നത് സ്ത്രീകളില്‍ കുടല്‍ ക്യാന്‍സര്‍ സാധ്യത 58 ശതമാനവും പുരുഷന്മാരില്‍ 27 ശതമാനവും കുറയ്ക്കും.

3.പാലിനൊപ്പം നിലക്കടല കഴിച്ചാല്‍ ആവശ്യമുള്ള മിക്കവാറും അമിനോ അംളങ്ങള്‍ ശരീരത്തിനു ലഭിക്കും.

4.നിലക്കടല അധികം കഴിയ്ക്കുന്നതും നല്ലതല്ല. ഇത് ചിലരില്‍ അലര്‍ജിയുണ്ടാക്കും. ഇത് കഴിച്ചാല്‍ അസ്വസ്ഥതയനുഭവപ്പെടുന്നെങ്കില്‍ അലര്‍ജി ടെസ്റ്റെടുക്കുക.

5.കപ്പലണ്ടി മിഠായി പാലിനൊപ്പം കഴിക്കുന്നത് ആരോഗ്യവും ശരീര പുഷ്ടിയുമുണ്ടാക്കും. ക്ഷയം, കരള്‍ രോഗങ്ങള്‍ തുടങ്ങിയവക്കെതിരെ ഇത് പ്രതിരോധം പ്രധാനം ചെയ്യും.

6.കപ്പലണ്ടിയ്ക്ക് പച്ച കലര്‍ന്ന നിറമുണ്ടെങ്കില്‍ ഇത് ഒഴിവാക്കുക. കാരണം ഇത് അഫ്ളാടോക്സിന്‍ ഫല്‍സ് എന്ന ഫംഗസ് കാരണമാകാം. ഇതുണ്ടാക്കുന്ന അഫല്‍ടോക്സിന്‍ സ്‌കിന്‍, ലിവര്‍ ക്യാന്‍സറുകള്‍ക്കുള്ള ഒരു പ്രധാന കാരണമാണ്.

7.നിലക്കടലയിലെ ട്രിപ്റ്റോഫാന്‍ സോറോട്ടിനിന്‍ തോത് വര്‍ദ്ധിപ്പിയ്ക്കുകയും  ഡിപ്രഷന്‍ തടയുകയും ചെയ്യും.

8.നിലക്കടലയുടെ തൊലി മാറ്റി വെള്ളത്തില്‍ നന്നായി കുതിര്‍ത്ത് അരച്ച് മൂന്നിരട്ടി പാലില്‍ നേര്‍പ്പിച്ചാല്‍ നിലക്കടലപ്പാല്‍ തയ്യാറായി. നല്ലൊരു പോഷകപാനീയമാണിത്.

9.വയറിലുണ്ടാകുന്ന ക്യാന്‍സര്‍ തടുക്കാന്‍ ഇത് ഏറെ ഫലപ്രദമാണ്. ഇതിലെ പോളിഫിനോളിക് ആ്ന്റിഓക്സിഡന്റുകള്‍ ക്യാന്‍സര്‍ സാധ്യതയുണ്ടാക്കുന്ന നൈട്രസ് അമീന്‍ ഉല്‍പാദനം കുറയ്ക്കുന്നതാണിതിനു കാരണം.

10.ഹീമോഫീലിയ, കാപ്പിലറി ഞരമ്പുകള്‍ പൊട്ടുന്നതിലൂടെ ഉണ്ടാകുന്ന മൂക്കിലെ രക്തസ്രാവം. അമിതാര്‍ത്തവം എന്നിവയുള്ളപ്പോള്‍ നിലക്കടലയോ നിലക്കടലയുല്‍പ്പന്നങ്ങളോ കഴിക്കുന്നത് നല്ലതാണെന്ന് ബ്രിട്ടനില്‍ നടന്ന ഒരു പഠനം പറയുന്നു.

11.എല്ലുകളുടെ ആരോഗ്യത്തിന് നിലക്കടല കഴിക്കുന്നത് നല്ലതാണ്. ശരീരത്തിലെ അപചയപ്രക്രിയ ശക്തിപ്പെടുത്തുന്ന വൈറ്റമിനുകള്‍ ഇതില്‍ ധാരാളമുണ്ട്.

12.പ്രോട്ടീന്‍ സമ്പുഷ്ടമായ ഒരു സസ്യാഹാരമാണ് നിലക്കടല. ഇത് കുട്ടികള്‍ക്കും പ്രോട്ടീന്‍ കുറവുള്ള മുതിര്‍ന്നവര്‍ക്കും ഏറെ ഫലപ്രദമാണ്.

Read more topics: # health benifits,# peanuts
health benifits of peanuts

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES

Welcome To MalayaliLife !

Close Window to Read the article

തുടർന്ന് വായിക്കുവാൻ CLOSE ബട്ടൺ അമർത്തുക