വാർധക്യ കാലത്ത് ഏവരെയും അലട്ടുന്ന ഒന്നാണ് തേയ്മാനം. ഇവ സാധാരണയായി മുട്ടിനെയാണ് ഏറെ ബാധിക്കുന്നതും. അസ്ഥിക്ഷയം തുടങ്ങി നിരവധി രോഗങ്ങള്‍ ബാധിക്കുന്നത് സാധാരണയാണ്. മുട്ടിനുവേദന, സന്ധിവേദന, വീക്കം, വേദന ഇവയെല്ലാം എല്ലുകള്‍ക്ക് ബലമില്ലാത്തതിനാല്‍ ഉണ്ടാകാം. ഇതിനെയെല്ലാം പ്രതിരോധിക്കാൻ ഇനി ഈ ഭക്ഷണ ശീലങ്ങൾ സഹായിക്കും.
∙ബ്ലൂബെറി: ഇന്‍ഫ്ലമേഷന്‍ കുറയ്ക്കാന്‍ ബെറിപ്പഴത്തിലടങ്ങിയ ആന്റി ഓക്സിഡന്റുകള്‍ സഹായിക്കുന്നു. കൂടാതെ ഇവ കോശങ്ങളെയും അവയവങ്ങളെയും നശിപ്പിക്കുകായും ചെയ്യുന്നു. ഇവയില്‍ നിന്നെല്ലാം തന്മാത്രകള്‍ ഫ്രീറാഡിക്കലുകള്‍ സംരക്ഷണമേകുകയും ചെയ്യുന്നു.
∙വാഴപ്പഴം: മഗ്നീഷ്യം, പൊട്ടാസ്യം ഇവ ധാരാളം അടങ്ങിയ വാഴപ്പഴം ബോണ്‍ഡെന്‍സിറ്റി കൂട്ടുന്നു. മഗ്നീഷ്യത്തിനു സന്ധിവാതത്തിന്റെ ലക്ഷണങ്ങള്‍ അകറ്റാന്‍ കഴിവുണ്ട്.
∙മത്സ്യം : സന്ധിവേദന കുറയ്ക്കാൻ മത്സ്യത്തിലടങ്ങിയ ഒമേഗ 3 ഫാറ്റി ആസിഡ്, സഹായകരമാണ്. അസ്ഥിക്ഷയം (Osteoarthritis) ബാധിച്ചവര്‍ ആഴ്ചയില്‍ ഒരിക്കലെങ്കിലും മത്സ്യം കഴിക്കണം.
∙ഗ്രീന്‍ടീ : ഗ്രീന്‍ടീക്കു ശരീരഭാരം കുറയ്ക്കാന്‍ മാത്രമല്ല ഇന്‍ഫ്ലമേഷന്‍ കുറയ്ക്കാനും കഴിയും. ആന്റി ഇന്‍ഫ്ലമേറ്ററി ഗുണങ്ങള്‍ അടങ്ങിയ ഗ്രീന്‍ ടീ, കാര്‍ട്ടിലേജിന്റെ നാശം തടയുന്നു.
∙ഓറഞ്ച് ജ്യൂസ് : കാര്‍ട്ടിലേജിന്റെ ആരോഗ്യത്തിനും ജലദോഷവും പനിയും അകറ്റാന്‍ മാത്രമല്ല വൈറ്റമിന്‍ സി സഹായിക്കും. വൈറ്റമിന്‍ സി സപ്ലിമെന്റുകള്‍ ഓസ്റ്റിയോ ആര്‍ത്രൈറ്റിസ് തടയാന്‍ സഹായിക്കും എന്ന് പഠനങ്ങള്‍ തെളിയിക്കുന്നു.
∙ടോഫു- , കാല്‍മുട്ടിലെ സന്ധികളുടെ വേദനയും വീക്കവും കുറയ്ക്കാന്‍ സോയ പ്രോട്ടീന്റെ ഉറവിടമായ ടോഫു സഹായിക്കും.
∙പീനട്ട് ബട്ടര്‍ : ആര്‍ത്രൈറ്റിസ് കുറയ്ക്കാന്‍ പോഷകഗുണങ്ങള്‍ ഏറെയുള്ള പീനട്ട് ബട്ടറില്‍ അടങ്ങിയ വൈറ്റമിന്‍ ബി 3 ഓസ്റ്റിയോ സഹായിക്കും. പതിവായി പീനട്ട് ബട്ടര്‍ ഉപയോഗിക്കുന്നത് ഫ്ലെക്സിബിലിറ്റി മെച്ചപ്പെടുത്താനും ഇന്‍ഫ്ലമേഷന്‍ കുറയ്ക്കാനും സഹായിക്കും.