ഗർഭകാലത്ത് ഉലുവ കഴിക്കുന്നത് പരിമിതപ്പെടുത്താം; ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

Malayalilife
ഗർഭകാലത്ത്  ഉലുവ കഴിക്കുന്നത് പരിമിതപ്പെടുത്താം; ശ്രദ്ധിക്കേണ്ട  കാര്യങ്ങൾ

നിരവധി ആരോഗ്യ ഗുണങ്ങൾ നൽകുന്ന ഒന്നാണ് ഉലുവ. കറികൾക്ക് ഇവ രുചി നൽകുന്നതോടൊപ്പം രോഗത്തിനും ഏറെ ഗുണങ്ങളാണ് നൽകുന്നത്. പ്രോട്ടീന്‍, ഫൈബര്‍, വിറ്റാമിന്‍ സി, നിയാസിന്‍, പൊട്ടാസ്യം, ഇരുമ്പ്, ആല്‍ക്കലോയ്ഡുകള്‍ എന്നിവ ധാരാളമായി ഉലുവയിൽ അടങ്ങിയിട്ടുണ്ട്. സൗന്ദര്യ സംരക്ഷണ കാര്യത്തിലും ഉലുവ നിരവധി ഗുണകളാണ് നൽകുന്നത്. 

പ്രമേഹ രോഗികള്‍ക്കും അമിത വണ്ണമുള്ളവർക്കും ഏറെ സഹായകരമായ ഒന്നാണ്  ഉലുവ. രാവിലെ തന്നെ രാത്രി ഉലുവ ഇട്ടു വച്ച വെള്ളം  തിളപ്പിച്ചു കുടിയ്ക്കാം. ഇല്ലെങ്കില്‍  ദിവസവും ഈ വെള്ളം കുടിച്ച് ഉലുവ ചവച്ചരച്ചു കഴിയ്ക്കാം. ഇത് തടി കുറയ്ക്കാൻ ഏറെ സഹായിക്കുന്നതോടൊപ്പം, പ്രമേഹ രോഗികള്‍ക്കുള്ള ഒരു പ്രതിവിധി . രക്തത്തിലെ പഞ്ചസാരയുടെ തോത് ഇന്‍സുലിന്‍ പ്രവര്‍ത്തനത്തിലൂടെ നിയന്ത്രിച്ചു നിര്‍ത്താന്‍ ഉലുവ ഏറെ നല്ലതാണ്.  നാരുകൾ ധാരാളം ഇവയിൽ അടങ്ങിയിരിക്കുന്നതിനാൽ  ആരോഗ്യത്തിനും നല്ലതാണ്.

ഗര്‍ഭപാത്രത്തിന്‍റെ ചുരുങ്ങലിനെ ഉത്തേജിപ്പിച്ച് പ്രസവം സുഗമമാക്കാന്‍  ഉലുവ സഹായിക്കുന്നു.  ഇത് പ്രസവവേദന കുറയ്ക്കാനും സഹായിക്കും.  ഉലുവ അമിതമായി ഗര്‍ഭകാലത്ത്  കഴിക്കുന്നത് ഗര്‍ഭം അലസാനും, മാസം തികയാതെ പ്രസവിക്കാനും ഇടവരുത്തിയേക്കും. ആര്‍ത്തവം ആരംഭിക്കുന്ന സമയത്തും , ഗര്‍ഭകാലത്തും, മുലകുടിപ്പിക്കുന്ന കാലത്തും  എല്ലാം തന്നെ സ്ത്രീകള്‍ക്ക് ഇരുമ്പിന്‍റെ കുറവ് ശരീരത്തിൽ  അനുഭവപ്പെടാറുണ്ട്.  ഭക്ഷണത്തില്‍ ഉലുവ പോലുള്ള ഇലക്കറികള്‍ ഉള്‍പ്പെടുത്തുന്നത് ഇരുമ്പ് ഉയര്‍ന്ന അളവില്‍ ശരീരത്തിലെത്താന്‍ സഹായിക്കും.  ഉരുളക്കിഴങ്ങ്, തക്കാളി എന്നിവയും ഇരുമ്പ് നന്നായി ആഗിരണം ചെയ്യപ്പെടാനായി ഇതിനൊപ്പം നന്നായി കഴിക്കാവുന്നതാണ്.

 ഹൃദയാരോഗ്യത്തിന് ഉലുവയിലെ ഗാലക്ടോമാനന്‍ എന്ന ഘടകം ഉത്തമമാണ്. ഇത് ഹൃദയാഘാത സാധ്യത  ഉണ്ടാകുന്നത് കുറയ്ക്കുന്നു. ഉലുവയില്‍ ധാരാളമായി ഉണ്ടായ  പൊട്ടാസ്യം സോഡിയത്തിന്‍റെ പ്രവര്‍ത്തനത്തെ എതിരിട്ട് അമിതമായ ഹൃദയമിടിപ്പും, രക്തസമ്മര്‍ദ്ധവും കുറയ്ക്കാൻ സഹായിക്കുന്നു.
 

fenugreek seed use in pregnancy period

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES