ജലദോഷം ശമിക്കാന്‍ ആശപത്രികളിലേക്ക് പോകാതെ നമുക്ക് വീടുകളില്‍ തന്നെ ചെയ്യാവുന്ന ചില കാര്യങ്ങളുണ്ട് അവ എന്തെന്ന് നോക്കാം
1 ചുവന്നുള്ളി ചതച്ചെടുത്ത നീര്, തുളസിയില നീര്, ചെറുതേന്‍ എന്നിവ സമാസമം എടുത്ത് മൂന്ന് നേരം സേവിക്കുക.
2 ചതച്ച തുളസിയിലയും കുരുമുളകുപൊടിയും ഒരു ഗ്ലാസ്സ് വെള്ളത്തില്‍ ചേര്‍ത്ത്, തിളപ്പിച്ച് നേര്‍ പകുതിയാക്കി ഉപയോഗിച്ചാല്‍ ജലദോഷം ശമിക്കും.
3 തിളപ്പിച്ചെടുത്ത പാല്‍ ചൂടാറും മുന്‍പേ കുരുമുളകുപൊടിയും ചേര്‍ത്ത് ഉപയോഗിക്കുക..
4 ഏലയ്ക്കാപ്പൊടി തേനില്‍ ചാലിച്ച് ഉപയോഗിക്കുന്നത് നല്ലതാണ്.
5 തുളസിയിലയും കുരുമുളകും ചേര്‍ത്ത് കാപ്പി തയാറാക്കി ചെറു ചൂടോടെ കുടിക്കുന്നത് ഫലം ചെയ്യും.
6 ഒരു കഷ്ണം മഞ്ഞള്‍ എടുത്ത് കരിച്ച് അതിന്റെ പുക മൂക്കിലൂടെ അകത്തേക്ക് എടുക്കുക. ജലദോഷത്തിന് ശമനം കിട്ടും.
7 കുരുമുളക്, തിപ്പലി, ജീരകം എന്നിവ 10ഗ്രാം വീതമെടുത്ത് 200 മില്ലി വെള്ളത്തില്‍ വേവിച്ച് ആവശ്യത്തിന് പഞ്ചസാരയും ചേര്‍ത്ത് ദിവസവും നാലു പ്രാവശ്യമെങ്കിലും കുടിക്കുക. ഫലം ലഭിക്കും.