Latest News

മുഖത്തെ ചുളിവുകൾക്ക് ഇനി പരിഹാരം ; അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ

Malayalilife
മുഖത്തെ ചുളിവുകൾക്ക് ഇനി പരിഹാരം ; അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ

സൗന്ദര്യ സംരക്ഷണത്തിന്റെ കാര്യത്തിൽ നാം ഏറെ ശ്രദ്ധ നൽകുന്ന ഒന്നാണ് മുഖം. എന്നാൽ മുഖത്ത് ഉണ്ടണ്ടാകുന്ന ചുളിവുകള്‍ പലരേയും അലട്ടുന്ന പ്രധാന പ്രശ്നങ്ങളിൽ ഒന്നാണ്. മുഖത്ത് ചുളിവുകള്‍ ഉണ്ടാകുന്നതിന് പ്രധാന കാരണങ്ങളാണ് വരണ്ട ചര്‍മം, അന്തരീക്ഷ മലിനീകരണം, മേയ്ക്കപ്പിലെ കെമിക്കലുകള്‍ എന്നിവയെല്ലാം. എന്നാൽ ഇവയ്ക്ക് നല്ല ഒരു മാർഗ്ഗമെന്ന് പറയുന്നത്  പ്രകൃതി ദത്ത വസ്തുക്കളാണ്.  അതിൽ മുൻപതിയിൽ നിൽക്കുന്ന ഒന്നാണ് കറ്റാര്‍ വാഴ. ഇതിൽ അടങ്ങിയിരിക്കുന്ന  വിറ്റാമിന്‍ ഇ  ഏറെ ഗുണങ്ങൾ നൽകുന്ന ഒന്നാണ്.

പാലും കറ്റാര്‍വാഴ ജെല്ലും: രണ്ട് ടീസ്പൂണ്‍ കറ്റാര്‍വാഴ ജെല്ലും തിളപ്പിയ്ക്കാത്ത രണ്ട് ടീസ്പൂണ്‍ പാലും ചേര്‍ത്ത് മിശ്രിതമാക്കിയെടുക്കുക.  ശേഷം ഈ മിശ്രിതം 15 മിനിറ്റ് നേരം  മുഖത്തിടുക.  നന്നായി ഇവ ഉണങ്ങി കഴിഞ്ഞാൽ തണുത്ത വെള്ളത്തില്‍ കഴുകി കളയാവുന്നതാണ്.  അതോടൊപ്പം പാല്‍ നല്ലൊരു മോയ്സ്ചറൈസറായി ഉപയോഗിക്കുന്നതിലൂടെ ചര്‍മ കോശങ്ങള്‍ക്കടിയിലേയ്ക്ക് ആഴ്ന്നിറങ്ങി ചര്‍മത്തിന് തിളക്കവും മൃദുത്വവും നല്‍കാൻ സഹായിക്കുന്നു.

തേനും കറ്റാര്‍വാഴ ജെല്ലും: മുഖത്തെ ചുളിവുകള്‍ മാറാന്‍ തേന്‍, പാല്‍, കറ്റാര്‍വാഴ ജെല്‍, മഞ്ഞള്‍പ്പൊടി, എന്നിവയടങ്ങിയ മിശ്രിതം  മികച്ച പ്രതിവിധിയാണ്. മുഖത്ത്  ഈ മിശ്രിതം  പുരട്ടി 15 മിനിറ്റ് കഴിഞ്ഞ് ചെറുചൂടുവെള്ളത്തില്‍ കഴുകി കളയാം. 

മഞ്ഞളും കറ്റാര്‍വാഴ ജെല്ലും:  മുഖത്തെ ചുളിവുകള്‍ മാറ്റാനുള്ള കഴിവ് മഞ്ഞള്‍പ്പൊടിയ്ക്ക് ഉണ്ട് . മികച്ച ഒരു അണുനാശിനി കൂടിയായ മഞ്ഞൾ  മുഖത്തത്ത് ഒരു ടീസ്പൂണ്‍ കറ്റാര്‍വാഴ ജെല്ലും മഞ്ഞളും ചേര്‍ത്ത് ഇടുന്നത്  ചുളിവുകള്‍ അകറ്റാന്‍ ഏറെ ​ഗുണം ചെയ്യും.

വെള്ളരിക്ക നീരും കറ്റാര്‍വാഴ ജെല്ലും: രണ്ട് ടീസ്പൂണ്‍ വെള്ളരിക്ക നീരും കറ്റാര്‍വാഴ ജെല്ലും ചേര്‍ത്ത മിശ്രിതം ആഴ്ചയില്‍ രണ്ടോ മൂന്നോ ദിവസം മുഖത്ത് പുരട്ടുന്നത് ചര്‍മ്മം കൂടുതല്‍ തിളക്കമുള്ളതാക്കാന്‍ സഹായിക്കുന്നു.

റോസ് വാട്ടറും കറ്റാര്‍വാഴ ജെല്ലും:  മുഖത്ത് റോസ് വാട്ടറും കറ്റാര്‍വാഴ ജെല്ലും ചേര്‍ത്ത മിശ്രിതം ചേർത്ത് ഇടുന്നതിലൂടെ  കറുപ്പകറ്റാന്‍ സഹായിക്കുന്നു. ഈ മിശ്രിതം മുഖത്തിട്ട ശേഷം മസാജ് ചെയ്യുക. ശേഷം 10 മിനിറ്റ് കഴിഞ്ഞ് കഴുകി കളയുക. ഇത് ആഴ്ചയില്‍ രണ്ടോ മൂന്നോ തവണ  പുരട്ടുന്നതിലൂടെ നല്ല ഭലം നൽകുകയും ചെയ്യുന്നു. 

how to remove wrinkles in faces easily

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES