പഴുപ്പ് വന്ന പല്ലിന്റെ ഭാഗത്തെ, ഡോക്ടര്‍മാരുടെ ഭാഷയില്‍ പറഞ്ഞാല്‍ പള്‍പ്പിനെ പൂര്‍ണമായും നീക്കം ചെയ്ത് വേരിന്റെ അറ്റം മുതല്‍ അടച്ച് കൊണ്ട് വന്ന് ആ പല്ല് പറിക്കാതെ നിലനിര്‍ത്തുന്നതാണ് റൂട്ട് കനാല്‍ ചികിത്സ .പല്ലിന് ചുറ്റും പ്രധാനമായും 3 കവചങ്ങളാണുള്ളത്, ഏറ്റവും പുറത്ത് കട്ടിയുള്ള ഇനാമല്‍. പല്ലിനുണ്ടായിരിക്കുന്ന കേട് അല്ലെങ്കില്‍ പോട് ഈ ഇനാമലും ഡെന്റിനും ഭേദിച്ച് പള്‍പ്പില്‍ എത്തുമ്പോഴാണ് റൂട്ട് കനാല്‍ അനിവാര്യമാകുന്നത്. റൂട്ട് കനാല്‍ ചെയ്താലും പല്ലിനെ നിലനിര്‍ത്താന്‍ പറ്റാത്ത ചില സാഹചര്യങ്ങള്‍ ഉണ്ട് അത്തരം സന്ദര്‍ഭങ്ങളില്‍ ആ പല്ല് പറിക്കുന്നത് തന്നെയാണ് ഉത്തമം, എന്നാല്‍ പല്ല് കേട് വന്നതിന്റെ അളവ് അനുസരിച്ച് ദന്ത രോഗ വിദഗ്ധന്‍ എടുക്കേണ്ട തീരുമാനമാണത്.. റൂട്ട് കനാല്‍ ചെയ്യുന്ന സമയത്ത് പള്‍പ്പിനോടൊപ്പം തന്നെ പല്ലിന്റെ കേട് വന്ന ഭാഗങ്ങളും നീക്കം ചെയ്യുന്നുണ്ട് ഇത് നിങ്ങളുടെ പല്ലിന്റെ ബലം കുറക്കുകയും ഭാവിയില്‍ ആ പല്ല് പൊട്ടിപോകാനുള്ള സാധ്യത ഉണ്ടാക്കുകയും ചെയ്യുന്നു ഇങ്ങിനെ റൂട്ട് കനാല്‍ ചെയ്ത പല്ലുകള്‍ പൊട്ടിപോകാതിരിക്കാനും ആ പല്ലുകള്‍ക്ക് കൂടുതല്‍ ബലം നല്‍കാനുമാണ് ക്യാപ് അല്ലെങ്കില്‍ ടോപ് ഇടാന്‍ പറയുന്നത്.