പൊതുസ്ഥലങ്ങളിലും താമസിക്കുന്ന ഫ്‌ലാറ്റിലും മദ്യപിച്ച് ബഹളം ഉണ്ടാക്കി വാര്‍ത്തകളില്‍ പലപ്രാവശ്യം ഇടം പിടിച്ച മലയാള സിനിമ താരമാണ് നടന്‍ വിനായകന്‍. ഇപ്പോഴിതാ, വീണ്ടും വിനായകനെ പോലീസ് കസ്റ്റഡിയില്‍ എടുത്തിരിക്കുകയാണ്. ഹോട്ടലില്‍ മദ്യപിച്ച് ബഹളമുണ്ടാക്കിയതിനെത്തുടര്‍ന്ന് ആണ് നടന്‍ വിനായകനെ പോലീസ് കസ്റ്റഡിയില്‍ എടുത്തിരിക്കുന്നത്.
കൊല്ലത്തെ ഒരു പഞ്ചനക്ഷത്ര ഹോട്ടലില്‍വെച്ചാണ് സംഭവം നടന്നത്. മദ്യപിച്ച നടന്‍ വിദേശ വനിതയോട് മോശമായി പെരുമാറിയെന്നും റിപ്പോര്‍ട്ടുകള്‍ ഉണ്ട്. പോലീസെത്തി വിനായകനെ വൈദ്യപരിശോധനയ്ക്ക് വിധേയനാക്കിയ ശേഷം അഞ്ചാലുംമൂട് സ്റ്റേഷനിലേക്ക് കൊണ്ടുവന്നു. ഇതിനുശേഷം താരം പോലീസ് സ്റ്റേഷന് അകത്തുവെച്ചും ബഹളമുണ്ടാക്കി. തന്നെ എന്തിനാണ് സ്റ്റേഷനില്‍ പിടിച്ചുവെച്ചിരിക്കുന്നതെന്നാണ് വിനായകന്‍ ചോദിക്കുന്നു.
വിനായകന്റെ മാനേജരും സംഘവും മാധ്യമ പ്രവര്‍ത്തകരുമായി സംഘര്‍ഷമുണ്ടാക്കുകയും ചെയ്തു. അതേസമയം, ഹോട്ടല്‍ ജീവനക്കാരന്‍ മോശമായി പെരുമാറിയെന്ന് ആരോപിച്ച് വിനായകന്‍ തന്നെയാണ് പൊലീസിനെ വിളിച്ചുവരുത്തിയെന്നും പറയുന്നുണ്ട്. സ്റ്റേഷനിലെത്തിയ ശേഷം പൊലീസ് ഉദ്യോഗസ്ഥരോട് വിനായകന്‍ തട്ടിക്കയറി. തന്നെ എന്തിനാണ് പിടിച്ചുവച്ചിരിക്കുന്നതെന്നും തനിക്ക് ഒരു പരാതി നല്‍കാനുണ്ടെന്നും പറഞ്ഞാണ് നടന്‍ ബഹളം വച്ചത്. വിനായകനെ മെഡിക്കല്‍ പരിശോധനയ്ക്ക് വിധേയമാക്കി. പിന്നീടാണ് അഞ്ചാലുംമൂട് സ്റ്റേഷനിലേക്ക് കൊണ്ടുവന്നത്.
പ്രിന്‍സ് ജോയുടെ സംവിധാനത്തില്‍ മിഥുന്‍ മാനുവല്‍ തോമസ് നിര്‍മിക്കുന്ന സിനിമയുടെ ഷൂട്ടിങ്ങിന്റെ ഭാഗമായാണ് വിനായകന്‍ കൊല്ലത്ത് എത്തിയത്. , ജയസൂര്യയും വിനായകനും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ചിത്രത്തിന്റെ ഷൂട്ടിങ് ചവറയില്‍ ഒരാഴ്ചയായി തുടരുകയായിരുന്നു. ഇന്നലെ ഷൂട്ടിങ് പൂര്‍ത്തിയായതോടെ ജയസൂര്യ രാവിലെ മടങ്ങി. ഉച്ചയോടെ മടങ്ങാനിരുന്ന വിനായകന്‍ ഹോട്ടലില്‍ നിന്ന് ഇറങ്ങുമ്പോഴാണ് പ്രശ്‌നമുണ്ടായത്.
സിനിമയുടെ ബാക്കിയുള്ള ഷൂട്ടിങ് ഇന്ന് എറണാകുളത്തു ആരംഭിക്കേണ്ടതാണ്. കഴിഞ്ഞ 2 ദിവസങ്ങളായി വിനായകന്‍ പ്രശ്‌നങ്ങളുണ്ടാക്കിയിരുന്നു എന്നാണ് ആരോപണം. വൈദ്യപരിശോധനയ്ക്കു കൊണ്ടുപോയെങ്കിലും വിനായകന്‍ സഹകരിച്ചില്ല. വൈകിട്ട് 5 മണിയോടെ വിനായകനെ പൊലീസ് അനുനയിപ്പിച്ചു വിട്ടയച്ചു.