സൗന്ദര്യം കൂട്ടാന്‍ തക്കാളി മാജിക്...! 

Malayalilife
 സൗന്ദര്യം കൂട്ടാന്‍ തക്കാളി മാജിക്...! 

നിങ്ങളുടെ മുഖത്തു മുഴുവനും പാടുകളുണ്ട്. എങ്കില്‍ ഈ ടിപ്പൊന്നു പരീക്ഷിച്ചു നോക്കൂ. ഒരു ടീസ്പൂണ്‍ തക്കാളി ജ്യുസെടുക്കുക. അതില്‍ രണ്ടോ മൂന്നോ തുള്ളി നാരങ്ങാനീരു ചേര്‍ത്ത് കുഴമ്പു പരുവത്തിലാക്കുക. മുഖത്തു പുരട്ടി വൃത്താകൃതിയില്‍ മസ്സാജ് ചെയ്യുക. 15 മിനിട്ടുകള്‍ക്കുശേഷം കഴുകി കളയുക. ഇത് ദിവസവും ചെയ്താല്‍ മുഖത്തുള്ള പാടുകളും സുഷിരങ്ങളും നിശ്ശേഷം മാറും.

*തക്കാളിയില്‍ അടങ്ങിയിരിക്കുന്ന ലൈക്കോപൈന്‍ എന്ന ആസിഡ് മുഖക്കുരു മാറുന്നതിന് നല്ല ഔഷധമാണ്. ഒരു തക്കാളിയെടുത്ത് പകുതിയായി മുറിക്കുക. അത് മുഖക്കുരു ഉള്ള ഭാഗത്ത് അമര്‍ത്തി വക്കുക. 

*അല്ലെങ്കില്‍ തക്കാളി കുഴമ്പു പരുവത്തിലാക്കി മുഖത്തു പുരട്ടുക. അരമണിക്കൂറിനു ശേഷം കഴുകി കളയുക. ഇത് പതിവായി ചെയ്താല്‍ മുഖക്കുരു മാറും.

*നിങ്ങളുടെ മുഖം എണ്ണ മയമുള്ളതാണോ? മെയ്ക്ക് അപ് ചെയ്ത് പുറത്തിറങ്ങുമ്പോഴേക്കും മുഖം എണ്ണ നിറഞ്ഞ് ഇരുളാറുണ്ടോ? എന്നാല്‍ ഇതാ ഒരു തക്കാളി സൂത്രം. തക്കാളി നീരും കുക്കുമ്പര്‍ നീരും സമം ചേര്‍ത്ത് മുഖത്ത് പുരട്ടി അര മണിക്കുറിനു ശേഷം കഴുകി കളയുക. എണ്ണമയമില്ലാത്ത തിളങ്ങുന്ന ചര്‍മ്മം ഗ്യാരന്റി!

*സണ്‍സ്‌ക്രീന്‍ പുരട്ടിയാലും ചൂടുകാലത്ത് ചിലപ്പോള്‍ ചര്‍മ്മം കരുവാളിക്കും. പുറത്തുപോയി വന്നു കഴിഞ്ഞാലുടന്‍ അല്പം തക്കാളിനീരെടുത്ത് തൈരില്‍ കുഴച്ചു മുഖത്തും കഴുത്തിലും പുരട്ടി കഴുകി കളയുക. ചര്‍മ്മം സുന്ദരവും മിനുസമാര്‍ന്നതുമാകും. ക്ഷീണവും പമ്പകടക്കും

Read more topics: # lifestyle,# face mask,# tomato
lifestyle,face mask,tomato

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES