വൈറ്റമിൻ ഡിയുടെ കുറവ്; ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

Malayalilife
topbanner
വൈറ്റമിൻ ഡിയുടെ കുറവ്; ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

രു മനുഷ്യ ശരീരത്തിൽ ഏറെ വേണ്ട ഒന്നാണ്   വൈറ്റമിന്‍ ഡി. എന്നാൽ പ്രായമാകും തോറും  എല്ലുകളുടെ ബലം കുറയുക,  സന്ധിവേദനകൾ വരുക  തുടങ്ങിയവ ഉണ്ടാകാറുമുണ്ട്. എന്നാല്‍ ഇപ്പോൾ ഇത്  അധികമായി ചെറുപ്പക്കാരിലും സന്ധിവേദന എന്ന ആരോഗ്യപ്രശ്‌നം കണ്ടുവരാറുണ്ട്.  സന്ധി വേദനയുടെ ഒരു പ്രധാന കാരണം വൈറ്റമിന്‍ ഡിയുടെ അഭാവമാണ്. എല്ലുകള്‍ക്ക് ബലം നല്‍കുന്നത് വിറ്റാമിന്‍ ഡി ആണ്.

വൈറ്റമിന്‍ ഡിയുടെ അഭാവം ജീവിതശൈലിയില്‍ അല്‍പം ശ്രദ്ധിച്ചാല്‍  നികത്താനാകും. ഒപ്പം സന്ധിവേദനയേയും ചെറുക്കാം.  മനുഷ്യ ശരീരത്തിന് ആവശ്യമായ വിറ്റാമിന്‍ ഡി  പ്രധാനമായും സൂര്യ പ്രകാശത്തിലൂടെയും ഭക്ഷണത്തിലൂടെയുമാണ് ലഭിക്കുന്നത്.  ഇത്തരത്തില്‍ വേദനകള്‍ കൂടുതലായി ഇന്ന് എ സി റൂമുകളില്‍ ഇരുന്ന് ജോലി ചെയ്യുന്നവര്‍ക്ക് ആണ്  കണ്ടുവരാറുള്ളത്. സൂര്യ പ്രകാശം ഏല്‍ക്കാത്തതാണ് ഇതിനൊരു പ്രധാന കാരണം. രാവിലെ അല്‍പം ഇളം വെയില്‍ കൊള്ളുന്നത് നല്ലതാണ്. അതുപോലെതന്നെ വൈകുന്നേരങ്ങളിലും. എന്നാല്‍  പലപ്പോഴും വെയില്‍ എസിമുറികളിലിരുന്ന ജോലി ചെയ്യുന്നവര്‍ക്ക് ലഭ്യമാകുന്നില്ല. അതിനാല്‍ ഭക്ഷണത്തിലാണ് കൂടുതല്‍ ശ്രദ്ധിക്കേണ്ടത്. ഭക്ഷണക്രമത്തിന്റെ ഭാഗമാക്കുന്നത് പശുവിന്റെ പാല്‍, ഓറഞ്ച്, മുട്ടയുടെ മഞ്ഞ സെയാബീന്‍, മുളപ്പിച്ച ചെറുപയര്‍ തുടങ്ങിയവ  ഗുണകരമാണ്, ഇവയൊക്കെ വിറ്റാമിന്‍ ഡി ലഭിക്കാന്‍ സഹായിക്കും.

അതേസമയം ചെറുപ്പം മുതല്‍ ഭക്ഷണകാര്യത്തില്‍ ഒരല്പം ശ്രദ്ധിച്ചാല്‍ എല്ലുകള്‍ക്കുണ്ടാകുന്ന ബലക്ഷയത്തെ ഒരുപരിധിവരെ മറികടക്കാം. ഇതിനുപുറമെ കോളീഫ്‌ളവര്‍, ബീന്‍സ് തുടങ്ങിയവ ഭക്ഷണത്തിന്റെ ഭാഗമാക്കുന്നതും എല്ലുകളും സന്ധികളും ബലമുള്ളതാക്കാന്‍ സഹായിക്കും

Read more topics: # tips to care vitamin d,# in your body
tips to care vitamin d in your body

RECOMMENDED FOR YOU:

no relative items
topbanner

EXPLORE MORE

LATEST HEADLINES