ദഹനപ്രക്രിയ സുഗമമാക്കാൻ കസ്കസ്; ഗുണങ്ങൾ ഏറെ

Malayalilife
ദഹനപ്രക്രിയ സുഗമമാക്കാൻ കസ്കസ്; ഗുണങ്ങൾ ഏറെ

പാനീയങ്ങളിലെ താരമാണ് കസ്കസ്. ഇവ ഇന്ന് പാനീയങ്ങളിൽ ഒഴിച്ചുകൂടാൻ പറ്റാത്ത ഒന്നായി മാറിയിരിക്കുകയാണ്. ഇത് അഫ്രൊഗ്യത്തിന് നിരവധി ഗുണങ്ങളാണ് നൽകുന്നത്.  ഫോസ്ഫറസ്, പ്രോട്ടീന്‍, കാല്‍സ്യം, അയേണ്‍, തയാമീന്‍, റൈബോഫ്‌ളേവിന്‍, മഗ്നീഷ്യം, സിങ്ക് , വൈറ്റമിന്‍ എ, ബി കോംപ്ലക്സ്, ഇ, കെ എന്നിവ  ഇവയിൽ ധാരാളമായി അടങ്ങിയിട്ടുണ്ട്.

 ദഹനപ്രക്രിയ സുഗമമാക്കാൻ ഇതിലെ നാരുകള്‍ സഹായിക്കുന്നു. അതോടൊപ്പം തന്നെ തടിയും വയറും കുറയ്ക്കുന്നു. കലോറി വളരെ കുറവാണ്.  ഒരു ഗ്ലാസ് വെള്ളത്തില്‍ 2 ടീസ്പൂണ്‍ കസ് കസ് ഇട്ടുവച്ച്‌ രാവിലെ കഴിക്കാം. ഈ വെള്ളത്തില്‍ അല്‍പം തേന്‍ ചേര്‍ത്തു കുടിയ്ക്കുന്നതും ഭക്ഷണങ്ങളില്‍ ചേര്‍ത്തു കഴിക്കുന്നതും മികച്ച ഫലം നല്കും. പ്രമേഹവും കൊളസ്‌ട്രോളും കുറയ്ക്കാന്‍ ഇവ  ഏറെ ഫലപ്രദമാണ്.

 അതോടൊപ്പം തന്നെ രക്തധമനികളില്‍ കൊഴുപ്പടിയാതെ സംരക്ഷിക്കും. ഇതിലെ സിങ്ക് കൂടുതൽ  രോഗപ്രതിരോധശേഷി നല്‍കും. ഈ ചെറിയ വിത്തുകള്‍ ആന്റി ബാക്ടീരിയല്‍, വൈറല്‍ ഗുണങ്ങളുള്ളതുമാണ്. മുടിയുടെ ആരോഗ്യം വര്‍ദ്ധിപ്പിക്കും. ശരീരത്തിന് ഊര്‍ജം നല്‍കാന്‍ സഹായിക്കുന്ന കസ് കസ് അലര്‍ജി, ശ്വസനപ്രശ്നങ്ങള്‍ എന്നിവ അകറ്റും.

Read more topics: # cuscus health benefit
cuscus health benefit

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES