ആരോഗ്യത്തിന് ഏറെ ഗുണങ്ങൾ നൽകുന്ന ഒന്നാണ് ബാർലി. നിരവധി ഗുണങ്ങളാണ് ഇവ സ്ഥിരമായി ഉപയോഗിക്കുന്നതിലൂടെ കിട്ടുന്നതും. ബാർലി വെള്ളമോ ബാർലി ചായയോ കുടിക്കാവുന്നതാണ്. ബാർലി ചായകുടിക്കുന്നതിലൂടെ ശരീരഭാരം നിയന്ത്രിക്കുന്നത് മുതൽ ശരീരത്തെ ദുഷിപ്പുകളിൽ നിന്ന് മുക്തമാക്കാൻ സാധിക്കുന്നു.
1. ദഹനത്തിന് ഉത്തമം: ഫൈബർ അഥവാ നാരുകൾ ബാർലി ചായയിൽ അടങ്ങിയിട്ടുണ്ട്, ഇത് മലബന്ധം തടയാനും അസിഡിറ്റി, വായുകോപം, വയർ വീക്കം തുടങ്ങിയ പ്രശ്നങ്ങൾ പരിഹരിക്കാനും സഹായിക്കുന്നു. കൂടാതെ, ഇത് മനംപുരട്ടലിൽ നിന്ന് ആശ്വാസം നൽകുകയും ചെയ്യുന്നു.
2. രക്തചംക്രമണം മെച്ചപ്പെടുത്തുന്നു: ആരോഗ്യകരമായ രക്തചംക്രമണം ബാർലി ചായ കുടിക്കുന്നത് വഴി നിയന്ത്രിക്കുകയും പരിപാലിക്കുകയും ചെയ്യുന്നു, അതുവഴി ഹൃദയാഘാതം അല്ലെങ്കിൽ പക്ഷാഘാതം പോലുള്ള ഹൃദയ സംബന്ധമായ രോഗങ്ങളുടെ സാധ്യത കുറയ്ക്കുന്നു.
3. ശരീരഭാരം കുറയ്ക്കാൻ സഹായിക്കുന്നു: വിറ്റാമിനുകളും ധാതുക്കളും കുറഞ്ഞ കലോറി ഉള്ള ബാർലി ചായയിൽ ധാരാളമായി അടങ്ങിയിട്ടുണ്ട്, മാത്രമല്ല ഇത് നിങ്ങളെ കൂടുതൽ നേരം വിശപ്പ് അനുഭവപ്പെടാതെ തുടരുവാനും സഹായിക്കും. അതുകൊണ്ട് തന്നെ ഈ ചായ കുടിക്കുന്നത് ശരീരഭാരം കുറയ്ക്കാൻ ഫലപ്രദമാണ്.
4. ഉറക്കത്തെ പ്രോത്സാഹിപ്പിക്കുന്നു: ബാർലി ചായയിലെ അമിനോ ആസിഡുകൾ, മെലറ്റോണിൻ, ട്രിപ്റ്റോഫാൻ എന്നിവയുടെ സംയോജനം മികച്ച ഉറക്കത്തെ പ്രോത്സാഹിപ്പിക്കുന്നു.
5. കാൻസറിനെ തടയുന്നു: ബാർലി ചായയിൽ ഫൈബർ, ഫൈറ്റോ ന്യൂട്രിയന്റുകൾ എന്നിവ അടങ്ങിയിട്ടുണ്ട്, ഇത് ചിലതരം അർബുദങ്ങളെ തടയാൻ സഹായിക്കുന്നു.
6. വീക്കം കുറയ്ക്കുന്നു: വീക്കം, സന്ധി വേദന, സന്ധിവാതം എന്നിവയ്ക്ക് പരിഹാരം കാണാൻ കഴിയുന്ന ആന്റി ഇൻഫ്ലമേറ്ററി ഗുണങ്ങളാണ് ബാർലി ചായയിൽ അടങ്ങിയിരിക്കുന്നത്.
7. ജലദോഷവും പനിയും സുഖപ്പെടുത്തുന്നു: ജലദോഷം, പനി തുടങ്ങിവയുടെ ലക്ഷണങ്ങളെ നേരിടാൻ ആന്റിഓക്‌സിഡന്റുകളും ആൻറി ബാക്ടീരിയൽ ഗുണങ്ങളും കൊണ്ട് സമ്പന്നമായതിനാൽ, ബാർലി ചായ മികച്ചതാണ്. കൂടാതെ, ഇത് നിങ്ങളുടെ തൊണ്ടവേദനയ്ക്ക് ശമനം നൽകുകയും ആസ്ത്മയിൽ നിന്ന് ആശ്വാസം പകരുകയും ചെയ്യും.