മറ്റ് പഴങ്ങളെ അപേക്ഷിച്ച് വേനല്‍ക്കാലത്ത് ദാഹവും വിശപ്പും ശമിപ്പിക്കാന്‍ കഴിയുന്ന ഫലമാണ് തണ്ണിമത്തന്‍. 92 ശതമാനവും ജലമാണ് ഇതില്‍ അടങ്ങിയിരിക്കുന്നത്. വേനലില്‍ ശരീരത്തിലെ ഈര്‍പ്പം നിലനിര്‍ത്തുന്നതിനൊപ്പം തണ്ണിമത്തന്‍ കൂടുതല്‍ ഈര്‍പ്പം പ്രദാനം ചെയ്യുകയും ചെയ്യുന്നു.
സൂര്യപ്രകാശത്തില്‍ അടങ്ങിയിട്ടുള്ള അള്‍ട്രാവയലറ്റ് രശ്മികള്‍ ശരീരത്തില്‍ ഏല്‍ക്കുന്നത് മൂലമുണ്ടാകുന്ന പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ തണ്ണിമത്തന് കഴിയുന്നു. കൂടാതെ സുഗമമായ മൂത്ര വിസര്‍ജനത്തിന് സഹായിക്കുന്നതിലൂടെ കിഡ്‌നിയെയും സംരക്ഷിക്കുന്നു.
ഹൃദയാരോഗ്യത്തിന്ഹൃദയത്തിന്റെ സംരക്ഷണത്തിന് തണ്ണിമത്തന്‍ ദിവസവും കഴിക്കുന്നത് ഏറെ ഗുണം ചെയ്യും. ഇതിലടങ്ങിയിട്ടുള്ള ആന്റി ഓക്‌സൈഡുകളാണ് ഹൃദയത്തെ സംരക്ഷിക്കാന്‍ സഹായിക്കുന്നത്. തണ്ണിമത്തനിലെ ജലാംശം ശരീരത്തിലെ അമിതകൊഴുപ്പ് പുറന്തള്ളുന്നതിന് സഹായിക്കുന്നതിലൂടെ കൊളസ്‌ട്രോള്‍ കുറയ്ക്കുന്നു.
തണ്ണിമത്തനില്‍ അടങ്ങിയിട്ടുള്ള വൈറ്റമിന്‍ ബി1, ബി6 എന്നിവ വേനലില്‍ ശരീരത്തിന് ഊര്‍ജം നല്‍കുന്നു. കൂടാതെ ഇതിലടങ്ങിയിട്ടുള്ള സിട്രുലിന്‍ എന്ന അമിനോ ആസിഡ് ശരീരത്തിലെ രക്തപ്രവാഹം വര്‍ധിപ്പിക്കുന്നു. സിട്രുലിന്‍ ശരീരത്തില്‍ കൂടുതലായുള്ള അമോണിയ പുറന്തള്ളി കിഡ്‌നി പ്രശ്‌നങ്ങള്‍ പരിഹരിക്കും.
വേനല്‍ക്കാലത്ത് സൗന്ദര്യ സംരക്ഷണം ഏറെ പ്രയാസമാണ്. വേനല്‍ക്കാലത്തെ സൗന്ദര്യ പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതില്‍ തണ്ണിമത്തന് പങ്കുണ്ട്. ഇതിലടങ്ങിയിട്ടുള്ള ഫോളിക് ആസിഡ് ചര്‍മത്തിനും മുടിക്കും സംരക്ഷണം നല്‍കുന്നു. പൊട്ടാസ്യം, മഗ്‌നീഷ്യം, കാല്‍ഷ്യം, സിങ്ക്, അയൊഡിന്‍ എന്നിവ എല്ലിനും പല്ലിനും നല്ലതാണ്.
കാന്‍സര്‍ ചെറുക്കുന്നതിനും തണ്ണിമത്തന് കഴിയും. കണ്ണുകളുടെ സംരക്ഷണത്തിനും തണ്ണിമത്തന് വലിയൊരു പങ്കുണ്ട്