Latest News

ബ്ലഡ് പ്രഷർ നിയന്ത്രിക്കാൻ ബീറ്റ്റൂട്ട്; ഗുണങ്ങൾ ഏറെ

Malayalilife
ബ്ലഡ് പ്രഷർ നിയന്ത്രിക്കാൻ ബീറ്റ്റൂട്ട്; ഗുണങ്ങൾ ഏറെ

രോഗപ്രതിരോധ ശേഷി വർധിപ്പിക്കുക എന്നതോടൊപ്പം തന്നെ ശരീരത്തിന്റെ ആരോഗ്യം നില നിർത്തുക എന്നതും ആവശ്യകരമായ കാര്യമാണ്. അതിന് മികച്ച ഒരു മാർഗ്ഗമാണ് ബീറ്റ്റൂട്ട് ഭക്ഷണത്തിൽ ഉൾപെടുത്തുക എന്നത്. ശരീരത്തിലെ അമിതഭാരം ഒരു പരുത്തിവരെ കുറയ്ക്കാൻ ബീറ്റ്റൂട്ട് സഹായിക്കുന്നു. പ്രതിരോധ ശേഷി വർധിപ്പിക്കാനും സഹായകമാണ്.

ഭക്ഷണത്തിൽ ബീറ്റ് റൂട്ട് കറിയിൽ ചേർത്തോ, പച്ചയ്‌ക്കോ, പുഴുങ്ങിയോ ഒക്കെ ഉൾപ്പെടുത്താവുന്ന ഒരു ഭക്ഷണമാണ്.  വേഗം വയറു ബീറ്റ് റൂട്ട് കഴിക്കുമ്പോൾ നിറഞ്ഞതായി തോന്നും.  ബീറ്റ് റൂട്ട് കഴിച്ചാൽ അതുകൊണ്ടുതന്നെ അമിതമായി വലിച്ചുവാരി മറ്റൊന്നും കഴിക്കേണ്ടി വരില്ല. ഇതിലൂടെ ഡയറ്റ് ബാലൻസ് ചെയ്യാനും സാധിക്കും.

 ബ്ലഡ് പ്രഷർ നിയന്ത്രിക്കാൻ ബീറ്റ്റൂട്ട് ഗുണകരമാണ്. കരൾ സംബന്ധമായ രോഗം അകറ്റാനും രക്തസമ്മർദം കുറയ്ക്കാനും ദിവസവും ഒരു കപ്പ് ബീറ്റ്‌റൂട്ട് ജ്യൂസ് കുടിക്കുന്നത്  സഹായിക്കും. ധാരാളം പോഷക​ഗുണങ്ങൾ ഇതിൽ അടങ്ങിയിട്ടുണ്ട്.   പ്രതിരോധശേഷി കൂട്ടാന്‍ ബീറ്റ്റൂട്ട് ജ്യൂസ് കൊടുക്കുന്നത് സഹായിക്കും. ദിവസവും ബീറ്റ്റൂട്ട് വിഭവങ്ങള്‍ പ്രമേഹമുള്ളവര്‍ ധാരാളം കഴിക്കുക. ഇത്  രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാന്‍  സഹായിക്കും. ചര്‍മസംരക്ഷണത്തിനും  ബീറ്റ്റൂട്ട് ഏറെ നല്ലതാണ്. 

Read more topics: # beetroot regulate blood pressure
beetroot regulate blood pressure

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES