ആളുകളിലും പൊതുവേ കാണുന്ന ഒരു രോഗമാണ് വൃക്കയിലെ കല്ല്. ഏത് കാലാവസ്ഥയിലും ആവശ്യത്തിന് വെള്ളം കുടിച്ചില്ലെങ്കില്‍ കിഡ്‌നി സ്‌റ്റോണ്‍ ഉണ്ടാകും എന്ന കാര്യത്തിൽ സംശയം വേണ്ട. ഇത് കൂടാതെ കിഡ്‌നിക്കൊപ്പം ശരീരത്തിലെ മറ്റ് ചില അവയവങ്ങളേയും ഏറെ ബാധിക്കുന്നു. കിഡ്‌നിയുടെ പ്രവര്‍ത്തനം ശരീരത്തിലെ ജലാംശം നഷ്ടമാവുന്നതോടെ ഇല്ലാതാകുന്നു.
കിഡ്നിയുടെ ധർമ്മനുസരിച്ച് രക്തത്തിലെ മാലിന്യങ്ങളെയും ശരീരത്തിലെ ആവശ്യമില്ലാത്ത ഫ്ലൂയിഡുകളെയും മൂത്രമായി പുറത്തേക്ക് കളയുന്നു. കിഡ്നി സ്റ്റോണ്‍ ഉണ്ടാകാനുള്ള ഒരു പ്രധാന കാരണം വെള്ളം വേണ്ടത്ര കുടിക്കാത്തതാണ്. അതോടൊപ്പം ആധുനിക ജീവിത രീതികളും ഭക്ഷണശീലവും എല്ലാം ഇതിന് കാരണമാകുന്നു. കിഡ്നി സ്റ്റോണിന്റെ പ്രധാനപ്പെട്ട ലക്ഷണങ്ങള്‍ എന്ന് പറയുന്നത് വയറിന്റെ അടിഭാഗത്ത് വേദന ഉണ്ടാവുക, മൂത്രത്തിന്റെ നിറം മാറുക എന്നിവയാണ്.
കിഡ‍്നി സ്റ്റോണ്‍ ഉണ്ടാകാനുള്ള സാധ്യത കുറയ്ക്കുന്നതിനായി ധാരാളം വെള്ളം കുടിക്കുക. പ്രതിദിനം 8 മുതല്‍ 12 ഗ്ലാസ് വെള്ളം കുടിക്കണം. ഇതേ തുടർന്ന് മൂത്രം കൂടുതല്‍ ഒഴിക്കാനും കല്ലുണ്ടാക്കുന്ന ധാതുക്കള്‍ അടിഞ്ഞുകൂടുന്നത് ഇല്ലാതാക്കാനും കഴിയുന്നു.
കിഡ്നി സ്റ്റോണ്‍ നിയന്ത്രിക്കാന്‍ ഭക്ഷണത്തില്‍ ആരോഗ്യകരമായ തോതില്‍ മാഗ്നിഷ്യം ഉള്‍പ്പെടുത്തുന്നത് ഗുണകരമാണ്. മാഗ്നിഷ്യം ധാരാളമായി മത്തങ്ങക്കുരു, ചീര, മുരിങ്ങയില, ബദാം, കശുവണ്ടിപ്പരിപ്പ് തുടങ്ങിയവയില്‍ അടങ്ങിയിട്ടുമുണ്ട്. യൂറിക് ആസിഡിന്റെ അംശം വര്‍ധിക്കാൻ ബീഫ് പോലുള്ള റെഡ്മീറ്റ്, മുട്ട, കടല്‍മത്സ്യം തുടങ്ങിയവ ഇടയാക്കുകയും ചെയ്യുന്നു.