എല്ലാവിധ ആരോഗ്യപ്രശ്‌നങ്ങൾക്കും ഏറെ ഗുണകരമായ ഒന്നാണ് നെയ്യ്. എന്നാൽ നെയ്യ് കഴിക്കുന്നത് ശരീരത്തിലെ കൊഴുപ്പ് കൂട്ടുമെന്ന് കരുതി ഇത് കഴിക്കുന്നത് ഒഴിവാക്കാറുമുണ്ട് പലരും. എന്നാൽ നെയ്യിൽ ധാരാളമായി വിറ്റമിനും മിനറല്‍സും അടങ്ങിയിട്ടുണ്ട്. നിരവധി ഗുണങ്ങളാണ് നെയ്യ് കഴിക്കുന്നത് കൊണ്ട് കൊണ്ട് ഉണ്ടാകുന്നത്. മുടിയുടെയും ചർമത്തിന്റെയും ആരോഗ്യത്തിന് നെയ്യിൽ അടങ്ങിയിരിക്കുന്ന ആൻറി-ഇൻഫ്ലമേറ്ററി ഗുണങ്ങളും അവശ്യ വിറ്റാമിനുകളും എല്ലാം തന്നെ ഗുണകരമാണ്.
ഒരു കപ്പ് ചൂടു പാലിൽ ഒന്നോ രണ്ടോ ടീസ്പൂൺ നെയ്യ് ചേർത്ത് ഉറങ്ങുന്നതിന് മുമ്പായി കഴിക്കുന്നത് മലബന്ധത്തെ അകറ്റി നിർത്താൻ സാധിക്കുമെന്ന് ന്യൂട്രീഷന്മാർ അഭിപ്രായപ്പെടുന്നു. നെയ്യിൽ ധാരാളമായി വിറ്റാമിനുകളായ എ, ഡി, ഇ, കെ എന്നിവ അടങ്ങിയിരിക്കുന്നതിനാൽ പ്രതിരോധശേഷി വർദ്ധിപ്പിക്കാൻ ഏറെ സഹായകരമാണ്. ദിവസവും ഒരു ടീസ്പൂൺ നെയ്യ് ,കുട്ടികൾക്ക് നൽകണമെന്നാണ് ന്യൂട്രീഷന്മാർ അഭിപ്രായപെടുന്നുമുണ്ട്.
ശരീരത്തില്‍ എവിടെയെങ്കിലും ക്യാന്‍സര്‍ കോശങ്ങള്‍ വളരുന്നുണ്ടെങ്കില്‍ സ്ഥിരമായി പശുവിന്‍ നെയ് കഴിക്കുന്നതിലൂടെ നശിപ്പിക്കാന്‍ സഹായിക്കുന്നു. അതോടൊപ്പം ബുദ്ധിവളർച്ചയ്ക്ക് ഏറ്റവും മികച്ച ഒരു മാർഗ്ഗമാണ് നെയ്യ്. നെയ്യ് പതിവായി കഴിക്കുന്നതിലൂടെ ആരോഗ്യകരമായ രീതിയില്‍ കുട്ടികളുടെ തൂക്കം വർധിപ്പിക്കാനും സാധിക്കുന്നു. വീടുകളിൽ തന്നെ ഉണ്ടാകുന്ന നെയ്യ് നൽകുന്നതാണ് ഏറെ ഉത്തമം.