നിരവധി ആരോഗ്യ ഗുണങ്ങൾ നൽകുന്ന ഒന്നാണ് കിവിപ്പഴം. ഇതിൽ ധാരാളമായി ഫോളിക്ക് ആസിഡുകൾ അടങ്ങിയിട്ടുണ്ട്. കോശങ്ങളുടെ രൂപികരണത്തിലും പ്രവർത്തനത്തിനും വിറ്റാമിന്‍ ബി അടങ്ങിയ കിവിപ്പഴം സഹായകരമാണ്. ഗര്‍ഭിണികളില്‍ സാധാരണയായി കണ്ട് വരുന്ന മലബന്ധവും അനുബന്ധ പ്രശ്‌നങ്ങൾക്കും നാരുകള്‍ ധാരാളമടങ്ങിയ കിവിപ്പഴം ഒരു പ്രതിവിധി കൂടിയാണ്. ദഹനം മെച്ചപ്പെടുത്തുകയും, ഗ്യാസ്, ഛര്‍ദ്ദി, വയറിലെ അസ്വസ്ഥതകള്‍ എന്നിവ കിവിപ്പഴം ദിവസേന കഴിക്കുന്നത് പരിഹരിക്കുകയും ചെയ്യും.
പ്രതികൂലമായി ബാധിക്കുന്ന ഫ്രീ റാഡിക്കലുകളെ കിവിയിലെ ആന്റി ഓക്സിഡന്‍റുകള്‍ ഫെര്‍ട്ടിലിറ്റിയെ തുരത്തുന്നു. കൂടുതല്‍ ഊര്‍ജ്ജം നല്‍കുന്നതോടൊപ്പം കിവിപ്പഴം കൊഴുപ്പിനെ നശിപ്പിക്കുകയും ചെയ്യും. ഈ പഴം അമ്മയാകാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് വളരെ ഗുണം ചെയ്യും. വിറ്റാമിന്‍ സി, ഡി എന്നിവ ധാരാളമായി ഇവയിൽ അടങ്ങിയിട്ടുമുണ്ട്. ഗര്‍ഭം അലസിയ അമ്മമാര്‍ക്കും കിവിപ്പഴം ഏറെ പ്രയോജനം ചെയ്യുമെന്ന് പഠനങ്ങള്‍ തെളിയിച്ചിട്ടുണ്ട്. കിവിയിൽ ഓറഞ്ചിലുള്ളതിനെക്കാള്‍ കൂടുതൽ വിറ്റമിന്‍ സി ഉണ്ട്. കിവിപ്പഴം കഴിക്കുന്നതിലൂടെ ഗർഭകാലത്തുണ്ടാകുന്ന വിഷാദവും മാനസിക സമ്മർദവും അകലും.
ഇന്‍സോംമ്നിയ പോലുള്ള പ്രശ്നങ്ങള്‍ക്കെല്ലാം പരിഹാരം കിവിപ്പഴം പരിഹാരം കാണുന്നതോടൊപ്പം ഉറക്ക കുറവിനും ഇവ പരിഹരിക്കും. കിവി പഴം ഹൃദയസംബന്ധമായ പ്രശ്നങ്ങള്‍ക്കും വലിയൊരു പരിഹാരമാണ്. ഇത് ശരീരത്തില്‍ രക്തം കട്ട പിടിക്കുക എന്ന അവസ്ഥക്ക് പരിഹാരം കാണാന്‍ സഹായിക്കുന്നു. ഇത് സ്ഥിരമായി കഴിക്കുന്നത് ധമനികളില്‍ ഇത്തരത്തില്‍ രക്തം കട്ട പിടിക്കാതിരിക്കുകയും ഹൃദയാരോഗ്യത്തെ സംരക്ഷിക്കുന്നതിനും സഹായിക്കുന്നു.
ശരീരത്തില്‍ അയേണ്‍ കുറയുന്നത് കൊണ്ട് ഉണ്ടാകുന്ന ആരോഗ്യാവസ്ഥകളെ തരണം ചെയ്യാനും കിവിപ്പഴത്തിന് സാധിക്കുന്നു. ക്യാന്‍സറിനെ ഇല്ലാതാക്കുന്നതിനും സഹായിക്കുന്നു കിവി. ഇതിലുള്ള ആന്റി ഓക്സിഡന്റ് വിറ്റാമിന്‍ ഫൈബര്‍ എന്നിവയെല്ലാം ധാരാളം കിവിയില്‍ അടങ്ങിയിട്ടുണ്ട്. ഇത് ശ്വാസകോശാര്‍ബുദം, വയറ്റിലെ ക്യാന്‍സര്‍, സ്തനാര്‍ബുദം എന്നിവയെല്ലാം ഇല്ലാതാക്കാന്‍ സഹായിക്കുന്നു കിവി. അതോടൊപ്പം രോഗപ്രതിരോധ ശേഷി വര്‍ദ്ധിപ്പിക്കുന്നതിനും വളരെയധികം സഹായിക്കുന്നു കിവി പഴം. അണുബാധ പോലുളള അസുഖങ്ങള്‍ക്ക് കിവിപ്പഴം നല്ലൊരു പരിഹാരമാണ്.