Latest News

ഗർഭകാലം ഇനി ആസ്വദിക്കാം; അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ 

Malayalilife
ഗർഭകാലം ഇനി ആസ്വദിക്കാം; അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ 

മ്മയാകുക എന്നത് ഏതൊരു സ്ത്രീയുടെയും ആഗ്രക്ഹവും അഭിലാഷവുമാണ്. അമ്മയാകാൻ തയ്യാറെടുക്കുമ്പോൾ തന്നെ പിന്നീട് അവളുടെ  ജീവിതം എന്ന് പറയുന്നത് ന്‍ ആ കുഞ്ഞിനു വേണ്ടിയും കുഞ്ഞിനെ ചുറ്റിപ്പറ്റിയുമായിരിക്കും. ആദ്യമായി അമ്മയാകാന്‍ തയ്യാറെടുക്കുന്നവര്‍ക്കായിരിക്കും ഗര്‍ഭകാലത്തിന്റെ ഓരോ ഘട്ടത്തിലും ഏറ്റവുമധികം ആഹ്ലാദവും ആകാംക്ഷയും ആശങ്കകളും.പൊന്നോമനയ്ക്കു വേണ്ടി എന്തു കഴിക്കണം? എന്ത് ധരിക്കണം? എങ്ങനെ ജോലികളൊക്കെ ചെയ്യണം? ശാരീരികമായും മാനസികമായും എങ്ങനെയാണ് അമ്മയാകാനായി ഒരുങ്ങേണ്ടത്? ഒരു വിധത്തിലുമുള്ള ആശങ്കയുടെയും ആവശ്യമില്ല എന്നുള്ളത് ആദ്യമേ മനസിലാക്കുക. മാനസികമായ ആരോഗ്യവും സന്തോഷത്തോടെയുള്ള മനസോടെയിരിക്കുക എന്നുള്ളതുമാണ് ആരോഗ്യമുള്ള കുഞ്ഞിനായി പ്രധാനമായും അമ്മമാര്‍ക്ക് ചെയ്യാനുള്ളത്.

  ഗര്‍ഭിണിയാകുന്നതിനു മുമ്പ് ഒരു ഡോക്ടറെ കണ്ട് ആവശ്യമായ നിര്‍ദേശങ്ങള്‍ സ്വീകരിക്കുന്നത് നല്ലതാണ്. എന്തെങ്കിലും സങ്കീര്‍ണമായ പ്രശ്നങ്ങളുണ്ടെങ്കില്‍ അത് കണ്ടെത്താനും മുന്‍ കരുതലുകളെടുക്കാനും ഇത് സഹായിക്കും.  വീട്ടില്‍ തന്നെ ടെസ്റ്റ് നടത്തി ഗര്‍ഭിണിയായെന്ന് ഉറപ്പായാലും ഡോക്ടറെ കാണണം.  പാരമ്പര്യമായി ഭര്‍ത്താവിനോ ഭാര്യക്കോ എന്തെങ്കിലും രോഗങ്ങളോ ജനിതക തകരാറുകളോ ഉണ്ടെങ്കില്‍ അത് ഡോക്ടറെ അറിയിക്കണം.  ഗര്‍ഭിണിയാകുന്നതിനു മുമ്പ് സങ്കീര്‍ണതകള്‍ എന്തെങ്കിലുമുണ്ടോ എന്ന് ചെക്കപ് നടത്തിയിട്ടില്ലെങ്കില്‍ 
അത് നടത്തണം. മരുന്നുകളെന്തെങ്കിലും കഴിക്കുന്നുണ്ടെങ്കില്‍ അതും അറിയിക്കണം. 

രോഗമായി കാണാതിരിക്കുക ഗര്‍ഭകാലം ഒരു രോഗകാലമല്ല എന്ന് എപ്പോഴും ഓര്‍ക്കുകശാരീരിക ബുദ്ധിമുട്ടുകളുണ്ടാകുമ്പോള്‍ സന്തോഷകരമായ ഒന്നിനു വേണ്ടിയാണല്ലോ എന്നോര്‍ക്കുക എന്നും ചെയ്യുന്ന ജോലികളും വ്യായാമങ്ങളും ചെയ്യുക.  അപകടകരമായ വ്യായാമങ്ങള്‍ ഒഴിവാക്കുക മാനസിക പിരിമുറുക്കങ്ങള്‍ ഒഴിവാക്കി മാനസികോല്ലാസത്തിന് പ്രാധാന്യം നല്‍കുക

Read more topics: # pregnancy care,# importance
pregnancy care importance

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES