Latest News

നാളികേരത്തിന്റെ ഗുണങ്ങൾ അറിയാം

Malayalilife
നാളികേരത്തിന്റെ ഗുണങ്ങൾ അറിയാം

കേരളം നാളികേരത്തിന്റെ നാടായാണ് അറിയപ്പെടുന്നത്. പ്രകൃതിദത്തമായ നാളികേരത്തിന്റെ ഗുണങ്ങള്‍ ഏറെയാണ്. നാളികേരത്തിന്റെ ഉൾവശം  നിറയെ സ്വാദിഷ്ടമായ വെള്ളവും  കാമ്പും  കൊണ്ട് സമൃദ്ധമാണ്. നാളികേരത്തിന്റെ ഗുണങ്ങൾ എന്തൊക്കെ എന്ന് നോക്കാം.

 രോഗശമന ശേഷി ധാരാളമായി നാളികേരത്തില്‍ നിന്ന് ഉല്‍പാദിപ്പിക്കുന്ന വെളിച്ചെണ്ണയ്ക്ക് ഉണ്ട്. ചര്‍മ്മത്തെ ആരോഗ്യകരവും ചെറുപ്പവുമായി ആന്റിഓക്സിഡന്റുകള്‍ അടങ്ങിയതിനാല്‍  നിലനിര്‍ത്താന്‍ ഇതിനു സാധിക്കുന്നു. പ്രോട്ടീന്‍ അടങ്ങിയ ഉഷ്ണമേഖലാ ഫലം കൂടിയാണ് ഇത്.  നാളികേരത്തിന്റെ മാംസളമായ ഭാഗം  കുടലിലെ പരാന്നഭോജികളെ നീക്കം ചെയ്യാന്‍ വളരെ ഫലപ്രദമാണ്. നാളികേരപ്പാല്‍  മലമൂത്ര വിസര്‍ജ്ജന വ്യവസ്ഥയിലെ കുടലിനും അവയവങ്ങള്‍ക്കും വളരെ നല്ലതാണ്.

നാളികേരത്തില്‍ വിറ്റാമിന്‍ എ, ബി, സി, ഇരുമ്പ് , ഫോസ്ഫറസ്, കൊഴുപ്പ്, കാര്‍ബോഹൈഡ്രേറ്റ്, പ്രോട്ടീന്‍, 100 ഗ്രാമിന് 359 കലോറി എന്നിവയും ധാരാളമായോ  അടങ്ങിയിട്ടുണ്ട്.  പ്രമേഹം നിയന്ത്രിക്കാനും ഇന്‍സുലിന്‍ സ്രവവും രക്തത്തിലെ ഗ്ലൂക്കോസിന്റെ അളവു കുറയ്ക്കാനും നാളികേരം  കൂടുതൽ സഹായകരമാണ്. ആരോഗ്യമുള്ള ശരീരത്തിന്  ഏറെ വേണ്ടേ ഒന്നാണ്  പൊട്ടാസ്യം.  ഇത് ഉയര്‍ന്ന രക്തസമ്മര്‍ദ്ദം നാളികേരത്തില്‍ ഉയര്‍ന്ന അളവില്‍ പൊട്ടാസ്യം അടങ്ങിയിട്ടുളളതിനാല്‍ കുറയ്ക്കുക മാത്രമല്ല, ശരീരത്തിലെ ജലവും സോഡിയം നിയന്ത്രണവും സന്തുലിതമാക്കാന്‍ സഹായിക്കുന്നു.  സന്ധിവാതം, വാതം വേദന എന്നിവ കുറയ്ക്കാനും കാന്‍സര്‍ കോശങ്ങള്‍ ഉണ്ടാകാനുള്ള സാധ്യത കുറയ്ക്കാനും സഹായിക്കുന്നു.

 അതേസമയം ഇതില്‍ ഉൾപ്പെട്ടിട്ടുള്ള  ഓര്‍ഗാനിക്ക് പദാര്‍ത്ഥങ്ങള്‍ വളര്‍ച്ചയെ  ഏറെ സഹായിക്കുന്നു. 
 നാളികേരം ശരീരത്തെ തണുപ്പിക്കുന്നതിനും, കുട്ടികളിലെ ദഹനക്കേട് മാറ്റുന്നതിനും  ചൂടുകുരുക്കള്‍ മാറ്റാനും, ചിക്കന്‍പോക്‌സ്, വസൂരി എന്നിവ മൂലമുണ്ടാകുന്ന പാടുകള്‍ മാറാനും. കുടല്‍ വിരകളെ നശിപ്പിക്കാനും, മൂത്ര സംബന്ധമായ രോഗസംക്രമണം തടയുന്നതിനും, മൂത്രത്തിലെ കല്ലിനെ അലിയിക്കാനും, ശരീരം പെട്ടെന്ന് ആഗിരണം ചെയ്യുന്നതു കൊണ്ട് നിര്‍ജ്ജലീകരണം തടയുന്നതിനും  എല്ലാം തന്നെ ഗുണം ചെയ്യുന്നു.    കൂടാതെ ഇതിലെ ഇതിനു പുറമെയായി ചിരട്ടവീട്ടിലെ ഉപയോഗത്തിനും കരകൗശലകൗശല വസ്തുക്കള്‍ നിര്‍മിക്കുന്നതിനും ഉപയോഗിക്കുന്നു.
 

Read more topics: # Benefits of coconut in health
Benefits of coconut in health

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES