ദിവസേന ഒന്നിലധികം കാപ്പി കുടിക്കുന്ന ശീലമുള്ളവർ ഏറെയാണ്. ഊര്‍ജവും ഉന്‍മേഷവും തരുന്ന കാപ്പിയില്‍ അല്‍പ്പം വെളിച്ചെണ്ണ കൂടി ചേർക്കുമ്പോൾ എന്താണ് സംഭവിക്കുന്നത് എന്ന് അറിയണ്ടേ. ശുദ്ധമായ അല്‍പ്പം വെളിച്ചെണ്ണ കൂടി കാപ്പിയില്‍ ചേർത്തുകുടിക്കുമ്പോൾ ആരോഗ്യത്തിന് ഏറെ ഗുണങ്ങളാണ് ഉണ്ടാകുക. എന്തെല്ലാമാണ് ആ ഗുണങ്ങൾ എന്ന് നോക്കാം...
കാപ്പിയില്‍ ശുദ്ധമായ വെളിച്ചെണ്ണ ചേർക്കുന്നതിലൂടെ പോഷക ഗുണങ്ങള്‍ ഏറെയാണ് ഉണ്ടാകുക. ഇതിലൂടെ ശരീരത്തിന്റെ രോഗ പ്രതിരോധ ശേഷി വര്‍ദ്ധിപ്പിക്കാന്‍ സഹായകരമാകുകയും ചെയ്യും. അതോടൊപ്പം കൂടുതൽ ഊര്‍ജവും ഉന്മേഷവും പ്രധാനം ചെയ്യുന്നു.
വെളിച്ചെണ്ണ ചേര്‍ത്ത കാപ്പി നിത്യേനെ ഉപയോഗിക്കുന്നതിലൂടെ ശരീരത്തില്‍ നിന്ന് കൊളസ്‌ട്രോള്‍ ഇല്ലാതാക്കി, രക്തസമ്മര്‍ദ്ദം നിയന്ത്രിച്ച് ഹൃദയാരോഗ്യം വര്‍ദ്ധിപ്പിക്കുന്നതിനും സഹായകരമാകും.
ദിനംപ്രതി വെളിച്ചെണ്ണ ചേര്‍ത്ത കാപ്പി ശീലമാകുന്നതിലൂടെ പ്രമേഹത്തെ പ്രതിരോധിക്കാനും സാധിക്കുന്നു. രക്തത്തിലെ പഞ്ചസാരയുടെ അളവിനെ കാപ്പിയില്‍ വെളിച്ചെണ്ണ ചേർത്ത് ഉപയോഗിക്കുന്നതിലൂടെ കൃത്യമായി നിലനിർത്താനും സഹായകരമാണ്.