ഗർഭകാലത്ത് ബീറ്റ്റൂട്ട് കഴിക്കണം എന്ന് പറയുന്നത് എന്തുകൊണ്ട്; ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

Malayalilife
ഗർഭകാലത്ത് ബീറ്റ്റൂട്ട് കഴിക്കണം എന്ന് പറയുന്നത് എന്തുകൊണ്ട്; ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

ർഭകാലത്തെ ഭക്ഷണ രീതികളിൽ എല്ലാം തന്നെ പ്രത്യേകം ശ്രദ്ധൻ നൽകുന്നവരാണ് എല്ലാവരും. കുഞ്ഞിന്റെ വളർച്ചയ്ക്കും ആരോഗ്യത്തിനും എല്ലാം ഏറെ പ്രാധാന്യം നൽകുന്ന സമയവുമാണ്. അത് കൊണ്ട് തന്നെ ഗര്‍ഭാവസ്ഥയില്‍ സ്ത്രീകള്‍ കഴിക്കേണ്ട ഒന്നാണ്  ബീറ്റ്റൂട്ട്. ഇതിന്റെ ആരോഗ്യ ഗുണങ്ങൾ എന്തൊക്കെ എന്ന് നോക്കാം.

ജനിതക വൈകല്യങ്ങള്‍ കുറക്കുന്നു

കുഞ്ഞിന്റെ ആരോഗ്യത്തിന് വില്ലനാവുന്ന ഒന്നാണ് പലപ്പോഴും ജനിതക വൈകല്യങ്ങള്‍. ഇതിന് പരിഹാരം കാണുന്നതിന് സഹായിക്കുന്നു ബീറ്റ്റൂട്ട് ജ്യൂസ്. ഇതിലുള്ള ഫോളിക് ആസിഡ് ആണ് ആരോഗ്യത്തിന് സഹായിക്കുന്നത്. ഇത് സ്പൈനല്‍ കോഡിലേക്കുള്ള ടിഷ്യൂ ഗ്രോത്ത് വര്‍ദ്ധിപ്പിക്കുന്നു. ചെറിയ കഷ്ണങ്ങളാക്കി സാലഡ് പോലെ കഴിക്കുന്നതോ അല്ലെങ്കില്‍ ജ്യൂസ് ആക്കി കഴിക്കുന്നതോ നല്ലതാണ്. അത് ആരോഗ്യത്തിന് സഹായിക്കുന്നു.

രോഗപ്രതിരോധ ശേഷി

രോഗപ്രതിരോധ ശേഷി വര്‍ദ്ധിപ്പിക്കുന്ന കാര്യത്തിലും മികച്ച് നില്‍ക്കുന്നതാണ് ബീറ്റ്റൂട്ട് ജ്യൂസ്. ഗര്‍ഭാവസ്ഥയില്‍ സ്ത്രീകളില്‍ രോഗപ്രതിരോധ ശേഷി വളരെ കുറവായിരിക്കും. അതുകൊണ്ട് തന്നെ അതിനെ പ്രതിരോധിക്കുന്നതിന് സഹായിക്കുന്നു ബീറ്റ്റൂട്ട്. ഇതിലുള്ള ആന്റി ഓക്സിഡന്റിന്റെ കലവറയാണ് ആരോഗ്യത്തിന ്സഹായിക്കുന്നത്. ഇത് രോഗപ്രതിരോധ ശേഷി വര്‍ദ്ധിപ്പിക്കുകയും ചെയ്യുന്നു.

അസ്ഥിസംബന്ധമായ പ്രശ്നങ്ങള്‍ കൊണ്ട് വലയുന്നവര്‍ക്ക് പരിഹാരം കാണുന്നതിന് സഹായിക്കുന്നു ബീറ്റ്റൂട്ട്. ഇത് കഴിക്കുന്നത് ആരോഗ്യത്തിനുണ്ടാക്കുന്ന പല പ്രതിസന്ധികള്‍ക്കും പരിഹാരം കാണുന്നതിന് സഹായിക്കുന്നു. എല്ലുകളുടെ വളര്‍ച്ചക്കും ആരോഗ്യത്തിനും സഹായിക്കുന്നു ബീറ്റ്റൂട്ട്. അതുകൊണ്ട് ഇത്തരം കാര്യങ്ങള്‍ വളരെയധികം ശ്രദ്ധിക്കേണ്ടത് അത്യാവശ്യമാണ്. കുഞ്ഞിനും അമ്മക്കും ഇത് ഒരു പോലുള്ള ഗുണങ്ങള്‍ നല്‍കുന്നു.

