ഔഷധ ഗുണങ്ങൾ ഏറെ ഉള്ള ഒന്നാണ് ജാതിക്ക. ആരോഗ്യത്തിനും ഒപ്പം ഭക്ഷണത്തിന്റെ രുചി വർധിപ്പിക്കുന്നതിനും ഏറെ പ്രാധാന്യം നൽകുന്നുണ്ട് ഇവ. ജാതിക്കയ്ക്ക് രക്തത്തിലെ ഗ്ലൂക്കോസിന്റെ അളവ് കുറയ്ക്കാനും ഏറെ സാധിക്കുന്നതാണ്. ജാതി തൈലം എന്നിവ ജാതിക്കാകുരുവിൽ നിന്നും ജാതിപത്രിയിൽ നിന്നുമാണ് ഉണ്ടാകുന്നത്. ഇവ ഒരു വേദന സംഹാരികൂടിയാണ്. ജാതി തൈലം ഉപയോഗിക്കുന്നതിലൂടെ സന്ധിവാതം ഉള്ളവരിൽ കാണപ്പെടുന്ന വീക്കവും വേദന ശമിപ്പിക്കാനും സാധിക്കുന്നു.
ദിവസവും ഒരു ഗ്ലാസ്സ് ചൂടുപാലിൽ ഒരു നുള്ള് ജാതിക്കാപൊടി കലർത്തി നന്നായി യോജിപ്പിച്ച് കഴിച്ചാൽ നല്ല ഉറക്കം ലഭിക്കുന്നതാണ്. ജാതിപത്രി കഴിക്കുന്നതിലൂടെ സ്‌ട്രെസ് കുറയ്ക്കാനും ദഹനപ്രശ്നങ്ങൾക്കും കുട്ടികളിൽ ഉണ്ടാകുന്ന ഉദര സംബന്ധമായ അസ്വസ്ഥതകൾക്കും ഒരു ഹരിഹരമാർഗവും ആകും. കൊളസ്ട്രോളിനും വായിലെ അണുബാധ തടയുന്നതിനും ജാതിക്ക ഏറെ ഔഷധ മൂല്യമുള്ള ഒന്നാണ്.
സമൃദ്ധമായി തന്നെ നമ്മുടെ പറമ്പിലും തുടിയിലുമെല്ലാം ജാതിക്ക ചെടി കാണാൻ സാധിക്കുന്നതാണ്. അത് കൊണ്ട് തന്നെ നിത്യജീവിതത്തിൽ ഇവ നമ്മുടെ ഭക്ഷണത്തിൽ ഉൾപ്പെടുത്താവുന്നതാണ്. നിരവധി ആരോഗ്യ ഗുണങ്ങൾ നൽകുന്ന ഇവാ അമിതമായി ഉപയോഗിക്കുന്നത് ദോഷങ്ങൾ ഉണ്ടാക്കാനും ഇടയാക്കും.