ഇഞ്ചി ചായ
വാസ്തവത്തില്‍ ഒരു കപ്പ് ഇഞ്ചി ചേര്‍ത്ത ചായ നിങ്ങളുടെ ആര്‍ത്തവഘട്ടങ്ങളില്‍ ശരീരത്തിന് ഊഷ്മളത പകരാനും, വേദനകള്‍ കുറയ്ക്കാനും, ശരീരത്തെയും മനസ്സിനെയും ശാന്തമാക്കാനും സഹായിക്കും. കാരണം ഇതില്‍ ആന്റി-ഇന്‍ഫ്‌ലമേറ്ററി ഇഫക്റ്റുകള്‍ ഉണ്ട്. ഇത് ശരീര പേശികളെ ശാന്തമാക്കും. ഓക്കാനം കുറയ്ക്കാനും ഇഞ്ചിയിലെ ഗുണങ്ങള്‍ നല്ലതാണ്.
ഇറച്ചിയും മീനും
അയണിന്റെയും പ്രോട്ടീന്റെയും മികച്ച ഉറവിടമായ ചിക്കനും മീനും നിങ്ങളുടെ ഭക്ഷണത്തില്‍ ചേര്‍ക്കുന്നുണ്ടെന്ന് ഉറപ്പാക്കുക. നിങ്ങളുടെ ശരീരത്തിന്റെ മൊത്തത്തിലുള്ള ആരോഗ്യത്തിന് പ്രോട്ടീന്‍ കഴിക്കുന്നത് അത്യന്താപേക്ഷിതമാണ്. മാത്രമല്ല കൂടുതല്‍ നേരം പൂര്‍ണ്ണതയോടെ തുടരാനും ഇത് നിങ്ങളെ സഹായിക്കുകയും ചെയ്യും. പ്രോട്ടീന്‍, ഒമേഗ 3 ഫാറ്റി ആസിഡുകള്‍ എന്നിവ ഇതില്‍ അടങ്ങിയിട്ടുണ്ട്.
കടലയും പയറും
പയറുവര്‍ഗ്ഗങ്ങള്‍ ധാരാളം പോഷക ഗുണങ്ങളാല്‍ സമ്പന്നമാണ്. അയണ്‍, മഗ്‌നീഷ്യം, പ്രോട്ടീന്‍ തുടങ്ങിയ പോഷകങ്ങള്‍ പയറു വര്‍ഗ്ഗങ്ങളില്‍ അടങ്ങിയിട്ടുണ്ട്. ഇത് ഒരു ഗ്ലൂറ്റന്‍ ഫ്രീ ഭക്ഷണം കൂടിയാണ് എന്നു മാത്രമല്ല ഇത് കഴിച്ചു കഴിയുമ്പോള്‍ നിങ്ങള്‍ക്ക് പൂര്‍ണ്ണതയുടെ അനുഭവങ്ങള്‍ നല്‍കുകയും ചെയ്യും. സസ്യാഹാരികള്‍ക്ക് ആര്‍ത്തവകാല ദിനങ്ങളില്‍ മാംസഭക്ഷണങ്ങള്‍ക്ക് പകരം വയ്ക്കാന്‍ കഴിയുന്നതാണ് ഇവ.
നട്ട്‌സ്, ഡാര്‍ക്ക് ചോക്ലേറ്റ്
മഗ്‌നീഷ്യം, അയണ്‍ എന്നിവയാല്‍ സമ്പന്നമായതിനാല്‍ തന്നെ നിങ്ങളുടെ മാസമുറയുടെ ഘട്ടങ്ങളില്‍ ഡാര്‍ക്ക് ചോക്ലേറ്റ് നിങ്ങളുടെ ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തുന്നുണ്ടെന്ന് ഉറപ്പാക്കുക. നട്ട്‌സുകളും ഇക്കാര്യത്തില്‍ ഒരുപോലെ പ്രധാനമാണ്. അതിനാല്‍ തന്നെ ഈ ദിനങ്ങളോട് അനുബന്ധിച്ച് ദിവസവും നിങ്ങള്‍ ഇത് കഴിക്കുന്നുണ്ടെന്ന് ഉറപ്പാക്കുക. മിക്ക നട്ട്‌സുകളും ഒമേഗ 3 ഫാറ്റി ആസിഡുകളാല്‍ സമ്പുഷ്ടമാണ്. മാത്രമല്ല പ്രോട്ടീന്റെ മികച്ച ഉറവിടവുമാണ് ഇവ. നിങ്ങള്‍ക്ക് നേരിട്ട് നട്ട്‌സുകള്‍ കഴിക്കാന്‍ താല്‍പ്പര്യമില്ലെങ്കില്‍, നിങ്ങളുടെ ഫ്രൂട്ട് സ്മൂത്തികളില്‍ ഇവ ചേര്‍ക്കുക.