ലോകമെമ്പാടും കൊറോണ വൈറസ് വ്യാപനം ശക്തി പ്രാപിക്കുകയാണ്. ഈ സാഹചര്യത്തിൽ അതീവ ജാഗരൂഗരാകുകയാണ് ജനങ്ങൾ. എന്നാൽ ഇപ്പോൾ ഫിന്‍ലാന്‍ഡില്‍ കൊറോണ വൈറസിന്‍റെ എല്ലാ വകഭേദങ്ങള്‍ക്കെതിരെയും ഫലപ്രദമായതും എട്ട് മണിക്കൂര്‍ വരെ കോവിഡ് ബാധയില്‍ നിന്ന് സംരക്ഷണം നല്‍കാന്‍ സാധിക്കുന്നതുമായ നേസല്‍ സ്പ്രേ വികസിപ്പിച്ചു. ഫിന്‍ലാന്‍ഡ് ഹെല്‍സിങ്കി സര്‍വകലാശാലയിലെ ഗവേഷകരാണ് കൊറോണ വൈറസിന്‍റെ മുന പോലത്തെ സ്പൈക് പ്രോട്ടീന്‍ നിര്‍വീര്യമാക്കാന്‍ സാധിക്കുന്ന TriSb92 എന്ന തന്മാത്ര അടങ്ങിയ സ്പ്രേ കണ്ടെത്തിയത്.
നേസല്‍ സ്പ്രേ മൂക്കിലേക്ക് വാക്സീന്‍ നല്‍കുന്ന സംരക്ഷണത്തില്‍ നിന്ന് വ്യത്യസ്തമായി അടിച്ച ഉടനെ പ്രവര്‍ത്തിച്ച് തുടങ്ങും. ഒമിക്രോണ്‍ ഉള്‍പ്പെടെ കോവിഡിന്‍റെ എല്ലാ വകഭേദങ്ങള്‍ക്കെതിരെയും സ്പൈക് പ്രോട്ടീനിനെ ലക്ഷ്യമിടുന്നതിനാല്‍ ഇത് ഫലപ്രദമാണെന്ന് ഹെല്‍സിങ്കി സര്‍വകലാശാലയിലെ പോസ്റ്റ്ഡോക്ടറല്‍ റിസര്‍ച്ചര്‍ അന്ന മകേല പറഞ്ഞു.
തൃപ്‍൯൨ സാര്‍സ് വൈറസിന്‍റെ വ്യാപനത്തെ ചെറുക്കാനും ഫലപ്രദമാണെന്ന് ലാബ് പഠനങ്ങള്‍ തെളിയിക്കുന്നു. എന്നാല്‍ വാക്സീനുകള്‍ക്ക് ഇത്തരം സ്പ്രേകളും ആന്‍റി വൈറല്‍ മരുന്നുകളും പകരമല്ലെന്ന് ഹെല്‍സിങ്കി സര്‍വകലാശാലയിലെ പ്രഫസര്‍ കാലെ സക്സേല ചൂണ്ടിക്കാട്ടി. ഇവ വാക്സീനുകള്‍ നല്‍കുന്ന സംരക്ഷണ വലയത്തെ ബലപ്പെടുത്താന്‍ സഹായിക്കും. ഒരു അധിക സംരക്ഷണമെന്ന മട്ടില്‍ പല കാരണങ്ങള്‍ കൊണ്ട് വാക്സീന്‍ സംരക്ഷണം അപര്യാപ്തമായവരില്‍ സ്പ്രേ ഉപയോഗിക്കാം. പൂര്‍ണമായും വാക്സീന്‍ എടുത്തവര്‍ക്ക് ആള്‍ക്കൂട്ടങ്ങള്‍, പൊതുഗതാഗത സംവിധാനങ്ങള്‍ പോലെ റിസ്ക് ഉയര്‍ന്ന ഇടങ്ങളിലേക്ക് പോകും മുന്‍പും നേസല്‍ സ്പ്രേ അടിച്ച് വൈറസ് പിടിപെടാനുള്ള സാധ്യത ഒഴിവാക്കാമെന്ന് പ്രഫ. സക്സേല കൂട്ടിച്ചേര്‍ത്തു.