കുട്ടികള്‍ മുതല്‍ മുതിര്‍ന്നവര്‍ വരെയുള്ളവരില്‍ പല അസുഖങ്ങളും വരുന്ന കാലമാണ് മഴക്കാലം. ഈ കാലയളവില്‍ ശ്രദ്ധിക്കേണ്ട ചില കാര്യങ്ങളുണ്ട്.
പനി, ഫ്‌ലു, വയറിളക്കം തുടങ്ങി പല രോഗങ്ങളും ഈ സമയത്ത് പടര്‍ന്ന് പിടിക്കാറുണ്ട്. ഇതൊക്കെ ഒഴിവാക്കാന്‍ ശരിയായ രീതിയിലുള്ള മുന്‍കരുതല്‍ ആവശ്യമാണ്.
മഴക്കാല രോഗങ്ങളെ ചെറുക്കാന്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍
മഴക്കാലമാകുന്നതോടെ പല തരത്തിലുള്ള അസുഖങ്ങളാണ് ആളുകള്‍ നേരിടുന്നത്. മഴക്കാലത്തെ രോഗങ്ങളെ ചെറുക്കേണ്ടത് വളരെ ്പ്രധാനമാണ്. പല തരത്തിലുള്ള മാരക രോഗങ്ങളും ഈ സമയത്ത് പടര്‍ന്ന് പിടിക്കുന്നു. രോഗങ്ങളെ ചെറുക്കാന്‍ ദൈനംദിനത്തില്‍ ശ്രദ്ധിക്കേണ്ട ചില കാര്യങ്ങളുണ്ട്.
തിളപ്പിച്ച വെള്ളം കുടിക്കുക
മഴക്കാലത്ത് വെള്ളം വേഗത്തില്‍ മലിനമാകാനുള്ള സാധ്യത കൂടുതലാണ്. വെള്ളത്തില്‍ നിന്നുള്ള രോഗങ്ങള്‍ വരാതിരിക്കാന്‍ എപ്പോഴും തിളപ്പിച്ച് ആറിയ വെള്ളം കുടിക്കാന്‍ ശ്രമിക്കുക. വയറിളക്കം പോലെയുള്ളവ ഇത്തരത്തിലെ മലിനജലത്തില്‍ നിന്നാണ് പടര്‍ന്ന് പിടിക്കുന്നത്. ഇത് ഒഴിവാക്കാന്‍ ശുദ്ധമായ വെള്ളം കുടിക്കാന്‍ ശ്രമിക്കുക. വീടുകളില്‍ വെള്ളം ശുദ്ധിയാക്കാന്‍ ഫില്‍ട്ടര്‍ ഉപയോഗിക്കാന്‍ ശ്രമിക്കുക. യാത്ര പോകുമ്പോള്‍ കുടിക്കാന്‍ തിളപ്പിച്ച വെള്ളം കൊണ്ടുപോകാന്‍ ശ്രമിക്കുക.
കൈകള്‍ കഴുകുക
കൈകള്‍ കഴുകി വ്യത്തിയാക്കിയ ശേഷം മാത്രം ഭക്ഷണം കഴിക്കുക. പുറത്ത് നിന്ന് വീട്ടില്‍ എത്തിയ ശേഷം കൈകള്‍ കഴുകാന്‍ ശ്രമിക്കുക. മഴക്കാലത്ത് അമിതമായി വൈറസ് ഉണ്ടാകാനുള്ള സാധ്യത വളരെ കൂടുതലാണ്. വളരെ വേഗത്തിലാണ് അണുബാധ പരക്കുന്നത് അത് കൊണ്ട് തന്നെ വ്യത്തിയായി കൈകള്‍ കഴുകിയ ശേഷം മാത്രം ഭക്ഷണം കഴിക്കാന്‍ ശ്രമിക്കുക.
പഴങ്ങളും പച്ചക്കറികളും കഴുകുക
കഴുകി വ്യത്തിയാക്കിയ പഴങ്ങളും പച്ചക്കറികളും ഉപയോഗിക്കാന്‍ ശ്രമിക്കുക. മഴക്കാലത്ത് രോഗങ്ങള്‍ വരാന്‍ സാധ്യതയുള്ളതിനാല്‍ സാലഡുകളില്‍ ഒക്കെ ഉപയോഗിക്കുന്ന പച്ചക്കറികള്‍ വ്യത്തിയായി കഴുക്കി മാത്രം ഉപയോഗിക്കണം. വ്യത്തിയുള്ളതും വേവിച്ചതുമായ ഭക്ഷണങ്ങള്‍ കഴിക്കാന്‍ ശ്രമിക്കുക.
ജങ്ക് ഫുഡ് കഴിക്കരുത്
മഴക്കാലത്ത് വ്യത്തിയില്ലാത്ത സ്ഥലങ്ങളില്‍ നിന്ന് ഭക്ഷണം വാങ്ങി കഴിക്കരുത്. മാത്രമല്ല ജങ്ക് ഫുഡ് ഒഴിവാക്കാന്‍ ശ്രമിക്കുക. വഴിയോരങ്ങളില്‍ വില്‍ക്കുന്ന ഭക്ഷണങ്ങള്‍ കഴിക്കുന്നത് ആരോഗ്യത്തിന് നല്ലതല്ല. തുറന്ന് വച്ചതും പ്രാണികള്‍ അരിച്ചതുമായ ഭക്ഷണങ്ങള്‍ കഴിക്കുന്നത് പല തരത്തിലുള്ള രോഗങ്ങള്‍ വരാന്‍ കാരണമാകും. കുട്ടികളും മുതിര്‍ന്നവരും ഈകാര്യം പ്രത്യേകം ശ്രദ്ധിക്കണം.