മെറ്റബോളിസം ഉയര്‍ത്തുന്നു

മെറ്റബോളിസം ഉയര്‍ത്തുന്നതിനും ഇത് സഹായിക്കുന്നു. പല വിധത്തില്‍ ആരോഗ്യത്തിന് വില്ലനാവുന്ന മെറ്റബോളിസം കുറവുള്ള അവസ്ഥക്ക് പരിഹാരം കാണുന്നതിന് സഹായിക്കുന്നു ഇത്. അതുകൊണ്ട് തന്നെ ബീറ്റ്റൂട്ടിന്റെ ഉപയോഗം വളരെയധികം ഗുണം ചെയ്യുന്നു കുഞ്ഞിനും അമ്മക്കും.


സന്ധിവേദനക്ക് പരിഹാരം
സന്ധിവേദന കൊണ്ട് കഷ്ടപ്പെടുന്നവര്‍ക്ക് അതിന് പരിഹാരം കാണുന്നതിന് സഹായിക്കുന്നു ബീറ്റ്റൂട്ട്. സന്ധിവേദനക്ക് പെട്ടെന്ന് പരിഹാരം കാണുന്നതിന് ബീറ്റ്റൂട്ട് ഉത്തമമാണ്. ഇതിലുള്ള ആന്റി ഇന്‍ഫ്ളമെറ്ററി ഏജന്റ് ആണ് ഇതിന് സഹായിക്കുന്നു. ഇത് സന്ധികളിലെ വീക്കം കുറക്കുന്നതിനും സഹായിക്കുന്നുണ്ട്. അതുകൊണ്ട് ബീറ്റ്റൂട്ട് ഉപയോഗിക്കുന്ന ഗര്‍ഭിണികളില്‍ ഇത്തരം പ്രതിസന്ധികള്‍ ഉണ്ടാവുന്നില്ല.


രക്തം ശുദ്ധീകരിക്കുന്നു

രക്തം ശുദ്ധീകരിക്കുന്നതിനുള്ള പ്രകൃതിദത്തമായ ഒരു മാര്‍ഗ്ഗമാണ് ബീറ്റ്റൂട്ട്. ഇത് ഗര്‍ഭസ്ഥശിശുവില്‍ രക്തസംബന്ധമായുണ്ടാവുന്ന പല രോഗാവസ്ഥകളേയും ഇല്ലാതാക്കുന്നതിന് സഹായിക്കുന്നു. മാത്രമല്ല രക്തസമ്മര്‍ദ്ദത്തിനും പരിഹാരം കാണുന്നതിന് പലപ്പോഴും ബീറ്റ്റൂട്ട് മികച്ചതാണ്. ഇത് ആരോഗ്യത്തിനും കരുത്തിനും വളരെയധികം സഹായിക്കുന്നു.

വിളര്‍ച്ച പ്രതിരോധിക്കുന്നു

വിളര്‍ച്ച പ്രതിരോധിക്കുന്നതിനും സഹായിക്കുന്നു ബീറ്റ്റൂട്ട്. ഗര്‍ഭാവസ്ഥയില്‍ സ്ത്രീകളില്‍ ഉണ്ടാവുന്ന വിളര്‍ച്ച പോലുള്ള പ്രതിസന്ധികള്‍ വളരെയധികം ശ്രദ്ധിക്കണം. അല്ലെങ്കില്‍ അത് പല വിധത്തിലാണ് കുഞ്ഞിന്റെ കൂടി ആരോഗ്യത്തെ ബാധിക്കുന്നത്. ബീറ്റ്റൂട്ട് ഗര്‍ഭകാലത്ത് കഴിക്കുന്നത് അനീമിയക്കുള്ള സാധ്യത കുറക്കുന്നു. അതുകൊണ്ട് ഒരു കാരണവശാലും ബീറ്റ്റൂട്ട് കഴിക്കാതിരിക്കേണ്ട ആവശ്യമില്ല.

Read more topics: # Beetroot for,# pregnant ladies health
Beetroot for pregnant ladies health

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES