അമിതവണ്ണം പലരെയും അലട്ടുന്ന ഒരു പ്രധാന പ്രശ്നമാണ്. സുഹൃത്തുക്കൾക്കിടയിലും, സമൂഹത്തിനിടയിലും എല്ലാം തന്നെ ഇത്തരക്കാർ നിരവധി കളിയാക്കലുകൾ ഏറ്റുവാങ്ങേണ്ടി വരാറുമുണ്ട്. അത് കൊണ്ട് തന്നെ ഇതിനൊരു പ്രതിവിധിയുണ്ടാകുന്നതിനായി പലയിടങ്ങളിലും അലയുന്നവരാണ് മിക്കവരും. അത്തരക്കാർക്ക് ഇനി മുതൽ ആശ്വാസം പകരാൻ എത്തുന്നത് ചായയാണ്. ചായകുടിച്ച് കൊണ്ട് എങ്ങനെ അമിതവണ്ണം കുറയ്ക്കാം എന്ന് നോക്കാം.
ശരീരത്തില്‍ അമിതമായി അടിഞ്ഞുകൂടുന്ന കൊഴിപ്പിനെ ചിലതരം ചായകള്‍ ഇല്ലാതാക്കാന്‍ ഏറെ സഹായിക്കുന്നു. പ്രധാനിയാണ് ചെമ്പരത്തി ചായ. രക്തസമ്മർദം കുറയ്ക്കുന്നതോടൊപ്പം തന്നെ വണ്ണം കുറയ്ക്കാനും ഈ ചായയിലൂടെ സാധിക്കുന്നു. ചെമ്പരത്തിപ്പൂവ് ഉണക്കിപ്പൊടിച്ച് കഴിക്കുന്നതിലൂടെ രക്തധമനികളിലെ കൊഴുപ്പ് അകറ്റാനും കൊളസ്‌ട്രോൾ കുറയ്ക്കാനും പ്രയോജനമാകും.
ഒരു ഗ്ലാസ് ചെമ്പരത്തി ചായ ദിവസവും രാവിലെ വ്യായാമം കഴിഞ്ഞ ശേഷം കുടിക്കുന്നത് ശരീരത്തിലെ കൊഴുപ്പ് കുറയ്‌ക്കാൻ സഹായിക്കുമെന്ന് പഠനങ്ങൾ സൂചിപ്പിക്കുന്നുണ്ട് . അതോടൊപ്പം സൗന്ദര്യത്തിനും ഏറെ ഗുണകരമായ ഒന്നാണ് ചെമ്പരത്തി. ധാരാളം പോഷകഗുണങ്ങൾ ചെമ്പരത്തിയുടെ പൂവിനും ഇലകൾക്കും ഉണ്ട്. ശരീരത്തിൽ അടിഞ്ഞുകൂടുന്ന കൊഴിപ്പിനെ ഇല്ലാതാക്കാന്‍ സഹായിക്കുന്ന മറ്റ് ചായകൾ ആണ് ഗ്രീന്‍ ടീ, പുതിന ചായ, റോസ് ടീ എന്നിവ.
ഗ്രീന്‍ ടീ- ഏവർക്കും സുപരിചിതമായ ഒരു ചായയാണ് ഗ്രീന്‍ ടീ. ഗ്രീന്‍ ടീയില്‍ ധാരാളം ആന്റി ഓക്‌സിഡന്റുകള്‍ അടങ്ങിയിട്ടുണ്ട്. ദിവസവും ഗ്രീന്‍ ടീ ശീലമാക്കുന്നത്തിലൂടെ അമിത വണ്ണത്തെ ചെറുക്കാന്‍ സഹായകരമാകുംമൂന്ന് ഗ്ലാസ് ഗ്രീന്‍ ടീ എങ്കിലും . ദിവസവും കുടിക്കുന്നതാണ് ഉത്തമം. ഗ്രീന്‍ ടീ പതിവായി കുടിക്കുന്നതിലൂടെ ശരീരത്തിലെ മെറ്റാബോളിസം വര്‍ധിപ്പിക്കുന്നതിനും സഹായിക്കുന്നു.
പുതിന ചായ- ആരോഗ്യത്തിന് ഏറെ ഗുണങ്ങൾ നൽകുന്ന ഒരു ചായയാണ് പുതിന ചായ. പുതിന ചായ പതിവായി കുടിക്കുന്നതിലൂടെ ശരീരത്തിലെ കൊഴുപ്പിനെ ഇല്ലാതാക്കാന്‍ സഹായിക്കുന്നു. കൂടാതെ പുതിന ചായ പനി, ജലദോഷം, ചുമ, കഫക്കെട്ട് തുടങ്ങിയ പ്രശ്‌നങ്ങള്‍ക്കും ഉത്തമ പരിഹാര മാർഗ്ഗമാണ്. ഒരല്പം കുരുമുളകുപൊടിയും തേനും പുതിന ചായയില്‍ ചേര്‍ക്കുന്നത് കൂടുതല്‍ ഗുണകരമാണ്.
റോസ് ടീ- ശരീരഭാരം കുറയ്ക്ക് ഏറെ ഫലവത്തായ ഒന്നാണ് റോസ് ടീ.ചൂടുവെള്ളത്തില്‍ റോസാപ്പൂവിന്റെ ഇതളുകള്‍ ഇട്ടാണ് റോസ് ടീ ഉണ്ടാക്കുന്നത്. അതോടൊപ്പം ഇതില്‍ അല്‍പം തേന്‍ ചേര്‍ത്ത് കുടിക്കുന്നതും ഗുണകരമാണ് റോസ് ടി . ദഹന പ്രശ്‌നങ്ങള്‍ക്കും നല്ലൊരു പരിഹാരമാണ്.