Latest News

വെളുത്തുള്ളി ചായയുടെ ആരോഗ്യ ഗുണങ്ങൾ അറിയാം

Malayalilife
 വെളുത്തുള്ളി ചായയുടെ ആരോഗ്യ ഗുണങ്ങൾ അറിയാം

രാവിലെ എണീറ്റ് കഴിഞ്ഞ ഒരു ചായ അത് നിർബന്ധം ആണല്ലോ. പല തരമാണ് ചായകൾ. പാൽച്ചായ, കട്ടൻചായ, ഗ്രീൻ ടി, ലെമൺ ടി, ഏലക്ക ചായ, അങ്ങനെ ഓരോയിടത്തും ഓരോന്നാണ് ചായകൾ. രാവിലെ എണീറ്റ് ഉട്സണെ ന്യൂസ്പേപ്പറിന്റെ കൂടെ ഒരു ചായ ഉണ്ടെങ്കിൽ മാത്രമേ മലയാളികൾക്ക് ഒന്ന് ഉഷാർ ആവുകയുള്ളൂ. വെളുത്തുള്ളി ചായ കുടിക്കുന്നതിലൂടെയും നിങ്ങൾക്ക് എന്തൊക്കെ അസുഖത്തിൽ നിന്നും മാറി നിൽക്കാം എന്ന് അറിയുമോ ?

വെളുത്തുള്ളി ചായ പ്രത്യേകിച്ചും രാവിലെ വെറും വയറ്റിൽ കുടിക്കുകയാണെങ്കിൽ അത് ശരീരത്തിന് ഒരുപാട് ഗുണങ്ങളാണ് തരുന്നത്. ഇത് അത്ര രുചികരമായ പാനീയമായി തോന്നില്ലെങ്കിലും, വിറ്റാമിൻ എ, ബി, സി, ആന്റിഓക്‌സിഡന്റുകൾ, ഫൈബർ, മാംഗനീസ്, സൾഫർ എന്നിവ അടങ്ങിയിരിക്കുന്നതിനാൽ ഇത് വളരെയധികം ആരോഗ്യപ്രദമാണ്. വെളുത്തുള്ളി ഹൃദയാരോഗ്യത്തിനുള്ള ഗുണങ്ങൾക്ക് പേരുകേട്ടതാണ്. ഹൃദ്രോഗമുള്ളവരിൽ ആതറോസ്ക്ലറോസിസിന് കാരണമാകുന്ന ഒരു ഓർഗാനോസൾഫർ സംയുക്തമായ അല്ലിസിൻ ഇതിൽ അടങ്ങിയിട്ടുണ്ട്. വെളുത്തുള്ളിയിലെ ആന്റിഫംഗൽ, ആൻറി ബാക്ടീരിയൽ, ആന്റിഓക്‌സിഡന്റ് സാവിശേഷതകളും അല്ലിസിനും സ്വതന്ത്ര ഉൽപ്പതിഷ്ണുക്കളെ ചെറുക്കാൻ സഹായിക്കും. ജലദോഷം, ചുമ, സൈനസ് അണുബാധ, പനി, കഫക്കെട്ട്, തൊണ്ടവേദന എന്നിവ ഉണ്ടെങ്കിൽ വെളുത്തുള്ളിയിലെ വീക്കം തടയുന്ന ഗുണങ്ങൾ നിങ്ങളുടെ സഹായത്തിന് എത്തുന്നു. 

ഉള്ളിയെപ്പോലെ തന്നെ ലോകത്തിന്റെ പല ഭാഗങ്ങളിലും കൃഷിചെയ്തു വരുന്ന ഒരു വിളയാണ് വെളുത്തുള്ളി. മധ്യേഷ്യയും മെഡിറ്ററേനിയൻ പ്രദേശങ്ങളുമാണ് വെളുത്തുള്ളിയുടെ ജന്മസ്ഥലങ്ങൾ എന്നു പറയുന്നു. രോഗപ്രതിരോധ ശേഷി വർദ്ധിപ്പിക്കുന്നതിനും അണുബാധ തടയുന്നതിനും നിങ്ങളുടെ ദഹനവ്യവസ്ഥയെ നന്നാക്കുന്നതിനും സഹായിക്കുന്ന പോഷകങ്ങളുടെ ഒരു കലവറ തന്നെയാണ് വെളുത്തുള്ളി.

Read more topics: # health benefits of garlic tea
health benefits of garlic tea

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES