പോഷക സമ്പൂർണമായ ഒരു പച്ചക്കറിയാണ് ബ്രോക്കോളി. വിറ്റാമിന്‍ കെ, വിറ്റാമിന്‍ സി, ക്രോമിയം, ഫോളേറ്റ് എന്നിവ അടങ്ങിയ ബ്രോക്കോളിയിൽ ഡയറ്ററി ഫൈബര്‍,പാന്റോതെനിക് ആസിഡ്, വിറ്റാമിന്‍ ബി6, വിറ്റാമിന്‍ ഇ, മാംഗനീസ്, ഫോസ്ഫറസ്, വിറ്റാമിന്‍ ബി1, വിറ്റാമിന്‍ എ, പൊട്ടാസ്യം, കോപ്പര്‍ എന്നിവയും വൻ തോതില്‍ ഉൾപ്പെടുന്നു. എന്നാൽ ഇവ കാന്‍സര്‍ ഇല്ലാതാക്കുന്നതിനും ,സന്ധിവീക്കവും നീര്‍ക്കെട്ട്, എല്ലുകൾ തുടങ്ങിയവയുടെ ആരോഗ്യത്തിന് ഏറെ ഗുണവും ചെയ്യുന്നുന്നു.
കാൻസറിനെതിരെ പോരാടാനും അതിനെതിരെ പോരാടാനുള്ള ഘടങ്ങൾ ബ്രോക്കോളിയിൽ അടങ്ങിയിട്ടുമുണ്ട്. ഇവ സ്തനാര്‍ബുദം, ഗര്‍ഭാശയ കാന്‍സര്‍ എന്നിവ ഉണ്ടാകുന്നത് തടയുകയും ചെയ്യുന്നു. ഒമേഗ 3 ഫാറ്റി ആസിഡുകള്‍ ഇവയിൽ അടങ്ങിയിരിക്കുന്നതിനാൽ സന്ധികളുടെ നാശവും സന്ധിവീക്കവും തടയുന്നതിനു ഉത്തമവുമാണ്. അതോടൊപ്പം ശരീരത്തിന് ബ്രോക്കോളി വിറ്റാമിന്‍ സി എന്ന പ്രതിരോധകവചമാണ് സമ്മാനിക്കുന്നത്. അതോടൊപ്പം വിറ്റാമിന്‍ സിയെ ബ്രോക്കോളിയിലുള്ള ഫ്ളേവനോയ്ഡുകള്‍ റീസൈക്കിള്‍ ചെയ്യുന്നതിന് ഏറെ സഹായിക്കുകയും ചെയ്യന്നു.
കാല്‍സ്യവും വിറ്റാമിന്‍ കെയും ഇവയിൽ അടങ്ങിയിരിക്കുന്നതിനാൽ എല്ലുകളുടെ സംരക്ഷണത്തിനും പ്രായമായവരില്‍ കണ്ടുവരുന്ന എല്ലുകള്‍ പൊടിയുന്ന ഓസ്റ്റിയോപൊറോസിസ് എന്ന രോഗം വരുന്നത് തടയാനും ബ്രോക്കോളി സഹായകമാണ്. മഗ്നീഷ്യം, സിങ്ക്, ഫോസ്ഫറസ് തുടങ്ങിയ പോഷകങ്ങളും ധാരാളം ഇവയിൽ ഉൾപ്പെടുകയും ചെയ്യുന്നു. ബ്രോക്കോളിയിലുള്ള സള്ഫോറാഫെയ്ന് ഉയര്‍ന്ന പ്രമേഹ പ്രശ്നങ്ങളുള്ളവരില്‍ ഉണ്ടാകുന്ന രക്തക്കുഴലുകള്‍ക്കു കേടുപാടു സംഭവിക്കാനുള്ള സാധ്യത ഇതിലൂടെ ഇല്ലാതാകുന്നു. അതോടൊപ്പം കാര്‍ബോഹൈഡ്രേറ്റുകള്‍, ദഹനത്തിനു സഹായിക്കുന്ന നാരുകള്‍ എന്നിവയും ഇതിൽ ധാരാളമായി ഉൾപ്പെടുകയും ചെയ്യുന്നു.