Latest News

കരൾ രോഗങ്ങൾ മുതൽ ദഹനപ്രക്രിയക്ക് വരെ; തക്കാളിയുടെ ഗുണങ്ങൾ ഏറെ

Malayalilife
topbanner
കരൾ രോഗങ്ങൾ മുതൽ ദഹനപ്രക്രിയക്ക് വരെ; തക്കാളിയുടെ  ഗുണങ്ങൾ ഏറെ

മുക്ക് വരുന്ന മിക്ക അസുഖങ്ങളെയും അകറ്റാനും തക്കാളിക്ക് അപാരമായ കഴിവുണ്ടെന്ന വൈദ്യശാസ്ത്ര വിശകലനം വിസ്മരിക്കാതിരിക്കുക. ദഹനപ്രക്രിയ ത്വരിതപ്പെടുത്താന്‍ തക്കാളി ഉത്തമമാണ്. കൂടാതെ കരള്‍, പ്ളീഹ മുതലായവയുടെ പ്രവര്‍ത്തനത്തെ ഈ ഫലവര്‍ഗം സഹായിക്കുകയും കഫത്തെ ഇളക്കിക്കളയുകയും ചെയ്യും.

രക്തസ്രാവമുള്ള മൂലക്കുരു രോഗികള്‍ ദിനംപ്രതി ഓരോ ഗ്ളാസ് തക്കാളിനീര് കുടിക്കുന്നത് നല്ലതാണ്. വിളര്‍ച്ചയും തളര്‍ച്ചയും അകറ്റാനും തക്കാളി നല്ലതാണ്. കൂടാതെ ദഹനപ്രക്രിയ ത്വരിതപ്പെടുത്താനും തക്കാളി സഹായിക്കുന്നു. നിത്യേന തക്കാളി കഴിക്കുന്നത് വന്‍കുടലിലെ കാന്‍സര്‍ ഒഴിവാക്കാന്‍ സഹായകമാണ്. അതുപോലെ തലച്ചോറ്, നാഡീഞരമ്പുകള്‍ എന്നിവയുടെ സുഗമമായ പ്രവര്‍ത്തനത്തിനും തക്കാളി സഹായിക്കുന്നു.

തക്കാളിക്ക് ചുവപ്പുനിറം നല്‍കുന്ന ‘ലൈസോലിന്‍’ എന്ന രാസവസ്തു കാന്‍സറിനെതിരെയുള്ള പ്രതിരോധകമായി നിലകൊള്ളുന്നതിനാല്‍ നിത്യേന തക്കാളി നാം കഴിക്കുന്ന ഭക്ഷണവിഭവങ്ങളില്‍ ഉള്‍പ്പെടുത്തുന്നത് വന്‍കുടലിലെ കാന്‍സര്‍ ഒഴിവാക്കാന്‍ സഹായകമാണ്. വാര്‍ധക്യത്തിന് തടയിടാനും തക്കാളി ഒരു പരിധിവരെ സഹായിക്കും.

 

Read more topics: # tomato,# for liver disease
tomato for liver disease

RECOMMENDED FOR YOU:

topbanner

EXPLORE MORE

LATEST HEADLINES