എല്ലുകളുടെ ആരോഗ്യത്തിന് ഇനി കാല്‍സ്യം; അറിഞ്ഞിരിക്കാം ഈ വിഭവങ്ങൾ

Malayalilife
എല്ലുകളുടെ ആരോഗ്യത്തിന് ഇനി  കാല്‍സ്യം; അറിഞ്ഞിരിക്കാം  ഈ വിഭവങ്ങൾ

രീരത്തിന്‍റെ വളര്‍ച്ചയ്ക്ക് ഏറെ ഗുണങ്ങൾ നൽകുന്ന ഒന്നാണ് കാൽസ്യം. ഇവ പ്രധാനമായും വേണ്ടത് എല്ലുകളുടെയും പല്ലുകളുടെയും ആരോഗ്യത്തിനാണ്. ഹൃദയധമനികളുടെ പ്രവര്‍ത്തനത്തിനുമെല്ലാം ഇവ സഹായകരമാണ്. എല്ലുകളുടെ ശക്തിയും സാന്ദ്രതയും  പ്രായമാകുന്തോറും  പലരിലും കുറഞ്ഞ് വരാറുണ്ട്. കാല്‍സ്യം സമ്പുഷ്ടമായ ഭക്ഷണക്രമം ഇതിനെ നേരിടാനും  പിന്തുടരണമെന്ന് ഡോക്ടര്‍മാര്‍ അഭിപ്രായപ്പെടുന്നു. അവ എന്തൊക്കെ എന്ന് നോക്കാം. 

യോഗര്‍ട്ട് 

യോഗര്‍ട്ട് എന്ന് പറയുന്നത് പ്രോട്ടീനിന്‍റെ ഏറ്റവും മികച്ച സ്രോതസ്സുകളില്‍ ഒന്നാണ്. കുറഞ്ഞ കൊഴുപ്പുള്ള യോഗര്‍ട്ടില്‍ ഉയര്‍ന്ന തോതിലുള്ള കാല്‍സ്യം അടങ്ങിയിരിക്കുന്നു. 

മത്സ്യം

കാല്‍സ്യം മത്തി, സാല്‍മണ്‍ പോലുള്ള മത്സ്യ വിഭവങ്ങളിലും  ധാരാളമുണ്ട്.

ചീസ്

 കാല്‍സ്യം സമ്പന്നമാണ് പല തരത്തിലുള്ള ചീസും, പ്രത്യേകിച്ച് പാര്‍മസാന്‍ ചീസ്.

വിത്തുകള്‍

 ശരീരത്തിന് വളരെ വേഗം ഊര്‍ജ്ജം എള്ള്, ചിയ പോലുള്ള വിത്തിനങ്ങള്‍ പ്രദാനം ചെയ്യുന്നതാണ്. ഇവയില്‍ കാല്‍സ്യം മാത്രമല്ല ആരോഗ്യകരമായ കൊഴുപ്പും പ്രോട്ടീനും അടങ്ങിയിരിക്കുന്നു. 

ആല്‍മണ്ട്

385 മില്ലിഗ്രാം കാല്‍സ്യം ഒരു കപ്പ് ആല്‍മണ്ട് കഴിച്ചാല്‍  അതില്‍ നിന്ന് ലഭിക്കുന്നതാണ്.

പച്ചക്കറികള്‍

 കാല്‍സ്യം  സമ്പുഷ്ടമായി ബ്രക്കോളി, മുള്ളങ്കിയില, ആശാളി എന്നറിയപ്പെടുന്ന വാട്ടര്‍ക്രസ്, കാബേജ് തുടങ്ങിയ പച്ചകറികളിൽ ഉണ്ട്.

ഓറഞ്ച്

ഓറഞ്ച് അറിയപ്പെടുന്നത് വൈറ്റമിന്‍ സിയുടെ പേരിലാണ്  ഇവയില്‍ കാല്‍സ്യവും അടങ്ങിയിരിക്കുന്നു. 100 ഗ്രാം ഓറഞ്ചില്‍ 40 മില്ലിഗ്രാം കാല്‍സ്യം എന്ന തോതിലാണ് ഉള്ളത്.

Read more topics: # calcium rich food
calcium rich food

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES