Latest News

തടി കുറയ്ക്കാന്‍ മുതല്‍ ക്യാന്‍സര്‍ തടയാന്‍ വരെ; തിളപ്പിച്ച ഉലുവ വെളളം കുടിക്കുന്നതിന്റെ ഗുണങ്ങള്‍

Malayalilife
topbanner
തടി കുറയ്ക്കാന്‍ മുതല്‍ ക്യാന്‍സര്‍ തടയാന്‍ വരെ; തിളപ്പിച്ച ഉലുവ വെളളം കുടിക്കുന്നതിന്റെ ഗുണങ്ങള്‍

ട്ടുമിക്ക ഭക്ഷണത്തിനൊപ്പും ഉലുവ ചേര്‍ക്കാറുണ്ട് അതിന്റ ഗുണം തന്നെയാണ് കാരണം. എന്നാല്‍ കറികളില്‍ ഉള്‍പ്പെടുത്തുന്നതു പോലെ തന്നെ ഉലുവ വെളളം  കുടിക്കുന്നതിനും വളരെയെറെ ഗുണങ്ങളുണ്ട്. ഫോളിക് ആസിഡ്, വിറ്റാമിന്‍ എ, വിറ്റാമിന്‍ സി എന്നിവ ധാരാളം ഉലുവയില്‍ അടങ്ങിയിട്ടുണ്ട്. 

പ്രസവശേഷം സ്ത്രീകള്‍ക്ക് മുലപ്പാല്‍ വര്‍ദ്ധിക്കാന്‍ ഉലുവകൊണ്ട് ലേഹ്യം ഉണ്ടാക്കികൊടുക്കുന്നതും കഞ്ഞിയില്‍ ഉലുവ ചേര്‍ത്ത് നല്‍കുന്നതുമൊക്കെ പതിവാണ്. ഏതു  രീതിയിലും ഉലുവ ഭക്ഷണത്തില്‍ ഉള്‍പ്പെടുത്താം എന്നത് തന്നെയാണ് അതിന്റെ പ്രത്യേകത. ഉലുവയിട്ട വെളളം കുടിക്കുന്നത് ആരോഗ്യത്തിന് വളരെയേറെ ഗുണം ചെയ്യും. ഉലുവയിട്ട് വെള്ളം തിളപ്പിച്ചതിന് ശേഷമാണ് ഉപയോഗിക്കുക. 

ഇത് വെറും വയറ്റില്‍ രാവിലെ കുടിക്കുന്നതാണ് കൂടുതല്‍ ഉത്തമം. ഉലുവയിട്ട് തിളപ്പിച്ച വെള്ളം കൊളസ്ട്രോള്‍ കുറയ്ക്കാന്‍ സഹായിക്കുന്നു. ചീത്ത കൊളസ്‌ട്രോളായ എല്‍ഡിഎല്‍ കൊളസ്‌ട്രോള്‍ കുറയ്ക്കാന്‍ മാത്രമല്ല, നല്ല കൊളസ്‌ട്രോളായ എച്ച്ഡിഎല്‍ കൊളസ്‌ട്രോള്‍ കൂട്ടാനും ഉലുവയിട്ട വെള്ളം സഹായിക്കും. ക്യാന്‍സര്‍ തടയാനുളള ശേഷി ഉലുവയ്ക്കുണ്ട്. ശരീരത്തിലെ ടോക്‌സിനുകള്‍ അകറ്റാന്‍ ഉലുവ സഹായിക്കുന്നു. അത് ക്യാന്‍സര്‍ പോലുളള അസുഖങ്ങള്‍ തടയാന്‍ സഹായിക്കും. തടി കുറയ്ക്കുന്നതിനും ഉലു വ ഉപയോഗിക്കാറുണ്ട്. ദഹനം ശരിയായ  രീതിയില്‍ നടത്താനും കൊഴുപ്പ് മാറാനും ഇത് സഹായിക്കും. 

benefits of drinking fenugreek water in empty stomache

RECOMMENDED FOR YOU:

topbanner

EXPLORE MORE

LATEST HEADLINES