പോഷകങ്ങൾ ധാരാളമായി അടങ്ങിയിട്ടുള്ള ഒന്നാണ് ബദാം. വണ്ണം കുറയ്‌ക്കാനും ആരോഗ്യം വർധിപ്പിക്കാനുമൊക്കെ ഇവ ഏറെ ഗുണകരവുമാണ്. പ്രോട്ടീൻ, വൈറ്റമിൻ, ഫൈബർ എന്നിവയെല്ലാം ഇതിൽ അടങ്ങിയിട്ടുമുണ്ട്. ഹൃദയാഘാതസാധ്യത കുറയ്ക്കാനും ബദാഹമിന് സാധിക്കും എന്ന് ഹാർട്ട് ജേണലിൽ പ്രസിദ്ധീകരിച്ച ലേഖനത്തില്‍ വ്യക്തമാക്കുകയും ചെയ്യുന്നു. കൊളസ്‌ട്രോള്‍ കുറയ്‌ക്കാനും ദഹനസംബന്ധമായ പ്രശ്‌നങ്ങള്‍ പരിഹരിക്കാനും ഇവ ഏറെ ഗുണകരമാണ്.
പോഷകസമ്പന്നം - വൈറ്റമിന്‍ ഇ, ഫൈബര്‍, പ്രോട്ടീന്‍, മഗ്നീഷ്യം, കാത്സ്യം, അയണ്‍, പൊട്ടാസ്യം എന്നിവ എല്ലാം തന്നെ ബദാമിൽ ധാരാളം അടങ്ങിയിട്ടുമുണ്ട്. ആന്റിഓക്സിഡന്റ് ഗുണങ്ങള്‍ ആണ് ഇതിലെ വൈറ്റമിന്‍ ഇ–ക്ക് ഉള്ളത്. ഇതുവഴി പ്രിമെച്വര്‍ ഏജിങ് തടയാന്‍ സാധിക്കുന്നതോടൊപ്പം അല്‍സ്ഹൈമേഴ്സ് പോലെയുള്ള രോഗങ്ങളെ തടയാനും സാധിക്കും.
ആന്റിഓക്സിഡന്റ്സ്- ആന്റിഓക്സിഡന്റുകൾ ധാരാളമായി ബദാമിൽ അടങ്ങിയിട്ടുമുണ്ട്. 2.5 ഔണ്‍സ് ബദാം ഓക്സിഡേറ്റീവ് സ്‌ട്രെസ് സ്ഥിരമായി കഴിക്കുന്നവരില്‍ കുറവായിരിക്കും.
പ്രിബയോട്ടിക്സ്- പ്രിബയോട്ടിക്സ് ധാരാളം അടങ്ങിയ ഒന്നാണ് ബദാം. ആരോഗ്യകരമായ കൊഴുപ്പും പ്രോട്ടീനും നാരുകളും ബദാമില്‍ ധാരാളം അടങ്ങിയിട്ടുണ്ട്. ബദാം കഴിക്കുന്നതിലൂടെ രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാനും സഹായിക്കും.
ഹൃദയാരോഗ്യം- ഹൃദയാരോഗ്യത്തിന് ഏറെ ഗുണകരമായ ഒന്നാണ് ബദാം. ഇവയിൽ ധാരാളമായി പൂരിത കൊഴുപ്പ്, മഗ്നീഷ്യം, പൊട്ടാസ്യം, മാംസ്യം എന്നിവ അടങ്ങിയിട്ടുമുണ്ട്. രക്തത്തിലെ കൊളസ്‌ട്രോളിന്റെ അളവ് കുറയ്‌ക്കാന്‍ ഇവയൊക്കെ സഹായിക്കുന്നവയാണ്.
ഭാരം കുറയ്ക്കാം - ബദാം സ്ഥിരമായി കഴിക്കുന്നതിലൂടെ രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാനും ഭക്ഷണത്തോടുള്ള അമിത ആര്‍ത്തി കുറയ്ക്കാനും സഹായിക്കും.