ശരീരത്തില്‍ അനുഭവപ്പെടുന്ന വയറുവേദനയോ വയറിളക്കമോ പോലുള്ള അസ്വസ്ഥതകള്‍ക്ക് പലരും ആദ്യം അഭയം തേടുന്നത് തേങ്ങാവെള്ളം ആണ് . ഇതിലൂടെ നിര്‍ജ്ജലീകരണം തടയാനുള്ള ഏറ്റവും മികച്ച മാര്‍ഗ്ഗം കൂടിയാണ് . ശരീരത്തിന്റെ ഇലക്ട്രോലൈറ്റ് സന്തുലിതാവസ്ഥ വേഗത്തില്‍ പുനഃസ്ഥാപിക്കാനും ഏറെ സഹായിക്കുന്നു . നിരവധി ഗുണങ്ങളും ഈ പാനീയത്തിന് ഉണ്ട് തേങ്ങാവെള്ളം ഉപയോഗിച്ച് ശരീരഭാരം കുറയ്ക്കാനും സാധിക്കുന്നു .
വെള്ളം കുടിക്കുന്നതിന്റെ കണക്കും സംതൃപ്തിയുടെ അളവും
ദിനം പ്രതി കുടിക്കുന്ന വെളളത്തിന്റെ അളവ് പൂര്‍ത്തീകരിക്കാന്‍ സഹായിക്കുന്ന ഒരു മാര്‍ഗ്ഗമാണ് തേങ്ങാവെള്ളം. ദിനസവും കുടിക്കുന്ന 8 ഗ്ലാസ് വെള്ളത്തില്‍ ഒരു ഗ്ലാസ്സ് വെള്ളത്തിന് പകരം തേങ്ങാവെള്ളം കുടിക്കുന്നത് ഏറെ ഗുണകരമാണ് . തങ്ങാവെള്ളത്തിന് ഉയര്‍ന്ന അളവില്‍ സംതൃപ്തി നല്‍കുവാനുള്ള കഴിവുണ്ട്. വിശപ്പ് അകന്നു എന്ന അനുഭവം നിലനിര്‍ത്താനും ഭക്ഷണത്തോടുള്ള അനാവശ്യ ആര്‍ത്തിയെ നിയന്ത്രിക്കാനും, അതു വഴി അമിതമായി ഭക്ഷണം കഴിക്കുന്നതില്‍ നിന്ന് നിങ്ങളെ തടയുവാനും ഇതിലൂടെ സാധിക്കുന്നു .
എനര്‍ജി ഡ്രിങ്കുകളേക്കാള്‍ നല്ലത്
തേങ്ങാവെള്ളത്തില്‍ ഏറ്റവും കൂടുതല്‍ അടങ്ങിയിരിക്കുന്ന ഒന്നാണ് ധാതുക്കള്‍ പ്രത്യേകിച്ച് പൊട്ടാസ്യം. പ്രകൃതിദത്ത പഞ്ചസാരയും പൂരിത കൊഴുപ്പുകളും ഇതില്‍ ഉള്‍പ്പെട്ടിട്ടുണ്ട് . അതിനാല്‍ ഇത് ഒരു എനര്‍ജി ഡ്രിങ്കുകൂടിയാണ് .
വയറു വീര്‍ക്കുന്നതിന് പരിഹാരം
പ്രകൃതിദത്തമായ ഡൈയൂററ്റിക് അഥവാ മൂത്രവിസര്‍ജ്ജനം ത്വരിതപ്പെടുത്താന്‍ സഹായിക്കുന്ന ഒന്നാണ് തേങ്ങാവെള്ളം. അതിനാല്‍ എല്ലാ ദിവസവും ഒരു ഗ്ലാസ് തേങ്ങാവെള്ളം കുടിക്കുന്നത് വെള്ളം ശരീരത്തില്‍ നിലനിര്‍ത്തുന്നത് കുറയ്ക്കാന്‍ സഹായിക്കും. അതോടൊപ്പം വയറു വീര്‍ക്കുന്നത് തടയുവാനുള്ള ഏറ്റവും നല്ല മാര്‍ഗ്ഗവും കൂടിയാണ് .
ഉയര്‍ന്ന അളവില്‍ ഫൈബര്‍
നിത്യേനെ കഴിക്കുന്ന ഭക്ഷണത്തിന് അധിക നാരുകള്‍ നിറയ്ക്കുവാന്‍ തേങ്ങാവെള്ളം ഏറെ സഹായിക്കും . ഇത് കൂടാതെ ശരീരഭാരം ക്രമപ്പെടുത്താനും സാധിക്കുന്നു . അതോടൊപ്പം കുടലിനെ ഫലപ്രദമായി വൃത്തിയാക്കുവാനും രക്തത്തിലെ പഞ്ചസാരയുടെ അളവ് നിലനിര്‍ത്തുവാനും ് തേങ്ങാവെള്ളത്തിലൂടെ സഹായകരമാകും .
കൊളസ്‌ട്രോളിനെ നേരിടുന്നു
ശരീരത്തില്‍ ആരോഗ്യകരമായ കൊഴുപ്പിന്റെ അളവ് തേങ്ങാവെള്ളം ദിവസവും കുടിക്കുന്നതിലൂടെ സഹായകരമാകും . അതോടൊപ്പം ജീവിതശൈലി രോഗങ്ങളായ പ്രമേഹം, അമിതവണ്ണം, ഹൃദയ സംബന്ധമായ പ്രശ്‌നങ്ങള്‍ മുതലായവയ്ക്ക് ഒരു പരിഹാരമാണ് .
മികച്ച ചര്‍മ്മം
ചര്‍മ്മത്തിലെ തെളിമയ്ക്കും മുകത്ത് ഉണ്ടാകുന്ന മുഖക്കുരുവിനും നല്ല പ്രകൃതിദത്തമായ ഒരു പരിഹാരമാണ് തേങ്ങവെളളം കുടിക്കുന്നതിലൂടെ നേടുന്നത് .
മികച്ച രോഗപ്രതിരോധ ശേഷി
തേങ്ങാവെള്ളത്തില്‍ അടങ്ങിയിരിക്കുന്ന വ്യത്യസ്ത വിറ്റാമിനുകള്‍ - തയാമിന്‍, റൈബോഫ്‌ലേവിന്‍, നിയാസിന്‍ മുതലായവ സാധാരണ അണുബാധകളെ ചെറുക്കാന്‍ സഹായിക്കുകയും അതോടൊപ്പം കാലാവസ്ഥാ മാറ്റവുമായി ബന്ധപ്പെട്ട അസുഖങ്ങള്‍ വരുന്നത് തടയാന്‍ സഹായിക്കുന്നു .