ഇന്നത്തെ കാലത്ത് ഏവരെയും അലട്ടുന്ന ഒരു പ്രധാന പ്രശ്നമാണ് കാഴ്ചക്കുറവ്. ല്‍ ഒരു പരിധിവരെ കണ്ണുകളുടെ ആരോഗ്യത്തെ സംരക്ഷിക്കാന്‍ നാം ഭക്ഷണ കാര്യത്തില്‍ അല്പം കൂടുതല്‍ ശ്രദ്ധ ചെലുത്തിയാല്‍ തന്നെ മതിയാകും.
കണ്ണുകളുടെ ആരോഗ്യത്തിന് മുന്നിട്ട് നിൽക്കുന്ന ഒന്നാണ് നാരങ്ങാ പഴ വര്‍ഗങ്ങള്‍. കണ്ണുകളുടെ ആരോഗ്യത്തിന് ഓറഞ്ച്, ചെറുനാരങ്ങ, മാതാളനാരങ്ങ, മുസംബി എന്നിവ കഴിക്കുന്നത് ഗുണകരമാകും. അതോടൊപ്പംമ് കോളിഫ്ളവര്‍, ബ്രോക്കോളി എന്നിവ പതിവായി കഴിക്കുന്നത് കണ്ണുകളുടെ ആരോഗ്യത്തിന് നല്ലതാണ്.
ഇലക്കറികള്‍ ധാരാളമായി കഴിക്കുന്നതിലൂടെ കണ്ണുകളുടെ കാഴ്ച ശക്തി വർധിപ്പിക്കുകയും ചെയ്യും. അതേസമയം ഒരു ആഴ്ചയില്‍ മൂന്ന് ദിവസമെങ്കിലും കാഴ്ചയ്ക്ക് ബുദ്ധിമുട്ട് അനുഭവപ്പെടുന്നവര്‍ ഇലക്കറികള്‍ കഴിക്കാന്‍ ശ്രദ്ധിക്കണം. കണ്ണുകളുടെ ആരോഗ്യത്തെ ദിവസവും കുറഞ്ഞ അളവില്‍ നട്സ് കഴിക്കുന്നതും സംരക്ഷിക്കുന്നു.
കുട്ടികളിലെ കാഴ്ചക്കുറവിന്റെ പ്രധാന കാരണമായി പറയുന്നത് വിറ്റാമിന്‍ എയുടെ അഭാവമാണ്. പഴങ്ങളും പച്ചക്കറികളും ഭക്ഷണമായി ചെറുപ്പംമുതല്‍ക്കെ കുട്ടികള്‍ക്ക് നല്‍കുന്നത് ഗുണകരമാണ്. വിറ്റാമിന്‍ എ അടങ്ങിയ പഴങ്ങളും പച്ചക്കറികളുമാണ് കണ്ണുകളുടെ ആരോഗ്യത്തിനായി കൂടുതലായും ഫലപ്രദമാകുന്നത്. കണ്ണുകളുടെ ആരോഗ്യത്തെ പാലും പാല് ഉല്പന്നങ്ങളും മുട്ടയും കഴിക്കുന്നതിലൂടെ സംരക്ഷിക്കുന്നു. അതോടൊപ്പം ഒമേഗ 3 ഫാറ്റി ആസിഡുകള്‍ അടങ്ങിയ മത്തി, അയല, ചൂര പോലുള്ള മത്സ്യങ്ങളും കാഴ്ച്ച ശക്തി വർധിപ്പിക്കുന്നതിന് സഹായകരമാണ്.
കണ്ണുകളുടെ കാഴ്ചശക്തിയെ ഉറക്കക്കുറവും അമിതമായി മൊബൈൽ ഫോണുകൾ ഉപയോഗിക്കുന്നതും ദോഷമായി ബാധിക്കുന്നു. അമിതമായി കമ്പ്യൂട്ടർ ഉപയോഗിക്കുന്നതും കാഴ്ചക്കുറവിന് കാരണമാകും.