Latest News

അത്താഴം നേരത്തെ ആക്കിയില്ലെങ്കില്‍ ഉറക്കമില്ലായ്മ മുതല്‍ നെഞ്ചെരിച്ചില്‍ വരെ 

Malayalilife
അത്താഴം നേരത്തെ ആക്കിയില്ലെങ്കില്‍ ഉറക്കമില്ലായ്മ മുതല്‍ നെഞ്ചെരിച്ചില്‍ വരെ 



1. ഉറക്കമില്ലായ്മ

രാത്രി ഏറെ വൈകി കഴിക്കുന്ന ഭക്ഷണം ഉറക്കക്കുറവിന് കാരണമാകും. ഭക്ഷണം കഴിക്കാന്‍ വൈകുംതോറും ശരീരത്തിനും മനസ്സിനും ലഭിക്കേണ്ട വിശ്രമം കിട്ടില്ല അത് ഉറക്കമില്ലായ്മയിലേക്ക് നയിക്കും

2. നെഞ്ചെരിച്ചില്‍, അസിഡിറ്റി

ഓരോ തവണയും ഭക്ഷണശേഷം ദഹനപ്രക്രിയ നടത്താനുള്ള സമയം ശരീരത്തിന് ആവശ്യമാണ്. വൈകി അത്താഴം കഴിക്കുന്നവര്‍ക്ക് അസിഡിറ്റി, നെഞ്ചെരിച്ചില്‍, പുളിച്ചു തികട്ടല്‍ എന്നിവ അനുഭവപ്പെടും. അത്താഴത്തിനും ഉറക്കത്തിനും ഇടയിലുള്ള സമയം കുറയുന്നതാണ്  അതിനു കാരണം. ഭക്ഷണം കഴിച്ചതിന് ശേഷം ഉടനെ കിടക്കുകയാണെങ്കില്‍ ദഹനപ്രക്രിയ ശരിയായ രീതിയില്‍ നടക്കുകയില്ല. ഇതോടെ വയറ്റില്‍ നിന്നും അന്നനാളത്തില്‍ ആസിഡ് അധികരിക്കുകയും കഠിനമായ നെഞ്ചെരിച്ചിലിനു കാരണമാകുകയും ചെയ്യും

3. അധിക കലോറി

രാത്രി ഏറെ വൈകി കഴിക്കുന്ന ഭക്ഷണം ഒരിക്കലും ഊര്‍ജത്തിനായി ഉപയോഗിക്കപ്പെടുകയില്ല. പകരം കൊഴുപ്പായിട്ടാണ് ശരീരത്തില്‍ അടിയുക. ഇത് അമിതവണ്ണത്തിലേക്ക് നയിക്കും. മാത്രമല്ല, തലച്ചോറിന്റെ പ്രവര്‍ത്തനങ്ങളെ കുഴപ്പത്തിലാക്കാനും നേരം വൈകിയുള്ള അത്താഴം കാരണമാകുന്നുവെന്ന് പഠനങ്ങള്‍ തെളിയിച്ചിട്ടുണ്ട്. പഠിക്കാനും, കാര്യങ്ങളെ ഗ്രഹിക്കാനുമുള്ള കഴിവുകള്‍ കുറയാനും ഓര്‍മ്മ ശക്തിയെ വരെ ബാധിക്കാനും വൈകിക്കഴിക്കുന്ന അത്താഴത്തിന് ശക്തിയുണ്ടെന്ന് പഠനങ്ങളില്‍ പറഞ്ഞിട്ടുണ്ട്.

4. ഹൃദയത്തിനും നന്നല്ല 

നേരം വൈകി കഴിക്കുന്ന അത്താഴം മെറ്റാബോളിസത്തെ മാത്രമല്ല, ഹൃദയാരോഗ്യത്തേയും ബാധിക്കുമെന്ന് പഠനം തെളിയിച്ചിട്ടുണ്ട്.

5. ദഹന പ്രശ്‌നങ്ങള്‍

രാത്രി ഏറെ വൈകി കഴിക്കുന്നത് ദഹന പ്രവര്‍ത്തനത്തെയും ആത്യന്തിക പ്രവര്‍ത്തനങ്ങളെയും പ്രതികൂലമായി ബാധിക്കും. അത് മറ്റു അസുഖങ്ങള്‍ക്ക് കാരണമാകും. 
 

Read more topics: # negative effects ,# of having,# dinner late
negative effects of having dinner late

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES