വിറ്റാമിന്‍ ബി12 നമ്മുടെ ശരീരത്തിന് വളരെ പ്രധാനപ്പെട്ട ഒരു പോഷകമാണ്. ചുവന്ന രക്താണുക്കളുടെ രൂപീകരണത്തിലും തലച്ചോറിന്റെ ആരോഗ്യമുള്ള പ്രവര്‍ത്തനത്തിലും ഇത് നിര്‍ണായക പങ്ക് വഹിക്കുന്നു. വിറ്റാമിന്‍ ബി12 കുറവായാല്‍ ക്ഷീണം, ഓര്‍മശക്തി കുറയുക, നാഡീ സംബന്ധമായ പ്രശ്നങ്ങള്‍ തുടങ്ങി നിരവധി ആരോഗ്യ പ്രശ്നങ്ങള്‍ ഉണ്ടാകാം.
വിറ്റാമിന്‍ ബി12 ലഭിക്കാനുള്ള ചില ഭക്ഷണങ്ങള്‍:
പനീര്‍: ഭക്ഷണത്തില്‍ പനീര്‍ ചേര്‍ത്താല്‍ ശരീരത്തിന് ആവശ്യമായ വിറ്റാമിന്‍ ബി12 ലഭിക്കും.
തൈര്: ദിവസവും തൈര്‍ കഴിക്കുന്നത് ബി12 ലഭിക്കാന്‍ സഹായകരമാണ്.
ചീസ്: ഡയറ്റില്‍ ചീസ് ഉള്‍പ്പെടുത്തുന്നത് ബി12 ലഭിക്കാന്‍ നല്ല മാര്‍ഗമാണ്.
സോയ മില്‍ക്ക്: സോയ മില്‍ക്ക് കുടിക്കുന്നത്, പ്രത്യേകിച്ച് സസ്യാഹാരികള്‍ക്ക്, ബി12 ലഭിക്കാന്‍ സഹായിക്കും.
ബദാം പാല്‍: ബദാം പാലും വിറ്റാമിന്‍ ബി12-യുടെ നല്ലൊരു ഉറവിടമാണ്.
ഓട്സ് മില്‍ക്ക്: ഓട്സ് മില്‍ക്ക് കുടിക്കുന്നത് ബി12 നില മെച്ചപ്പെടുത്തും.
മഷ്റൂം: ഭക്ഷണത്തില്‍ മഷ്റൂം ഉള്‍പ്പെടുത്തുന്നതും ബി12 ലഭിക്കാന്‍ സഹായിക്കും.